"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പ്രൈമറി (മൂലരൂപം കാണുക)
02:43, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022പ്രൈമറി മാറ്റം വരുത്തി
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പ്രൈമറി മാറ്റം വരുത്തി) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}സെന്റ് റോസ്സെല്ലോസ് ഹിയറിങ് സ്കൂളിലെ ശ്രവണ സംസാര ശേഷി കുറഞ്ഞ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും അതിനെ വെല്ലുവിളിച്ചുകൊണ്ട് അധ്യാപകരും രക്ഷിതാക്കളും ഒന്നടങ്കം ഒരേമനസ്സോടെ അവരുടെ ഉന്നമനത്തിനായി പ്രയത്നിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ എങ്ങനെ പഠിപ്പിക്കാം അല്ലെങ്കിൽ പരിശീലിപ്പിക്കാം എന്നതിനെക്കുറിച്ച് രക്ഷിതാക്കൾ വളരെ ഉത്കണ്ഠാകുലരാണ്. കുട്ടികളുടെ കഴിവിനും നിലവാരത്തിനും അനുയോജ്യമായ രീതിയിൽ പരിശീലനം നൽകുകയാണെങ്കിൽ അവരെ നമുക്ക് തീർച്ചയായും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയും. പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല പഠനം, പ്രത്യേകിച്ചും ഇവർക്ക് അത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉള്ള ഒരു സഞ്ചാരം ആയിരിക്കണം. | ||
സെന്റ് റോസല്ലോസ് സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ നേഴ്സറി മുതൽ നാലുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ഡയറക്റ്റ് ആക്ടിവിറ്റി, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു. പഠനത്തോട് അനുബന്ധിച്ചുള്ള കലാകായിക മത്സരങ്ങൾ പെയിന്റിംഗ്, ഡ്രോയിങ്, ഫീൽഡ് ട്രിപ്പ്, പൂന്തോട്ട നിർമ്മാണം, ഔഷധത്തോട്ടം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഇടപെടുകയും അതുവഴി കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭിക്കുകയും ചെയ്യുന്നു. പാഠ്യ വിഷയങ്ങളിൽ ഓറൽ മെത്തേഡ് വഴി കുട്ടികളുടെ ശബ്ദം ക്ലിയർ ആക്കാൻ വേണ്ടിയുള്ള സ്പീച് ക്ലാസ്സ് എല്ലാദിവസവും നടത്തിവരുന്നു. പാഠ്യേതര വിഷയവുമായി ബന്ധപ്പെട്ട കലാകായിക പ്രവർത്തനങ്ങൾ, അസംബ്ലി, യോഗ, ഫുട്ബോൾ കോച്ചിംഗ്, കരാട്ട, എന്നിവ നടത്തിവരുന്നു. | |||
സ്പെഷ്യൽ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി എങ്ങനെയാണ് പഠിക്കുന്നത് എന്ന് അറിയാൻ മാതാപിതാക്കൾ വളരെയധികം ജിജ്ഞാസ ഉള്ളവരായിരിക്കും. ഇവിടെ വരുന്ന ഓരോ കുട്ടിക്കും അഡ്മിഷൻ കൊടുത്താൽ അടുത്തതായി കേസ് സ്റ്റഡി എടുക്കുകയാണ് ചെയ്യുന്നത്. അതിൽ കുട്ടിയെയും കുടുംബത്തെയും സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്നു. അതിനുശേഷം കുട്ടിയുടെ പ്രായത്തിനും പൊതുവായ നിലവാരത്തിനും അനുയോജ്യമായ ക്ലാസ്സിൽ അഡ്മിഷൻ കൊടുക്കുന്നു. | |||
പ്രീ പ്രൈമറി ക്ലാസ്സിൽ പ്രധാനമായും പഠിപ്പിക്കുന്നത് Pre-requisite skills ആണ്. അതായത് Writing- ന് മുന്നോടിയായുള്ള പെൻസിൽ ഹോൾഡിങ്, ഐ ഹാൻഡ് കോർഡിനേഷൻ തുടങ്ങിയവ വർധിപ്പിക്കുന്നതിനായി മുത്ത് കോർക്കുക, നനഞ്ഞ തുണി പിഴിയുക തുടങ്ങിയ പല പ്രവർത്തനങ്ങളും ഇവിടെ പരിശീലിപ്പിക്കുന്നു. എഴുതാൻ പഠിപ്പിക്കുന്നതിനു മുമ്പായി colour concept, number concept പരിശീലനം നൽകുന്നു.ഈ പ്രവർത്തനങ്ങളോടൊപ്പം കുട്ടികൾ എഴുതുവാനുള്ള കഴിവ് ആർജിച്ച് എടുക്കുന്നു. | |||
'''പ്രൈമറി ക്ലാസ്സ്''' | |||
എന്നാൽ പ്രീ പ്രൈമറി യുടെ തുടർച്ചയാണ്. പ്രൈമറി ക്ലാസുകളിലെ കുട്ടികളെ വലുത് ചെറുത്,ഇടത്-വലത്, നമ്പേഴ്സ്,ടൈം, (രാവിലെ,ഉച്ച, വൈകുന്നേരം) തുടങ്ങിയവയാണ് ഈ ക്ലാസ്സിൽ പ്രധാനമായും പഠിപ്പിക്കുന്നത്. സ്വന്തമായി പേരും അവരുടെ അഡ്രസ്സും, വീട്ടിലെ അംഗങ്ങളെ കുറിച്ച് എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്നു. | |||
പാത്രം കഴുകുക, പച്ചക്കറി അരിയുക, സലാഡ് മേക്കിങ്, അച്ചാർ ഉണ്ടാക്കൽ, ഗ്രീറ്റിംഗ് കാർഡ് മേക്കിങ്, തുടങ്ങിയ കാര്യങ്ങൾ ഇവിടെ പരിശീലിപ്പിക്കുന്നു. കൂടാതെ ദിവസങ്ങൾ, മാസങ്ങൾ, time concept, എന്നിവ തിരിച്ചറിയാനും പരിശീലനം നൽകുന്നു. പൊതുസ്ഥലങ്ങളിൽ നന്നായി പെരുമാറുവാ നും, മുതിർന്നവരെ ബഹുമാനിക്കുവാനും, ഹോസ്പിറ്റൽ, ഹോട്ടൽസ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ തിരിച്ചറിഞ്ഞ് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുവാൻ പഠിപ്പിക്കുന്നു. | |||
താഴെപ്പറയുന്ന ഒരു ഉദാഹരണത്തിൽ കൂടി കൂടുതൽ വ്യക്തമാക്കാം. പ്രീ പ്രൈമറി തലത്തിൽ ഉള്ള ഒരു കുട്ടിയെ രുചിയുടെയും നിറ ത്തിലൂടെയും മണത്തിലൂടെയും മറ്റും നാരങ്ങാ തിരിച്ചറിയാൻ പഠിപ്പിക്കുന്നു. എന്നാൽ അവൻ പ്രൈമറി തലത്തിൽ എത്തുമ്പോൾ നാരങ്ങ എവിടെ നിന്ന് ലഭിക്കുന്നു? ഏതു ചെടിയിൽ ആണ് നാരങ്ങ കായ്ക്കുന്നത്? മറ്റ് സാഹചര്യത്തിൽ ( കട, സൂപ്പർ മാർക്കറ്റ് ) നാരങ്ങാ തിരിച്ചറിയുക തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിൽ പഠനപ്രക്രിയ എളുപ്പവും രസകരവും ആക്കുന്നതിന് ഇൻഡോർ ആൻഡ് ഔട്ട് ഡോർ പ്രോഗ്രാമുകൾ സഹായിക്കുന്നു. ഓരോ കുട്ടികളിലും ഉറങ്ങിക്കിടക്കുന്ന സർഗ്ഗാത്മകതയെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്നതാണ് ഇവിടെ പഠിപ്പിക്കുന്ന ഓരോ അധ്യാപകരുടെയും ലക്ഷ്യം. | |||
കലയും കായികവും സാധാരണ കുട്ടികൾക്ക് എന്നപോലെ കേൾവി വൈകല്യമുള്ള കുട്ടികളെ സംബന്ധിച്ചുo ഉല്ലാസ കരവും ആസ്വാദ്യകരവും ആണ്. കായിക പരിശീലനത്തെ സംബന്ധിച്ചാണെങ്കിൽ ബുദ്ധിപരവും ശാരീരികവുമായ പക്വത ഒരാൾ അവരെ നേടിയെടുക്കുവാൻ സഹായിക്കുന്നതാണ്. ചിട്ടയായ പരിശീലനം ഇവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചലനശേഷിയും ധൈര്യവും വർദ്ധിപ്പിക്കുന്നതിനും കുടുംബാംഗങ്ങൾ തമ്മിലും കൂട്ടുകാർ തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനും അവരിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ വികസിപ്പിച്ചെടുക്കുന്ന തിനും സമൂഹത്തിൽ ജീവിക്കുന്നതിനുള്ള പക്വത ലഭിക്കുന്നതിനും വിവിധ തരത്തിലുള്ള കായികവിനോദങ്ങൾ ഉപകരിക്കും. |