"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 104: വരി 104:


[[പ്രമാണം:1s.jpg|300*400px|ചട്ടം|നടുവിൽ]]
[[പ്രമാണം:1s.jpg|300*400px|ചട്ടം|നടുവിൽ]]
= '''2021-22''' =
മെയ്31 പുകയില വിരുദ്ധ ദിനത്തിൽ  മാതൃഭൂമി സീഡ് ,മലബാർ ക്യാൻസർ കെയർ സെൻ്റർ സംയുക്തമായി   ഒരു വെബിനാർ സംഘടിപ്പിച്ചു . സ്കൂളിലെ 6 കുട്ടികൾ അതിൽ പങ്കെടുത്തു .


സി.പി.എൻ.എസ്.ജിഎച്ച്.എസ്.എസ്.മാതമംഗലം സ്കൂൾ പ്രവേശനോൽസവം....
ഈ വർഷത്തെ പ്രവേശനോൽസവം ജൂൺ ഒന്നാം തീയ്യതി ഓൺലൈനായി നടത്തി. രാവിലെ 10 മണിക്ക് നടന്ന ചടങ്ങ് ബഹുമാനപ്പെട്ട എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ.രാജഗോപാലൻ സർ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട്.ശ്രീ.എ.പി.മുരളീധരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീ.വി.വി.ഭാർഗ്ഗവൻ സർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ടി.തമ്പാൻ മാസ്റ്റർ ,വാർഡ് മെമ്പർ ശ്രീ പി.വി.വിജയൻ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി കെ.ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി.രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സമ്പൂർണ ഡിജിറ്റൽ സ്കൂൾപ്രഖ്യാപനം
ഡിജിറ്റൽലൈബ്രറിഉദ്ഘാടനം
അധ്യാപകർ നൽകിയ തുകയും പൊതുജനങ്ങളുടേയും, പൂർവ  വിദ്യാർത്ഥികളുടേയും സഹകരണത്തോടെ നിർമ്മിക്കുന്ന സ്കൂൾ ഡിജിറ്റൽ ലൈബ്രറി യുടെ ഉദ്ഘാടനവും സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനവും 25.6.2021 വെള്ളിയാഴ്ച 2.30 pm ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി. ദിവ്യ നിർവ്വഹിച്ചു.
" വീടാണ് വിദ്യാലയം" രക്ഷാകർതൃ ശാക്തീകരണ പരിപാടി -
സ്കൂൾതല ഉദ്ഘാടനം  29.06.2021 ചൊവ്വാഴ്ച വൈകുന്നേരം 7 മുതൽ 9 മണി വരെ ഗൂഗിൾ മീറ്റിൽ നടന്നു.
എസ്.എസ്.കെ.പ്രോഗ്രാം കോ - ഓർഡിനേറ്റർ ശ്രീ.ടി.വി അശോകൻ മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി പങ്കജാക്ഷി ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ ഭാർഗ്ഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി.കൺവീനർ ശ്രീമതി കോമളവല്ലി എൻ.വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി രാജൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.യു പി വിഭാഗം ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രാ പി വി വിജയനാണ്.എസ് ആർ ജി കൺവീനർ നിത്യടീച്ചർ ക്ലാസ് നയിച്ചു.
8 Fക്ലാസ്സിൻ്റെ രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ഉൾപ്പെടുന്ന ഗൂഗിൾ മീറ്റിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.
തുടർന്ന് 30, 1, 2, 3 തീയതികളിലായി മറ്റു ക്ലാസ്സുകളിലെ രക്ഷാകർതൃ ശാക്തീകരണം നടത്തുകയും ചെയ്തു. എല്ലാ ക്ലാസ്സിലും അതാതു ക്ലാസ്സ് അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ കഴിയാതിരുന്ന രക്ഷിതാക്കൾക്ക് വാട്ട്സ്ആപ്പിൽ ക്ലാസ്സ് കൊടുത്തു. ഇത്തരം ശാക്തീകരണ ക്ലാസ്സുകൾ തുടർന്നും വേണമെന്ന അഭിപ്രായം രക്ഷിതാക്കൾ പങ്കുവെച്ചു.
അനുമോദനം
ഈ വർഷവും എസ്.എസ്.എൽ.സിക്ക് 100 % റിസൾട്ട് നിലനിർത്താൻ കഴിഞ്ഞു.96 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ നേടി. 99 ശതമാനത്തിലധികം കുട്ടികൾ +2 മികച്ച നിലവാരത്തിൽ വിജയിച്ചിട്ടുണ്ട്. 50കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാൻ കഴിഞ്ഞു. ഗൂഗിൾ മീറ്റ് വഴി നടന്ന വിജയോത്സവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യകുട്ടികളെ അനുമോദിച്ചു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, ജില്ലാ പഞ്ചായത്ത് മെമ്പർ, വാർഡ് മെമ്പർ, പി.ടി.എ പ്രസിഡണ്ട്, മദർ പി.ടി.എ പ്രസിഡണ്ട്, സീനിയർ അസിസ്റ്റൻറ്' സ്റ്റാഫ് സെക്രട്ടറി എന്നിവരും, വിദ്യാർഥി പ്രതിനിധികളായി അനഘ രാജൻ, കീർത്തന എന്നിവരും സംസാരിച്ചു.
ഓണോത്സവം - 21
ഈ വർഷത്തെ ഓണാഘോഷം ഉത്രാടദിനത്തിൽ ഗൂഗിൾ മീറ്റ് വഴി നടത്തി.
ഓണോത്സവം - 21
ഈ വർഷത്തെ ഓണാഘോഷം ഉത്രാടദിനത്തിൽ ഗൂഗിൾ മീറ്റ് വഴി നടത്തി. പൂർവ വിദ്യാർഥിനിയും, ഏഷ്യാബുക്ക് ഓഫ് റെക്കോർഡിന് ഉടമയുമായ കുമാരി സന. എസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് അധ്യക്ഷതയും നിർവഹിച്ചു.വൈസ് പ്രിൻസിപ്പാൾ, മദർ പി.ടി.എ പ്രസിഡണ്ട് എന്നിവർ ആശംസ നേർന്നു.തുടർന്ന് ഓണപ്പാട്ട്, നാടൻ പാട്ട്, ലളിതഗാനം, കവിതാലാപനം, സിനിമാ ഗാനാലാപനം എന്നിവ നടന്നു.
ഗാന്ധിജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ യു.പി വിഭാഗത്തിൽ അദ്വിനി കൃഷ്ണ.പി .വി യും ,എച്ച്.എസ്.വിഭാഗത്തിൽ അങ്കിത് കൃഷ്ണ പി.വി യും നേടി
'രാഷ്ട്രീയ അവിഷ്കാർ അഭിയാൻ' പദ്ധതി ബി ആർ സി തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ '''അങ്കിത് കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി'''
'''ജിതിൻ മോഹൻ വെൽഫെയർ& ചാരിറ്റബിൾ സൊസൈറ്റി മാതമംഗലം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ഏർപ്പെടുത്തിയ ജിതിൻ മോഹൻ മെമ്മോറിയൽ എൻഡോവ്മെൻ്റ് സ്കൂളിന് കൈമാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻഡോവ്മെൻ്റ് തക സൊസൈറ്റി സെക്രട്ടറി അഭിറാം സ്കൂൾ പ്രിൻസിപ്പൽ ശ്രീ.കെ.രാജഗോപാലന് കൈമാറി. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി പി.വി.പങ്കജാക്ഷി, ശ്രീ.കെ.പി.സജിത്ത് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി.രാജൻ, എം.എം. ഷിബു. എന്നിവർ സംസാരിച്ചു.'''
ജനുവരി 24-ാം തീയതി '''ദേശീയ ബാലികാ ദിനാചരണത്തിൻ്റെ ഭാഗമായി പ്രതിജ്ഞ,''' ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ കൗൺസിലർ സീന നേതൃത്വം നല്കി.
ജനുവരി 26 റിപ്പബ്ലിക് ദിനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമുചിതമായി ആചരിച്ചു. പ്രിൻസിപ്പാൾ ശ്രീ.കെ.രാജഗോപാലൻ പതാക ഉയർത്തി.എൻ.എസ്.എസ്.എസ്, എസ്.പി.സി, ഗൈഡ്സ്, ജെ.ആർ.സി വിദ്യാർഥികൾ പരിപാടിയിൽ സംബന്ധിച്ചു.
ജനുവരി 30 ഞായറാഴ്ച രാത്രി 7 മണിക്ക് കണ്ണൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ സഹകരണത്തോടെ '''പത്താംതരം കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. കരിയർ ഗൈഡൻസ് കൗൺസിലറും, പെരിങ്ങോo ഗവ:കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറുമായ ശ്രീ: ആഷിദ് പുഴയ്ക്കൽ ക്ലാസെടുക്കുകയും, കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു.'''
= 2020-21 =
കോവിഡ് മഹാമാരി ലോകം മുഴുവൻ അടച്ചു പൂട്ടി.
  സ്കൂളുകൾ തുറക്കാതെ, കൂട്ടുകാരെ കാണാതെ എത്ര നാൾ ...
  കഥയെഴുതിയും, കവിതയെഴുതിയും, ചിത്രം വരച്ചും കുറേനാൾ ..
  വർണക്കുട ചൂടി, പുത്തൻ മണമുള്ള പുസ്തകവും, ബാഗുമെടുത്ത്‌
  പുതിയ യൂണിഫോമണിഞ്ഞ് ആരും സ്കൂളിലെത്തിയില്ല
  കുട്ടികളുടെ കളിചിരികളില്ലാതെ, സ്കൂൾ ഏതോ സ്മാരകം പോലെ...
 
      എങ്കിലും ജൂൺ 1 നു തന്നെ പുതിയ പാഠങ്ങൾക്ക്
കാതോർത്തിരുന്നവർക്കായി ഓൺലൈൻ പ0നമാരംഭിച്ചു.
കോവിഡ് ഭീതിക്കും, നിരാശയ്ക്കും ഇത്തിരി ആശ്വാസം .
ഞങ്ങളും വാട്സ് ആപ്പ് ഗ്രൂപ്പൊരുക്കി.പരസ്പരം ആശയ
വിനിമയം നടത്താനായപ്പോൾ എന്തെന്നില്ലാത്ത സമാധാനം.
    പിന്നീടുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ സജീവമായി.
പരിസ്ഥിതി ദിനത്തിൽ "പരിസ്ഥിതി പ്രശ്നങ്ങൾ - ചില സമകാലിക ചിന്തകൾ
എന്ന വിഷയത്തിൽ പ്രബന്ധരചന നടത്തി.
    ജൂൺ 19 വായനദിനത്തിൽ വിദ്യാരംഗം കലാ - സാഹിത്യ വേദിയുടെ ഉദ്ഘാടനം
പി.എൻ പണിക്കർ അനുസ്മരണച്ചടങ്ങ് ,വായന പക്ഷാചരണ പരിപാടിയുടെ
ഉദ്ഘാടനം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ.രാജഗോപാലൻ മാസ്റ്റർ
വൈസ് പ്രിൻസിപ്പൽ വി.വി ഭാർഗവൻ മാസ്റ്റർ, പി.ടി.എ പ്രസിഡൻ്റ് എ.പി മുരളീധരൻ,
എ.കെ രാധ ടീച്ചർ, സി.ഐ ശങ്കരൻ മാസ്റ്റർ, ലതീഷ് മാസ്റ്റർ, ഇഷാനി സത്യ, ശ്രീലക്ഷ്മിമി ശ്രീജേഷ്, കീർത്തന.എൻ.വി എന്നിവർ പരിപാടിയിൽ പങ്കെടുത്ത
സംസാരിച്ചു.
  തുടർന്ന് ജുലായ് 7 വരെ കവിതാലാപനം, പുസ്തകാസ്വാദനം, സ്വന്തം രചനകളുടെഅവതരണം, ഓൺലൈൻ ക്വിസ്, പ്രശസ്ത കഥകളുടെ അവതരണം, എഴുത്തുകാരെ അടുത്തറിയൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.
    ജൂലായ് 5 ബഷീർ ദിനത്തിൽ ബഷീർ അനുസ്മരണം ഓൺലൈൻ പരിപാടി നടത്തി.
അനുസ്മരണ പ്രഭാഷണം, പുസ്തക പരിചയം, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, കഥാ വായനഡോക്യുമെൻ്ററി പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.
    ജൂലായ് 21 ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബിൻ്റെ ഓൺലൈൻ ഉദ്ഘാടനം നടത്തി.
ഐ.എസ്.ആർ.ഒ [റിട്ട:] ശാസ്ത്രജ്ഞനായ പി.എം.സിദ്ധാർഥൻ ഓൺലൈൻ ക്ലാസെടുത്തു. രണ്ടു ഘട്ടങ്ങളായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.
    ജൂലായ് 31 പ്രേംചന്ദ് ദിനത്തിൽ 'ഹിന്ദി മഞ്ച് ' ഉദ്ഘാടനം ചെയ്തു.പ്രേംചന്ദ് അനുസ്മരണം, പുസ്തക പരിചയം എന്നിവ നടത്തി.
  ആഗസ്ത് .6 ഹിരോഷിമ ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി -  സഭയിൽ നിങ്ങൾക്ക് പ്രസംഗിക്കാൻ ഒരു അവസരം ലഭിച്ചു എന്നു കരുതട്ടെ:ഇതാണ് വിഷയo" ആണവായുധ നിരോധനവുംതർക്കപരിഹാരത്തിന് ബദൽ മാർഗ്ഗങ്ങളും.
ഹിരോഷിമ ദിനത്തോടനുബന്ധിച്ചു നടന്ന പ്രസംഗമത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ. 1.അങ്കിത് കൃഷ്ണ (8D,) 2 .അദ്വിത സാഗർ( 8E, )3 . അനന്യ  യു  വി (9G).പങ്കെടുത്ത കുട്ടികളെല്ലാം മികച്ച പ്രകടനം കാഴ്ച്ച വച്ചു.
ക്വിറ്റ് ഇന്ത്യ, ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ. 1.അങ്കിത് കൃഷ്ണ (8D),2.സ്നിഗ്ദ. വി 8G.
നാഗസാക്കി ദിനത്തിൽ ജെ.ആർ.സി, ഗൈഡ്സ് കുട്ടികൾ സഡാക്കോ കൊക്കുകളെ നിർമിച്ച പോസ്റ്റർ നിർമാണം ,പ്രദർശനം എന്നിവ നടത്തി.
ആഗസ്ത് 15-സ്വാതന്ത്ര്യ ദിനച്ചടങ്ങ് തത്സമയം ക്ലാസ് ഗ്രൂപ്പിലേക്കയച്ച് കുട്ടികളെക്കൂടി പങ്കാളികളാക്കി. മുഴുവൻ ക്ലാസ്‌ ഗ്രൂപ്പുകളിലും ദേശഭക്തിഗാനാലാപനം, പ്രസംഗം, സ്വാതന്ത്യ സമര സേനാനികളെ ഓർമിക്കൽ. പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്‌ നടത്തിയ ക്വിസ് (ചോദ്യോത്തര നിർമാണം )മത്സരത്തിന്റെ ഫലം.1.അങ്കിത് കൃഷ്ണ 8D, 2. ആര്യ പി 9G, 3. അഞ്ജന കെ സി 9G
ഗൈഡ്സിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് മേഖലാതല ഓൺലൈൻ ക്വിസ് മത്സരത്തിൽ 15 വിദ്യാർഥിനികൾ പങ്കെടുത്തു.9 F-ലെ ദേവിക .കെ.വി സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടി.
എൻ.എസ്‌.എസ്‌.വിദ്യാർഥികൾ ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് 50 പുതപ്പുകളും, തലയണകളും നല്കി.
ആഗസ്ത് 16 രാമായണ മാസാചരണ സമാപന ദിനത്തിൽ വിദ്യാരംഗം കലാ - സാഹിത്യ വേദി - ഇതിഹാസത്തിലൂടെ - രാമായണ കഥാസന്ദർഭങ്ങൾ ഉൾപ്പെട്ട ചോദ്യശേഖരം ക്ലാസ് ഗ്രൂപ്പുകളിൽ പരിചയപ്പെടുത്തി.
മാലിന്യ വിമുക്ത ഗ്രാമത്തെക്കുറിച്ച് ചിത്രരചന നടത്തി.മികച്ച സൃഷ്ടികൾ ബി.ആർ.സിയിലേക്കയച്ചു.
ആഗസ്ത് 30, 31, സപ്തംബർ 1, 2, 3 തീയതികളിൽ ഓൺലൈൻ ഓണാഘോഷ പരിപാടി നടത്തി. ഓണപ്പാട്ട്, നാടൻപാട്ട്, ഓണവുമായി ബന്ധപ്പെട്ട സിനിമാ ഗാനം, ഓണ ഓർമ അവതരണം- 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായി.
സപ്തംബർ 14 ഹിന്ദി ദിനത്തിൽ ഹിന്ദി മഞ്ച് ഹിന്ദി ഭാഷൺ, കവിതാലാപനം, പുസ്തക പരിചയം എന്നിവ നടത്തി.  ഹിന്ദി ദിവസ് പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിർവഹിച്ചു. മുഖ്യ പ്രഭാഷണം കയ്യൂർ ഹയർ സെക്കണ്ടറി സ്കൂൾ ഹിന്ദി അധ്യാപകനായ ശ്രീ വേണുഗോപാലൻ മാസ്റ്റർ നടത്തി.
സപ്തംബർ - 16 ഓസോൺ ദിനത്തിൽ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വീഡിയോ, ഡോക്യുമെൻ്ററി - പ്രദർശനം ,ലേഖനം പരിചയപ്പെടുത്തൽ - എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ '''''ഗാന്ധിയൻ ദർശനത്തിന്റെ സമകാലിക പ്രസക്തി'''''എന്ന വിഷയത്തെക്കുറിച്ച് പ്രസംഗം,ചിത്രരചന,ഗാന്ധി വചനങ്ങളുടെ ശേഖരണം എന്നിവ നടത്തി.വീട്ടുപരിസരം ശുചീകരിച്ചു,വീഡിയോ പങ്കിട്ടു.
''ഗൈഡ്സ് വിദ്യാർഥിനികൾ സർവ മതപ്രാർഥന -തയ്യാറാക്കി.''
'''ഐ എസ് ആർ ഒ ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ ( സോണൽതലത്തിൽ)എട്ടാം തരത്തിലെ അങ്കിത് കൃഷ്ണ മൂന്നാം സ്ഥാനവും,അദ്വിത സാഗർ നാലാം സ്ഥാനവും കരസ്ഥമാക്കി.'''
'''<big><u>'വീടാണ് വിദ്യാലയം' -</u></big>'''       
'വീടാണ് വിദ്യാലയം' -രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ സ്ക്കൂൾ തല ഉദ്ഘാടനം 25. 10.2020 [ ഞായർ ]രാത്രി 7.30 ന് ഹെഡ്മാസ്റ്റർ ശ്രീ. V V ഭാർഗവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ PTAപ്രസിഡൻ്റ് ശ്രീ. A P മുരളീധരൻ ഉദ്ഘാടനം ചെയ്തു.മദർ PTAപ്രസിഡൻ്റ് ശ്രീമതി കെ. ഉഷാകുമാരി ആശംസയർപ്പിച്ച് സംസാരിച്ചു.7 Dയിലെ കുട്ടികളുടെ രക്ഷിതാക്കൾക്കും, അധ്യാപകർക്കും SRGകൺവീനർ ശ്രീ എം.വി.മോഹനൻ മാസ്റ്റർ ക്ലാസെടുത്തു. രക്ഷിതാക്കളുടെ പങ്കാളിത്തവും ചർച്ചയും നടന്നു. ശ്രീ.EV രമേശൻ മാസ്റ്റർ സ്വാഗതവും ശ്രീമതി K V സ്മിത ടീച്ചർ നന്ദിയും പറഞ്ഞു. Oct 26, 27, 28 തീയതികളിൽ മറ്റ് ക്ലാസ്സുകളിലെ രക്ഷിതാക്കൾക്ക് അതത് ക്ലാസ്സ് ടീച്ചർമാർ രക്ഷാകർതൃ ശാക്തീകരണ ക്ലാസ്സ് നല്കി.ചർച്ചകളും നടന്നു.CRC കോ-ഓഡിനേറ്റർ ശ്രീമതി ശരണ്യ ക്ലാസ്സുകളിൽ സന്ദർശിച്ചിട്ടുണ്ട്.
'''ഒക്ടോബർ27വയലാർ അനുസ്മരണം- അനുസ്മരണ സമ്മേളനം നടത്തി.കൺവീനർ ഇഷാനി സത്യ സ്വാഗതം പറഞ്ഞു.അദ്വിത സാഗർ,അങ്കിത് കൃഷ്ണ എന്നീ കുട്ടികൾ അനുസ്മരണ പ്രഭാഷണം നടത്തി.വയലാർ കവിതാലാപനം,സിനിമാഗാനാലാപനം എന്നിവ അവതരിപ്പിച്ചു.ഹൃദ്യ നന്ദി പറഞ്ഞു.
'''
നവംബർ 1 കേരളപ്പിറവി ദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദി വിവിധ പരിപാടികൾ നടത്തി.''മധുരം നമ്മുടെ മലയാളം'' എന്നവിഷയത്തിൽ പ്രസംഗം,കേരള പ്രകൃതി വർണന, ചിത്രരചന, കവിതാലാപനം ,ഗാനാലാപനം എന്നിവ നടത്തി.
നവംബർ 14ശിശുദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ വിവിധ പരിപാടികൾ നടത്തി.'''എന്റെ ചാച്ചാജി''' പ്രസംഗം,ശിശുദിനഗാനാലാപനം,റോസാപ്പൂ നിർമാണം,തൊപ്പി നിർമാണം,ചാച്ചാജിയായി വേഷമിടൽ എന്നീ പരിപാടികൾ മികച്ചതായി.
ജെ ആർ സി കുട്ടികൾക്കായി '''നെഹ്റു -നവഭാരതശില്പി എന്ന വിഷയത്തിൽ പ്രസംഗം സംഘടിപ്പിച്ചു.'''
'''<big><u>സ്കൂളിനൊപ്പം '</u></big>'''
'''<nowiki/>' സ്കൂളിനൊപ്പം ' രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം 18/11/2020 ന് 7.30 മുതൽ 9.15 വരെ നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ, സർവ ശിക്ഷക് - ശ്രീ.ടി.പി അശോകൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ കെ.രാജഗോപാലൻ മാസ്റ്റർ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷതയും, ഹെഡ്മാസ്റ്റർ വി.വി ഭാർഗവൻ മാസ്റ്റർ സ്വാഗതവും നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് വി.വി പങ്കജാക്ഷി ടീച്ചർ, മദർ പി.ടി.എ പ്രസിഡണ്ട് കെ.ഉഷാകുമാരി എന്നിവർ ' ആശംസയും, സ്റ്റാഫ് സെക്രട്ടറി കെ.വി രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.എസ് '.ആർ.ജി.കൺവീനർ സുനിത.കെ.ക്ലാസ് നയിച്ചു.'''
'''19-ാം തീയതി 10-ാം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും, 20-ാം തീയതി 9-ാം ക്ലാസിലെ രക്ഷിതാക്കൾക്കും, 21-ാം തീയതി 8 -ാം ക്ലാസിലെ രക്ഷിതാക്കൾക്കും ക്ലാസ് നൽകി. രണ്ട് ക്ലാസിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തി 2 ക്ലാസധ്യാപകരും ചേർന്നാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ചില ക്ലാസുകളിലെല്ലാം ഹെഡ്മാസ്റ്ററും, ക്ലാസ് ചാർജില്ലാത്ത അധ്യാപകരും പങ്കെടുത്തു.'''
28/11/2020ന് ഉച്ചയ്ക്ക് 2മണിക്ക് എരമം-കുറ്രൂർ പ‍ഞ്ചായത്തിലെ വിദ്യാർഥികൾക്കായി '''<big>ഓപ്പൺഹൗസ്</big>''' പരിപാടി നടത്തി.
[[പ്രമാണം:607.jpg|ലഘുചിത്രം|ഓപ്പൺ ഹൗസ്]]
മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂൾ 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം പ്രിൻസിപ്പൽ കെ രാജഗോപാലൻ മാസ്റ്റർ നിർവഹിക്കുന്നു. ഹെഡ്മാസ്റ്റർ വി വി ഭാർഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
[[പ്രമാണം:015A.jpg|ലഘുചിത്രം|ഭക്ഷ്യക്കിറ്റ് വിതരണം]] 
പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സുകളുടെ വ്യക്തിഗത അസൈന്മെന്റിൽ നിന്നും ചിലത്..
'''<big><u>മാസ്ക് ചാലഞ്ച്</u></big>'''
ജൂനിയർ റെഡ്ക്രോസ്സിന്റെ  'കരുതലിന്‌ ഒരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായ മാസ്‌ക് ചാലഞ്ച് ന്റെ പയ്യന്നൂർ ഉപജില്ലാ തല ഉൽഘാടനം പയ്യന്നൂർ എ ഇ ഒ ഭരതൻ മാസ്റ്റർ നിർവഹിച്ചു.പയ്യന്നൂർ ഉപജില്ലയിലെ ജെ ആർ സി കുട്ടികൾ ഉണ്ടാക്കിയ 1500 മാസ്കുകൾ ജെ ആർ സി ഉപജില്ലാ സെക്രട്ടറി വിനു മുത്തത്തി എ ഇ ഒ ക്ക് കൈമാറി.ഈ മാസ്കുകൾ പയ്യന്നൂരിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാർക്ക് വിതരണം ചെയ്യുമെന്ന് എ ഇ ഒ അറിയിച്ചു.പയ്യന്നൂർ ബി പി സി കെ സി പ്രകാശൻ,എച്ച് എം ഫോറം സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ പയ്യന്നൂർ ഉപജില്ലയിലെ വിവിധ സ്കൂൾ കൗണ്സിലർമാർ എന്നിവർ പങ്കെടുത്തു..
'''<u>ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു പയ്യന്നൂർ ബി ആർ സി സംഘടിപ്പിച്ച ഓൺലൈൻ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാരങ്ങൾ  മാതമംഗലം GHSS  ഹെഡ് മാസ്റ്റർ ശ്രീ ഭാർഗവൻ മാസ്റ്റർ വിതരണം ചെയ്തു. SRG കൺവീനർ  ശ്രീ മോഹനൻ മാസ്റ്റർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ  ബിന്ദു ടീച്ചർ, സി ആർ സി കോർഡിനേറ്റർ  ശരണ്യ ടീച്ചർ എന്നിവരും പങ്കെടുത്തു.</u>'''
ഡിസംബർ22 രാമാനുജൻ ദിനത്തിൽ ഗണിതക്ലബ്ബ് ക്വിസ് പരിപാടി നടത്തി.4കുട്ടികൾ മുഴുവൻമാർക്ക് കരസ്ഥമാക്കി.അഭിനവ് കെ  8H    അനാമിക 8G    അയിഷാദാനിയ 9A    അമീന അഷ്റഫ്  9D
ക്രിസ്തുമസ് ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ നക്ഷത്രമൊരുക്കിയും,ആശംസാ കാർഡുകൾ നിർമിച്ചും,കേയ്കുണ്ടാക്കിയും ആഘോഷിച്ചുഡിസംബർ 27ന് വിദ്യാരംഗം കലാസാഹിത്യ വേദി സുഗതകുമാരി .യു എ ഖാദർ അനുസ്മരണ പരിപാടി നടത്തി.അനുസ്മരണ പ്രഭാഷണം,കഥാപരിചയം,കവിതാലാപനം,നൃത്താവിഷ്കാരംഎന്നിവ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയുണ്ടായി.
സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിതാധ്യാപകനായ പ്രഭാകരൻമാസ്റ്ററുടെ '''വൈകിവന്ന വസന്തം''' എന്ന പുസ്തകം  ഡിസംബർ 27ന് ചന്തപ്പുരയിൽ വെച്ച് കഥാകൃത്ത് ടി പി വേണുഗോപാലൻ പ്രകാശനം ചെയ്തു.
2020ലെ ഭരത് പി.ജെ ആൻറണി സ്മാരക നാഷണൽ അവാർഡ് -9Dയിലെ അനന്തു നാരായണന് ബാലനടനുള്ള അവാർഡ് ലഭിച്ചു.
<nowiki/>= '''എസ് പി സി'''  =
[[പ്രമാണം:0238.jpg.jpg|ലഘുചിത്രം|എസ് പി സി ഉദ്ഘാടനം]]
മാതമംഗലം സ്കൂളിന്റെ ചിരകാലാഭിലാഷമായിരുന്ന എസ് പി സി യൂണിറ്റിന്റെ ഉദ്ഘാടനം 2021 ജനുവരി 25ന് ബഹു. എം എൽ എ സി കൃഷ്ണൻ നിർവഹിച്ചു.22 ആൺകുട്ടികളും 22 പെൺകുട്ടികളുമടങ്ങിയ എസ് പി സി യൂണിറ്റിന്റെ സി പി ഒ സി ഹരി മാഷും,എ സി പി ഒ ഷീന കെ വി കൃഷ്ണനുമാണ്.


'''''<u>ഉദ്ഘാടന പരിപാടി-കൂടുതൽ ചിത്രങ്ങൾ</u>'''''
'''''<u>ഉദ്ഘാടന പരിപാടി-കൂടുതൽ ചിത്രങ്ങൾ</u>'''''
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527009" എന്ന താളിൽനിന്ന് ശേഖരിച്ചത്