"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:


====== തിരികെ സ്കൂളിലേക്ക് ======
====== തിരികെ സ്കൂളിലേക്ക് ======
നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിലെ  കുട്ടികൾ വീണ്ടും സ്കൂളിലേക്കെത്തുന്ന ആഘോഷത്തിമർപ്പിനെയാണ് നാം 'തിരികെ സ്കൂളിലേക്ക് ' എന്ന പേരിട്ടിരിക്കുന്നത് .
2020 മാർച്ച് 10 നു വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത്.കോവിഡ് മഹാമാരി കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ഇത്. അടുത്ത അധ്യയന വർഷം 2020 ജൂൺ 1 നു സ്കൂൾ തുറക്കാൻ കഴിയുമെന്ന സർക്കാരിന്റെയും പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പ്രതീക്ഷകളെല്ലാം തെറ്റി .ഒരു അധ്യയന വർഷം മുഴുവൻ ഓൺലൈനായി തന്നെ കുട്ടികൾ പഠിച്ചു ,രണ്ടാമത്തെയൊരു അധ്യയന വർഷം കൂടി ഓൺലൈനിൽ തുടങ്ങി 5  മാസങ്ങൾക്ക് ശേഷമാണു കേരളത്തിലെ സ്കൂളുകൾ തുറക്കുന്നത് .സ്കൂൾ തുറക്കുന്നതിന്റെ രണ്ട് ആഴ്ച മുൻപുതന്നെ ശുചീകരണ പരിപാടികൾ തുടങ്ങിയിരുന്നു.അധ്യാപകരും പി.ടി.എ. അംഗങ്ങളും തൊഴിലുറപ്പ് പ്രവർത്തകരും നാട്ടിലെ വിവിധ സന്നദ്ധ സംഘടനകളും ചേർന്നായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തിരുന്നത്.സ്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം അദ്ധ്യാപകർ ക്ലാസ് മുറികളും സ്കൂൾ അങ്കണവും തോരണങ്ങൾ കൊണ്ടും മറ്റും അലങ്കരിച്ചിരുന്നു .നവംബർ 1 നു പി.ടി.എ. പ്രസിഡന്റ് ഉമ്മർ വെള്ളേരിയും വാർഡ് മെമ്പർ സാദിലും കുട്ടികളെ കാണാൻ സ്കൂളിൽ എത്തി , ഓരോ ക്ലാസ്സിലും നേരിട്ട് ചെന്ന് ആശംസകൾ അറിയിച്ചു .സർക്കാരിന്റെ നിർദേശാനുസരണം 2 ബാച്ചായിട്ടായിരുന്നു കുട്ടികൾ സ്കൂളിൽ വന്നത്. പൂർവ വിദ്യാർഥികൾ കുട്ടികൾക്ക് മധുരം നൽകി .പഠനോപകരണ കിട്ടും നൽകി .


====== ശിശുദിനം , പാവനാടകം ======
====== ശിശുദിനം , പാവനാടകം ======
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537557" എന്ന താളിൽനിന്ന് ശേഖരിച്ചത്