"ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പത്തനംതിട്ട ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ആറന്മുളയിലെ വല്ലന എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ചരിത്രം   .... സംഘടന കൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉദ്ബോധിപ്പിച്ച കേരളത്തിന്റെ നവോത്ഥന നായകൻ ശ്രീനാരായണഗുരുദേവന്റെ പ്രബോധനങ്ങളിൽ ആവേശം ഉൾക്കൊണ്ട വല്ലന എസ് എൻ ഡി പി ശ ഖായോഗം പ്രവർത്തകർ തങ്ങളുടെ ഗ്രാമത്തിൽ ഒരു പ്രാധമിക വിദ്യാലയം സ്ഥാപിക്കാൻ തീരുമാനി ച്ചു. തത്ഫലമായി വല്ലന തെക്കേക്കരയിൽ കുടുംബവക സ്ഥലത്ത ഒരു താത്ക്കാലിക കെട്ടിടത്തിൽ ശഖായോഗം പ്രസിഡന്റ്‌ ശ്രീ കെ ആർ ഭാനു മാനേജരും അരീക്കര ശ്രീ പി കെ കൃഷ്ണൻ ഹെഡ്മാസ്റ്ററുമായി 1930ജൂൺ മാസത്തിൽ വല്ലന എസ് എൻ ഡി പി സ്കൂൾ പ്രവർത്തനാം ആരംഭിച്ചു. താത്ക്കാലിക കെട്ടിടം നിലം പതിച്ചതിനെ തുടർന്ന് വല്ലന കിഴക്കേ പറത്തിട്ട വീട്ടിൽ ശ്രീ കൃഷ്ണൻ അവർകൾ നൽകിയ പത്തു സെന്റ് സ്ഥലത് ഒരു കെട്ടിടം നിർമ്മിച്ചു സ്കൂൾ പ്രവർ ത്തനം തുടങ്ങി.
 
സാമ്പത്തിക പരാധീനത മൂലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്ന ത് ശാഖയോഗത്തിന് ബുദ്ധിമുട്ട് ആയതിനാൽ 1946-47 കാലഘട്ടത്തിൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുത്തു. അന്ന് മുതൽ ഒരു സർക്കാർ വിദ്യാലയമായി ഇത് പ്രവർത്തിച്ചുവരുന്നു.
 
ശ്രീ നൂറുദീൻ സാഹിബ്‌ ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്ത് സ്കൂളിന്റെ സ്ഥലപരിമിതി പരിഹരിക്കപ്പെട്ടു. പിന്നീട് മാറി മാറി വന്ന സ്കൂൾ അധികൃതരുടെയും നല്ലവരായ നാട്ടുകാരുടെയും ത്യാഗോജ്ജ്വലമായ പരിശ്രമഫലമായി 1981ൽ 10 മുറികളുള്ള ഒരു ഇരുനിലക്കെട്ടിടം പണിയുവാനുള്ള അനുമതി സർക്കാരിൽനിന്നും ലഭിച്ചു. 1990മാർച്ച്‌ മാസം 10-തീയതി ഇന്ന് കാണുന്ന ഇരുനിലക്കെട്ടിടം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ കെ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്യുകയുണ്ടായി.
 
1990 മെയ്‌ 23 -തീയതി ഇതൊരു യു പി സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് സർക്കാരിൽ നിന്നും ലഭിച്ചു. യു പി സ്കൂളിന്റെ ഉത്ഘാടനം അന്നത്തെ ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ വി എൻ സോമരാജൻ 1990ജൂൺ മാസം ഒന്നാം തീയതി നിർവഹിച്ചു.
518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576580" എന്ന താളിൽനിന്ന് ശേഖരിച്ചത്