"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഭാഷാപരമായ പ്രാദേശികാന്തരം തിരുവമ്പാടിയിൽ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഭാഷാപരമായ പ്രാദേശികാന്തരം തിരുവമ്പാടിയിൽ
  ==ഭാഷാപരമായ പ്രാദേശികാന്തരം തിരുവമ്പാടി==
 
മനുഷ്യസമൂഹത്തിനു കൈവന്ന മഹാനേട്ടങ്ങ ളിൽ പ്രഥമസ്ഥാനം ഇന്നും ഭാഷക്കുതന്നെ.വികാര വിചാരങ്ങളെ പ്രകടമാക്കാനുള്ള മുഖ്യോപാധി എന്ന നിലയ്ക്ക് ഒരു സമൂഹത്തെ മുഴുവൻ ഒറ്റക്കെട്ടായി നിറുത്തുന്ന സിദ്ധിവിശേഷവും ഭാഷ ആണല്ലൊ . എ ങ്കിൽക്കൂടി രസകരമായ പ്രാദേശിക വൈവിദ്ധ്യങ്ങൾ ഏതു ഭാഷയിലും പ്രകടമാണ് . മലബാറിലെ ഒരു പ്രധാന കുടിയേറ്റ കേന്ദ്രമായ തിരുവമ്പാടിയിലും ജനങ്ങളുടെ സംസാരഭാഷയിൽ ഈ പ്രാദേശികാന്തരം കൂടുതലായി അനുഭവപ്പെടുന്നുണ്ട് . ഭാഷയുമായി വ്യക്തിക്ക് അഭേദ്യമായ ബന്ധമുണ്ട് , എന്നു കേൾക്കുമ്പോൾ “ ഏയ് , അത്രയൊന്നുമി ല്ല ; അച്ഛനോടോ , അമ്മയോടോ , സഹോദരങ്ങളോടോ ഉള്ളത്ര ബന്ധം ഭാഷയുമായില്ല ' ' എന്ന് പറഞ്ഞുപോകും . പക്ഷേ , അടുത്ത നിമിഷം , അല്പം കൂടി ആഴത്തിലിറങ്ങി ചിന്തിക്കു മ്പോൾ  അച്ഛനും , അമ്മയും , സഹോദരങ്ങളുമായുള്ള ബന്ധം സ്ഥാപിച്ചതും പുലർത്തിപ്പോരുന്നതും മറ്റാരുമല്ല : ഭാഷയാണെന്ന പച്ചപ്പരമാർത്ഥം അലകൾക്കിടയിൽ തെളിഞ്ഞുവരുന്ന ചന്ദ്രക്കലപോലെ വ്യ ക്തമാകും. ഒരു ഭാഷ സംസാരിക്കുന്ന എല്ലാവരും ഏറ്റവും അടുത്ത മാനസികബന്ധം പുലർത്തുന്നവരാണ് . സുദൃഢമായ ഈ ബന്ധം അതിന്റെ മാറ്റു തെളിയിച്ചു കാണിക്കുന്നതും മറുനാടുകളിൽ വെച്ചാണ് . വിദേശ ഭാഷകളുടെ കലമ്പലുകൾക്കിടയിൽ ഒരു സ്വഭാഷാശബ്ദം കേൾക്കുമ്പോൾ അയാളിലുണരുന്ന വികാരം വാസ്തവത്തിൽ സ്വഭാഷാ സ്നേഹത്തിൻറ ബഹിർസ് ഫുരണമാണ്.തിരുവമ്പാടിയിലും ഭാഷയ്ക്ക് സ്വന്തമായൊരു വ്യക്തിത്വം ഉണ്ട് . ആ സവിശേഷതയിൽ അഭിമാ നിക്കുന്ന ഒരു ജനസമൂഹം ഇന്നാട്ടിൽ രൂപംകൊണ്ടു കഴിഞ്ഞു . ജാതിമത ചിന്തകൾ കൈവെടിഞ്ഞു ഒരേ മനസ്സോടെ ഒരു ചിന്തയോടെ രൂപം കൊടുത്ത ഒരു നവീന സംസ്ക്കാരത്തിന്റെ ശില്പിയും ഇവിടുത്തെ ഭാഷതന്നെയാണ് . തിരുവിതാംകൂറിന്റെ ഹൃദയഭാഗങ്ങളായ കോട്ടയം , പാലാ , തൊടുപു ഴ , ചങ്ങനാശ്ശേരി , മൂവാറ്റുപുഴ , കുറവിലങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നും , കൊച്ചിയിലെ തൃശ്ശൂർ , മലബാറിലെ മലപ്പുറം , മഞ്ചേരി തുടങ്ങിയ പ്രദേശ ങ്ങളിൽനിന്നും കുടിയേറിപ്പാർത്തവരും ; പൂർവ്വീക കാലം മുതൽ ഇവിടെ താമസിച്ചിരുന്നവരുടെ തലമുറയും ഇന്ന് തിരുവമ്പാടിക്കാർ ' ' എന്ന പേരുകൊണ്ട റിയപ്പെടുന്നു . കുടിയേറ്റക്കാരെ സവ്വാത്മനാ സ്വാഗതം ചെയ്തുകൊണ്ട് ഇന്നാട്ടിലെ സംസ്ക്കാരവും ഭാഷയും അവർക്കും വിരുന്നൊരുക്കി . എന്നാൽ ആ ഭാഷാവിരുന്നു രുചിയറിഞ്ഞാസ്വദിയ്ക്കുവാൻ അല്പം കാല താമസം നേരിട്ടു . കാരണം ഭാഷയിൽ പ്രകടമായ വ്യത്യാസം ഇരുകൂട്ടരേയും ഒപ്പം കുഴക്കി എന്നതാണ്. ആദ്യകാല കുടിയേറ്റക്കാക്കും ഇന്നാട്ടിലെ ജനങ്ങളു ടെ ഭാഷ പ്രയോഗ രീതികളും , പല പദങ്ങളും ദുർഗ്രഹങ്ങളും അതോടൊപ്പം പുതുമ നിറഞ്ഞതുമായി അനുഭവപ്പെട്ടു .കുടിയേറ്റക്കാരുടെ ആഗമനത്തിനു മുമ്പ് മലമു ത്തർ , ചെറുമക്കൾ . തീയർ , ചെട്ട്യാർ , നായന്മാർ , നമ്പൂതിരിമാർ,മുസ്ലീങ്ങൾ തുടങ്ങിയവരാണ് ഇവിടെയുണ്ടായിരുന്നവർ . പനവള്ളിയിൽ ഭംഗിയായി മെടഞ്ഞു നാട്ടിൽനിന്നും വീടുവൃത്തിയാക്കാൻ കൊണ്ടുവന്ന “ ചൂലിനെ ' ' ഇവിടത്തുകാർ മാച്ചിൽ ' ' ' ഈള് ' എന്നീ ഓമനപ്പേരുകളിൽ വിളിച്ചു . ഈള് ഈർക്കിലിയുമായി താദാത്മ്യം പ്രാപിച്ചു. . മത്തായി മാപ്പിളയും തൊമ്മിക്കുഞ്ഞും വിശന്നപ്പോൾ മത്തിക്കറികൂട്ടി കപ്പതിന്നു എന്നു പറയുമ്പോൾ ഇവിടുത്തുകാ രിൽ ചിലർ ' പള്ള പയിച്ച് അത്തി ഓളിട്ടതും ' ' “ പൂളേയ്ങ്ങും ' ' കയിച്ചു എന്നാണ് പറഞ്ഞി രുന്നത് . ബസ്സിൽ കയറിയാൽ "വയ്യോട്ടു കീഞ്ഞാളി ' എന്നു പറഞ്ഞാൽ കുടിയേറ്റക്കാർക്ക് അതിൻറ അർത്ഥം പുറകുവശത്തുകൂടി ഇറങ്ങണം എന്നാണ് എന്നും മനസ്സിലായിരുന്നില്ല . തൊടുപുഴക്കാരനായ “ കൊച്ചാപ്പിച്ചേട്ടൻ ' ' വിറ്റുപെറുക്കി കെട്ടും കെട്ടി തിരുവമ്പാടിവന്നു . വിശപ്പു മൂത്തപ്പോൾ ഹോട്ടലിൽക്കേറി ചോറുണ്ടു . ഊണും കഴിഞ്ഞു എഴുന്നേറ്റങ്ങു നീങ്ങിയപ്പോൾ 'എലേട്ത്ത് ചാടണം ' ന്ന് വിളമ്പുകാരൻ പറഞ്ഞു . അതുകേട്ട് കൊച്ചാപിച്ചേട്ടൻ അന്തം വിട്ടുനിന്നു . ഇല എടുത്തുകളയാ നാണ് പറഞ്ഞതെന്നും മറെറാരാൾ അദ്ദേഹത്തെ ധരിപ്പിച്ചു . അതുപോലെ ഹോട്ടൽക്കാരൻ ബിരിയാണി വേണോ എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിനു അമ്പരപ്പും വെറുപ്പും തോന്നാതിരുന്നില്ല . രണ്ടോ നാലോ പെണ്ണുങ്ങൾ കൂടുന്നിടത്തുനിന്നാൽ ഇതിലും രസകരമായ സംഭാഷണം കേൾക്കാം . “ അന്റെ പള്ളേപ്പത്താടി ' ' എന്ന് . മറ്റൊന്നുമല്ല ; ലോഹ്യം ചോദിച്ചതാ . നിനക്കിപ്പം വയറ്റിലുണ്ടോ ? എന്നും . പരിചയക്കാരായ ചേട്ടന്മാർ ഇന്നാട്ടുകാ രുടെ വീട്ടുമുറ്റത്തുകൂടി കടന്നുചെന്നാൽ വീട്ടുകാരൻ ക്ഷണിക്കും കാരിക്കുത്തിര്ക്ക് , ചായ കയിച്ചിട്ടു പൂവ്വാം . ( കയറിയിരിക്ക്, ചായ കഴിച്ചിട്ട് പോകാം ) ഓറോട്ടേം നെജ്ജപ്പോം കൊടുത്ത് സൽക്കരിക്കാനും അവർക്ക് സന്തോഷമാണ് . ഏശൻ കടേലച്ചേരീം ' ( റേഷൻ കടയിലെ പച്ചരി )എരൂളീം ( എരും പുളീം) ‘ കാവത്തും ( കാച്ചിൽ ) " " പൂത്താക്ക' ' ( പഴുത്ത ചക്ക ) മുതലായ പദങ്ങൾ കുടിയേറ്റക്കാർക്ക് പുത്തനായിരുന്നു . മഴക്കാ ലത്താണ് മുറ്റത്തേക്ക് കയറിച്ചെല്ലുന്നതെങ്കിൽ “ ആടെ ബൈക്കോഴ്ച്ചല്ണ്ട് , വിഗ്ഗം ' ' എന്നു മുസ്ലിം കാരണവന്മാർ മുന്നറിയിപ്പു തരും . മുണ്ടുമാത്രം ഉടുത്തു ശീലിച്ച കള്ളാടികളുടേയും ചെറുമക്കളുടേയും പെണ്ണുങ്ങൾ സാരിയും ബ്ലൗസും ധരിച്ച ചേടത്തിക്കുട്ടി കളുമായി പരിചയപ്പെട്ടപ്പോൾ അൻ്റ യ്റ്റാലിപ്പം ന്ക്കും ഏണ" എന്നു പറഞ്ഞതും മനസ്സിലാക്കാൻ ചേടത്തിക്കുട്ടികൾക്കും ( കൃസ്ത്യൻ പെൺകുട്ടികൾക്ക് )വിഷമമായിരുന്നു . നാട്ടിൽനിന്നും വന്ന കുടിയേറ്റക്കാർക്കും ഇത്രയും കാലം ഇവിടെ താമസിച്ച് തിരുവമ്പാടിക്കാരായി മാറിയെങ്കിലും ഇന്നും , എന്നും സ്വന്തം നാടായി ഇതിനെ വ്യവഹരിക്കാൻ സാധിക്കു ന്നില്ല . നാട്ടിൽ പോവുക ' , ' നാട്ടിലേതുപോലെ എന്നിങ്ങനെ ഏത് രംഗത്തും നാട്ടിലേതിനു മഹത്വം കല്പിയ്ക്കുന്ന നാട്ടുകാർ ' ' ഭാഷയിൽ മാത്രം ഒരു പു തിയ മാർഗ്ഗം വെട്ടിത്തുറക്കേണ്ടിവന്നു . ഭാഷ സമ്പർക്കത്തിനുള്ള മാധ്യമമാണ് . അപ്പോൾ ഇന്നാട്ടുകാരു ടെ ഗ്രാമ്യഭാഷയും വന്നവരുടെ ഗ്രാമ്യഭാഷയും ഇരു കൈവഴികളായൊഴുകുക അസാദ്ധ്യമായി . തൽഫലമോ ? ഈ രണ്ടു കൈവഴികളും ഒന്നു ചേർന്നു തുടങ്ങിയപ്പോൾ ചില പദങ്ങൾ സ്വീകരിക്കുകയും ചിലതു ഉപേക്ഷിക്കുകയും ചെയ്തു . പുതിയൊരു രൂപം കൈക്കൊണ്ടു . അതാണ് ഇന്നു നാം ഇവിടെ സംസാരിക്കുന്നത് . ഈ പരിവർത്തനം നാം സ്വയം അംഗീകരി ക്കാൻ പലപ്പോഴും തയ്യാറല്ല . അങ്ങനെയൊരു മാറ്റം നാം അറിയുന്നില്ല എന്നതാണ് സത്യം . എന്നെങ്കിലുമൊരിക്കൽ നാട്ടിൽ ചെന്നുപെടുമ്പോഴാണ് നമ്മിലെ മാറ്റം നമ്മെ തുറിച്ചുനോക്കുന്നത് . നാട്ടിൽ ചെല്ലുമ്പോൾ നമ്മുടെ കുട്ടികളോടും നാട്ടിലെ കുഞ്ഞാങ്ങളയുടെ കുട്ടികൾ മിഠായി ചോദിച്ചാൽ ഇവിടുത്തെ രീതിയിൽ തെരാട്ടോ ' ' ( തരാം കേട്ടോ എന്നും കാലത്തെ “ ലേശം കാപ്പി കിട്ടാണ്ടാതാൽ ബല്യ ബശ്മം' എന്നും പറഞ്ഞാൽ അവർ വിഷമിക്കുകയേയു ള്ളൂ. ബെക്കം മണ്ടിക്കോളീ ' ' എന്നൊക്കെ നമ്മുടെ മക്കൾ വിളിച്ചുപറഞ്ഞാൽ കുഞ്ഞാങ്ങളയുടെ മക്കൾ ഇതു കേട്ട് അന്തം വിട്ടു നിന്നുപോകും .ഇത്രയും കാലത്തെ സമ്പക്കത്തിനു ശേഷവും മാറ്റംവരാത്തതും , വരുത്താത്തതുമായ പദങ്ങൾ പലതുണ്ട് . ക തോനെ ഓല , ഓനും ( അവൾ , അവൻ ഇയ്യ് ( നിയ് ) കൊത്തമ്പാലരി ( മല്ലി ) കൽക്കുഞ്ഞൻ ( പഴുതാര ) കാവത്ത് ( കാച്ചിൽ ) വെണ്ണീര് ( ചാരം ) കാരറ്റ് , ചിമ്മണി ( മണ്ണ് മൂച്ചി ( മാവ് ) സ ബൂൻ , സാവൂൻ ( സോപ്പ് ) കോലായ വീടിന്റെ തി അ ) അയിറാലും ആ തരം ) പാത്തുക മൂത്രം ഒഴിക്കു ) മുടുക ( മുട്ട പുള്ളി ( പക്ഷി തോത്തുക തുടയ്ക്കു ക ) തച്ചുപറത്തിക്കുക അടിച്ച് ഓടിക്കുക കടായി ( കടമ്പ് ) ബാവിച്ചി ( അച്ഛൻ ) ദത്താണ് എന്താ കുട്ടി കച്ചറ ( വഴക്ക് ) എന്നിങ്ങനെ ധാരാളം പദ ങ്ങൾ അക്കൂട്ടത്തിൽ കണ്ടെത്താം . പക്ഷേ പരിചയം കൊണ്ടും നമുക്കും അതിന്റെ അർത്ഥം ഗ്രഹിക്കാൻ ക ഴിഞ്ഞു . സംസാരത്തിൽ ചില പദങ്ങൾ കേൾക്കു മ്പോൾ പരിചിതമാണെന്നു തോന്നി ഇരുകൂട്ടം . പക്ഷേ ഇരുവരുടേയും ധാരണ തെറ്റായിരുന്നു . ഒരു കൂട്ടർ പറഞ്ഞ അർത്ഥത്തിലല്ല മറ്റേകൂട്ടർ മനസ്സിലാ ക്കിയത് . ധാരാളം പദങ്ങൾ ഈ ആശയക്കുഴപ്പം സൃഷ്ടിച്ചു . ഇതിനും ഏതാനും ഉദാഹരണങ്ങൾ താഴെ ചേർക്കാം .

331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537266" എന്ന താളിൽനിന്ന് ശേഖരിച്ചത്