വളയം എം എൽ പി എസ് (മൂലരൂപം കാണുക)
12:21, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl| VALAYAM MLPS }} | {{prettyurl| VALAYAM MLPS }} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {| class="wikitable" | ||
|} | |||
വിദ്യാഭ്യാസപരമായി പിന്നോക്കമാ യിരുന്ന വളയത്തിൻ്റെ കിഴക്കു പടിഞ്ഞാറു ഭാഗത്ത് കുണ്ടും കര പ്രദേശത്ത് 1927 ലാണ് കുറ്റിക്കാട് സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന വളയം എംഎൽപി സ്കൂൾ നിലവിൽ വന്നത്. അക്കാലത്ത് ഈ പ്രദേശത്ത് റോഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തിയിരുന്ന പ്രദേശമാണിത് എന്ന് പഴമക്കാർ പറയുകയുണ്ടായി . | |||
മദ്രാസ് ഡിസ്ട്രിക് ബോർഡ് മെമ്പർ ആയിരുന്ന കിഴക്കേ പറമ്പത്ത് കുഞ്ഞിക്കേളു കുറുപ്പ് ആയിരുന്നു സ്കൂളിൻ്റെ മാനേജർ . കാട്ടു പറമ്പത്ത് എന്ന സ്ഥലത്തെ മൈതാനത്ത് ഒരു ഓലഷെഡിൽ ആയിരുന്നു ആദ്യം സ്കൂൾ പ്രവർത്തനമാരംഭിച്ചത് . അന്ന് സ്കൂൾ നിർമ്മാണത്തിൽ സജീവമായി പ്രവർത്തിച്ച ഒരു മാന്യ വ്യക്തിയായിരുന്നു താമരശ്ശേരി കുഞ്ഞിക്കണ്ണക്കുറുപ്പ് . സ്കൂളിൻ്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ആയിരുന്നു. | |||
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ മുസ്ലിം സമുദായത്തെ ഉദ്ധരിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ സ്കൂളിൻ്റെ പിറവിക്കു പിന്നിൽ . ആദ്യവർഷം 32 ആൺകുട്ടികളും 22 പെൺകുട്ടികളും ഒന്നാം ക്ലാസിൽ പ്രവേശനം നേടിയിരുന്നു . ഇതിൽ നാലു വയസ്സു മുതൽ 14 വയസ്സുകാർ വരെ ഉണ്ടായിരുന്നു. ആദ്യ വിദ്യാർത്ഥിയായിരുന്ന കടയങ്കോട്ട് ആലിക്കുട്ടി പതിനാലാമത്തെ വയസ്സിലാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. അദ്ദേഹം 2003 ജനുവരിയിൽ അന്തരിച്ചു. | |||
ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന ചെക്യാട് സ്വദേശി ശങ്കരൻ ഗുരുക്കൾ സ്കൂളിനു സമീപത്തുള്ള പുകയിലൻ്റ പറമ്പത്ത് എന്ന വീട്ടിൽ താമസിച്ചാണ് സ്കൂളിൻ്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. അദ്ദേഹത്തോടൊപ്പം 3 അധ്യാപകരും ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്ന സ്കൂളിൽ ഇന്ന് നാലാം തരം വരെ മാത്രമേയുള്ളൂ അക്കാലത്ത് സ്കൂളിൽ ചേർന്നവരിൽ പലരും പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞു പോയിരുന്നു . | |||
പിന്നീട് കാട്ടു പറമ്പിൽ നിന്ന് സ്കൂളിൻ്റെ പ്രവർത്തനം കുണ്ടുംകരയ്ക്ക് സമീപമുള്ള കുറ്റിക്കാട് പള്ളിമുറ്റത്തേക്ക് മാറ്റി. വളയം ടൗണിൽ നിന്ന് കുറുവന്തേരി റോഡിൽകൂടി 2 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം . തറയും അര ഭിത്തിയും കല്ലുകൊണ്ട് പണിത് , മേൽക്കൂര ഓലമേഞ്ഞ സാമാന്യം ഭേദപ്പെട്ട ഒരു കെട്ടിടമായിരുന്നു അന്നുണ്ടായിരുന്നത്. 1977 ൽ സ്കൂളിൻ്റെ മാനേജ്മെൻറിൽ മാറ്റമുണ്ടായി. കുഞ്ഞിക്കേളു കുറുപ്പിൽ നിന്ന് അദ്ദേഹത്തിൻ്റെ അനന്തരവനായ ശ്രീ കെ പി ബാലകൃഷ്ണക്കുറുപ്പ് സ്കൂളിൻ്റ മാനേജരായി ചുമതല ഏറ്റെടുത്തു . കുറച്ചു കാലങ്ങൾക്കു ശേഷം മാനേജ്മെൻ്റിൽ വീണ്ടും മാറ്റമുണ്ടാവുകയും 1985 ൽ മാനേജറായി ബികെ മൂസഹാജി നിയമിക്കപ്പെടുകയും ചെയ്തു. അതിനുശേഷം സ്കൂളിൻറെ ഭൗതിക സാഹചര്യത്തിൽ വൻ മാറ്റമുണ്ടായി . പള്ളിമുറ്റത്തു നിന്നും സ്കൂൾ തൊട്ടടുത്തുള്ള സർവ്വേ നമ്പർ 13 / 3 ൽ തൊണ്ണൂറ്റി നാലര സെൻറ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെ ഇപ്പോൾ പത്ത് മുറികളുള്ള ഇരുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളിസ്ഥലവും കിണറും കക്കൂസും ചുറ്റുമതിലും ഭക്ഷണ ഹാളും തുടങ്ങി മികച്ച ഭൗതികസാഹചര്യം ഇന്ന് സ്കൂളിൽ ഉണ്ട് . ഇക്കാലത്ത് സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായി . ക്ലാസ് ഡിവിഷനുകൾ നാലിൽ നിന്ന് എട്ടായി ഉയർന്നു അധ്യാപകരുടെ എണ്ണം ഒൻപതായി . | |||
ശ്രീ മുണ്ടോറമ്മൽ രാമുണ്ണി നമ്പ്യാർ ,ഇല്ലത്ത് മൊയ്തു മാസ്റ്റർ , എം പത്മിനി ടീച്ചർ ,തുടങ്ങിയവർ ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചവരിൽ പ്രമുഖരാണ്. മൂത്താൻ മാസ്റ്റർ ,പൊയിൽ ഗോപാലൻ മാസ്റ്റർ ,കനവത്താ ങ്കണ്ടി ഗോപാലൻ മാസ്റ്റർ ,പി.കെ മമ്മദ് മാസ്റ്റർ ,ജാനകി ടീച്ചർ ,കോറോത്ത് ദാമോധരൻ മാസ്റ്റർ ,ബി കെ കൃഷ്ണകുമാരി , ജി കെ തങ്കമണി , പി.കെ കുഞ്ഞബ്ദുള്ള , പി പ്രേമകുമാരി പി രഞ്ജിത്ത് കുമാർ എന്നിവർ ഈ സ്കൂളിലെ അധ്യാപകരായിരുന്നു. | |||
പാഠ്യപാഠ്യേതര വിഷയങ്ങളിൽ എന്നും മികവ് പുലർത്തുന്ന ഒരു വിദ്യാലയമായിരുന്നു ഇത് . ശാസ്ത്രമേളകളിലും കായിക മേളകളിലും കലാമേളകളിലും നിറസാനിധ്യമായി മാറാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ചിട്ടയായ പരിശീലനത്തിലൂടെ തുടർച്ചയായി എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം കൈവരിക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | |||
കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ മെമ്പറായിരുന്ന പി ആർ പത്മനാഭൻ അടിയോടി ,ചെക്യാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ബി.കെ ബാലകൃഷണൻ നമ്പ്യാർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു .വിദേശ രാജ്യങ്ങളിൽ ഉന്നത ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ , സർക്കാർ - സ്വകാര്യ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവർ ,അധ്യാപന രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിങ്ങനെ ഒട്ടനവധി രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നവർ ഈ സ്കൂളിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണ് . | |||
കെ അരവിന്ദാക്ഷൻ മാസ്റ്റർ സെക്രട്ടറിയും കുയ്യങ്ങാട്ട് കുഞ്ഞബ്ദുള്ള പ്രസിഡൻറും യു കെ പ്രനീഷ മാതൃസമിതി അധ്യക്ഷയും ആയ ശക്തമായ പി.ടി. എ യും സ്കൂളിൻ്റെ വികസന കാര്യത്തിൽ എന്നും മുൻപന്തിയിൽ ഉണ്ട് .കൂടാതെ സ്കൂളിൻ്റെ സുഗമമായ പ്രവർത്തനത്തിനും ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വി പി മമ്മു ഹാജി മാനേജർ ആയ ഒരു കമ്മറ്റിയും പ്രവർത്തിക്കുന്നുണ്ട് .{{Infobox School | |||
|സ്ഥലപ്പേര്=വളയം | |സ്ഥലപ്പേര്=വളയം | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
വരി 70: | വരി 91: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |