"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,185 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
(സ്കൂൾ ചിത്രം)
വരി 76: വരി 76:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ചന്തേരയിൽ പാട്ടുക്കേട്ട് പഠിക്കാം ==
പാട്ടു പാടുന്ന സ്കൂൾ


== ചന്തേര ഇസ്സത്തുൽ ഇസ്ലാം എ .എൽ .പി .സ്ക്കൂൾ പാട്ടുക്കേട്ട് കുട്ടികൾക്ക് സുന്ദര പഠനം.രാവിലെ 8.30 മുതൽ ക്ലാസ്സ് തുടങ്ങും വരെ ഓരോ ക്ലാസ്സ് മുറിയിലേക്കും കുട്ടിപ്പാട്ടുകൾ ഒഴുകിയെത്തും.ക്ലാസ്സ് ആരംഭിക്കുമ്പോൾ അവസാനിക്കുന്ന പാട്ട് സ്കൂൾ വിട്ട ശേഷവും തുടരും. ശ്രദ്ധേയമായ കവിതകളും മനോഹരമായ കുട്ടിപ്പാട്ടുകളുമാണ് കുട്ടികളുടെ കാതുകളിലേക്ക് ഒഴുകിയെത്തുന്നത്. ==
             ഇത്


   ഉല്ലാസ വിദ്യാലയം
.ഉത്സവത്തിനെത്തുന്ന ഉത്സാഹത്തോടെ കുട്ടികൾ സ്കൂളിലെത്തണം. ഇഷ്ടത്തോടെ പഠിക്കണം... കളിക്കണം.. പുസ്തങ്ങൾ  വായിക്കണം... വിദ്യാലയം ഉല്ലാസ വിദ്യാലയമായി മാറണം
ചെറുവത്തൂർ:  മൈക്കിലൂടെയുള്ള പാട്ടു കേട്ടാൽ എന്താ വിശേഷമെന്ന് നമ്മൾ ചോദിക്കും. എന്നാൽ എല്ലാ ദിവസവും മൈക്കിലൂടെ പാട്ട് കേൾക്കുന്നൊരു വിദ്യാലയം ചന്തേരയിലുണ്ട്. രാവിലെയും ഇടവേളകളിലുമെല്ലാം കുട്ടിപ്പാട്ടുകൾ ഉയർന്നു കേൾക്കുന്ന ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ. കൊവിഡ് കാലം കഴിഞ്ഞ് കുട്ടികൾ സ്കൂളിലെത്തുമ്പോൾ അവരുടെ മാനസിക സംഘർഷം കുറയ്ക്കാൻ എന്തെല്ലാം ചെയ്യാം എന്ന ചിന്തയിൽ നിന്നാണ് ' ഇടവേളകളിലെ പാട്ട് എന്ന ആശയം ഉയർന്നത്.  സ്കൂൾ മുറ്റത്തും ക്ലാസ് മുറികളിലുമെല്ലാം സ്പീക്കറുകൾ സ്ഥാപിച്ചു. രാവിലെ 8.30 മുതൽ  കുട്ടിപ്പാട്ടുകളുടെ ഈണം ഒഴുകിയെത്തും. ഉച്ചഭക്ഷണത്തിൻ്റെ ഇടവേളയിലും പാട്ട് കേൾക്കാം. രാവിലെയുള്ള പാട്ട് കുട്ടികൾക്ക് ഏറെ ആവേശവും ഊർജവും നൽകുന്നുവെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. പാട്ടുകൾ കുട്ടികൾ ഏറ്റു പാടുന്നതും, ചിലർ ആവേശത്തോടെ ചുവടുകൾ വയ്ക്കുന്നതുമെല്ലാം കാണാമെന്ന് പ്രധാനാധ്യാപിക സി.എം
മീനാകുമാരി പറയുന്നു. വൈദ്യുത വിതരണം നിലച്ച് ഒരു ദിവസം പാട്ടു പാടിയില്ലെങ്കിൽ പ്രദേശവാസികളും അന്വേഷിച്ച് തുടങ്ങി. പാട്ടിലൊതുങ്ങില്ല ഇവിടുത്തെ ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷ കാഴ്ചകൾ. സ്കൂൾ പ്രവേശന കവാടത്തോട് ചേർന്ന് അക്ഷരത്തണൽ എന്ന പേരിൽ വായനക്കൂടാരം കാണാം. പത്രങ്ങളും ബാലമാസികകളും കുട്ടികൾക്ക്  വായിക്കാം. ചുമരുകളിൽ ബഷീർ കഥാപാത്രങ്ങളും  കുഞ്ഞുണ്ണി മാഷിനെയും കാണാം. മീനുകൾ നീന്തിത്തുടിക്കുന്ന കുഞ്ഞുകുളവുമുണ്ട്. സ്ഥലപരിമിതിയെ മറികടന്ന് ഒരുക്കിയ ജൈവ വൈവിധ്യ ഉദ്യാനവും ശ്രദ്ധേയം. കുട്ടികളുടെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള പുഞ്ചിരിപ്പൂക്കൾ ബാലസഭ നവമ്പറിൽ സ്കൂൾ തുറന്ന ശേഷം ആറ് തവണ നടന്നു കഴിഞ്ഞു. രാവിലെ പ്രാർത്ഥന കഴിഞ്ഞാൽ ഒന്നാം ക്ലാസുകാർ കുഞ്ഞു കഥകൾ  വായിക്കുന്നതും കേൾക്കാം. കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ കുട്ടികളും രക്ഷിതാക്കളും എയ്റോബിക് സ് പഠിച്ചു കഴിഞ്ഞു.
പാട്ടും കളികളും, കളികളിലൂടെയുള്ള പഠനവുമൊക്കെയായി അക്ഷരാർത്ഥത്തിൽ ഉല്ലാസ വിദ്യാലയമായി മാറുകയാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ
==ചിത്രശാല==
==ചിത്രശാല==


243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427536" എന്ന താളിൽനിന്ന് ശേഖരിച്ചത്