എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/ചരിത്രം (മൂലരൂപം കാണുക)
14:11, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
18317-wiki (സംവാദം | സംഭാവനകൾ) (ശൂന്യമായ താൾ സൃഷ്ടിച്ചു) |
18317-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
പൊതു വിദ്യാലയം നാടിന്റെ സമ്പത്താണ്. നാടിന് വഴികാട്ടിയായി അഭിമാനമായി ശതാബ്ദിയോടടുത്തിരിക്കുകയാണ് ഈ വിദ്യാലയം. 90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി എസ് കരിപ്പൂർ ചിറയിൽ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1924-ൽ '''ചീ'''രങ്ങൻ കോയക്കുട്ടി മുസ്ല്യാർ ഈ വിദ്യാലയം സ്ഥാപിച്ചു. | |||
പുന്നത്ത് ,കോതേരിക്കുണ്ട്, പാലപ്പെട്ടി, ഉങ്ങുങ്ങൽ, കരുവാങ്കല്ല്, പുളിയംപറമ്പ്, ചെങ്ങാനി, അക്കരെ ഐന്തൂര് ഇവിടെയുള്ളവരുടെയെല്ലാം ഏക ആശ്രയമായിരുന്നു പഴയ കാലത്ത് ഈ വിദ്യാലയം. നാട്ടുകാരുടെ അക്കാലത്തെ തൊഴിൽ കൃഷിയായിരുന്നെങ്കിലും പട്ടിണിയിലായിരുന്നു അവർ. കൃഷിപ്പണിക്കു പോകുന്നതിനിടയിൽ അധ്യാപകരുടെ നിർബന്ധം മൂലം ഇടയ്ക്കു സ്കൂളിലെത്തുന്ന കുട്ടികളായിരുന്നു അന്നുണ്ടായിരുന്നത്. എങ്കിലും മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യസത്തിനു വേണ്ടി അവർ സ്കൂളിലെത്തിച്ചേർന്നു. | |||
ഇന്ന് വിദ്യാദ്യാസത്തിന്റെഅർത്ഥവും വ്യാപ്തിയും ലക്ഷുവുമെല്ലാം ഏറെ വിശാലവും വ്യത്യസ്തവുമാണ്. ആ മാറ്റങ്ങളുൾക്കൊണ്ട് വിദ്യാലയത്തിന്റെആസൂത്രണവും നിർവഹണവും നടത്തി വരുന്നു.മേന്മയുള്ള വിദ്യാഭ്യാസമെന്ന കുട്ടികളുടെ അവകാശം ലളിതവും രസകരവുമായ പ്രവർത്തനങ്ങളിലൂടെ ഉറപ്പുവരുത്തുന്നു. പാഠ്യ പാഠ്യേതര രംഗങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനാവശ്യമായ സാഹചര്യം വിദ്യാലയത്തിലുണ്ട്. | |||
2011 മുതൽ പ്രീ പ്രൈമറി (KG) ക്ലാസുകജും പത്തു വർഷത്തിലേറെയായി ഇംഗ്ലീഷ് മീഡിയം ക്ലാസുകളും നടത്തി വരുന്നുണ്ട്. മുന്നൂറിലേറെ കുട്ടികളും പ്രഥമാധ്യാപകനുൾപ്പെടെ പതിമൂന്ന് അധ്യാപകരും ഇവിടെയുണ്ട്' .ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി പതിനൊന്ന് ഡിവിഷനുകളുണ്ട്. | |||
തലമുറകൾക്ക് വഴി കാണിച്ച ഈ സ്ഥാപനത്തിൽ നിന്നും ജഡ്ജി മുതൽ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന പലരും പൂർവ വിദ്യാർത്ഥികളായുണ്ട്. | |||
ചുറ്റുവട്ടത്തുള്ള സാധാരണക്കാരായ കുട്ടികളെ മികച്ച നിലയിലെത്തിക്കാൻ മാനേജ്മെൻറും നാട്ടുകാരും അധ്യാപകരും ശ്രമിക്കുന്നത്കൊണ്ട് നൂറിലെത്തി നിൽക്കുന്ന ജ്വാല അണയാതെ സംരക്ഷിക്കപ്പെട്ടു പോകുന്നു. |