"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ (മൂലരൂപം കാണുക)
15:07, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭാരതകേസരി ശ്രീ മന്നത്ത് പത്മനാഭനാൽ 1930 - ൽ സ്ഥാപിതമായ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ കിടങ്ങൂർഗ്രാമത്തിന്റെ തിലകക്കുറിയായി , ഏറ്റുമാനൂർ - പാലാ റോഡ് സൈഡിൽ സ്ഥിതിചെയ്യുന്നു.3.56 ഏക്കർ സ്ഥലത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ മഹനീയ വിദ്യാലയം നിലകൊള്ളുന്നു. | |||
=== സ്കൂൾ കെട്ടിടങ്ങൾ === | |||
തെക്കോട്ട് ദർശനമായി നിൽക്കുന്ന പ്രധാന കെട്ടിടത്തിൽ 8 ക്ലാസ് റൂമുകളും ,ഓഫീസ് റൂമും,സ്റ്റാഫ് റൂമും പ്രവർത്തിക്കുന്നു. കിഴക്കുഭാഗത്തുള്ള സൊസൈറ്റി ബിൽഡിങ്ങിൽ 3 ക്ലാസ് റൂമുകളും എൻസിസി റൂമും സയൻസ് ലാബും പ്രവർത്തിച്ചുവരുന്നു. | |||
ഈ സ്കൂളിലെ പൂർവ്വാധ്യാപകനായിരുന്ന ശ്രീ കുറുമുള്ളൂർ നാരായണപിള്ള സാറിന്റെ സ്മരണാർത്ഥം പണികഴിപ്പിച്ച കുറുമുള്ളൂർ ഹാളിൽ 5 ക്ലാസ് റൂമുകൾ ഉണ്ട് . അതിനുമുകളിലായി യു പി വിഭാഗത്തിന്റെ 5 ക്ലാസ് റൂമുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ ക്ലാസുകളിൽ 12 എണ്ണംസ്മാർട്ട് ക്ലാസ് റൂമാണ്. എല്ലാ റൂമുകളിലും ബെഞ്ച്, ഡെസ്ക് , ഫാൻ, സ്പീക്കർ എന്നീ സൗകര്യങ്ങളും ഉണ്ട് .പ്രധാന കെട്ടിടത്തിലേക്ക് പ്രവേശിക്കുവാൻ ഉള്ള വീതിയേറിയ പടികളും ടാർ റോഡും ഈ വിദ്യാലയത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു...വിശാലമായ പാർക്കിംഗ് സൗകര്യം ഒരു പ്രത്യേകതയാണ്. | |||
=== എച്ച് എസ് എസ് === | |||
കിഴക്കോട്ട് ദർശനമായി നിൽക്കുന്ന മൂനു നിലയുള്ള ഹയർസെക്കന്ററി ബ്ലോക്കിൽ 4 ക്ലാസ് റൂമുകളും 4 ലാബുകളും കംബ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു. ഇതിനോട് ചേർന്ന് രണ്ട് ക്ലാസ് റൂമുകൾ ഉൾപ്പെട്ട കെട്ടിടം പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നു. കൂടാതെ സ്കൂളിന്റെ കിഴക്കുഭാഗത്ത് മറ്റൊരു ക്ലാസ് റൂമും ഉണ്ട്.എച്ച് എസ് എസ് മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയിൽ ഹയർസെക്കൻഡറി ഓഫീസ് റൂമുംസ്റ്റാഫ് റൂമും പ്രവർത്തിച്ചുവരുന്നു. | |||
=== കമ്പ്യൂട്ടർ ലാബ് === | |||
ഹയർസെക്കൻഡറി ബ്ലോക്കിൽ രണ്ടാമത്തെ നിലയിൽ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഈ ലാബിൽ ബ്രോഡ്ബാൻഡ് സൗകര്യം ഉണ്ട് .കൂടാതെ 27 ലാപ്ടോപ്പുകൾ കുട്ടികൾക്കായി ഉണ്ട് . | |||
=== ഗ്രന്ഥശാല === | |||
കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഗ്രന്ഥശാല ഹയർ സെക്കന്ററി ബ്ലോക്കിന്റ മൂനാം നിലയിൽ പ്രവർത്തിച്ചുവരുന്നു. ഇത് വണ്ടാനത്ത് ശ്രീമതി സുമതി നായരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ പണികഴിപ്പിച്ച് നൽകിയതാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. | |||
=== മന്നം ഓഡിറ്റോറിയം === | |||
കനകജൂബിലി സ്മരണാർത്ഥം പണികഴിപ്പിച്ച മന്നം ഓഡിറ്റോറിയം സ്കൂളിന്റെ മുൻഭാഗത്ത് പ്രൗഢഗംഭീരമായി നിലകൊള്ളുന്നു. ഏകദേശം ആയിരം വിദ്യാർത്ഥികളെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിൽ വലിയ മനോഹരമായ സ്റ്റേജും, 2 ഗ്രീൻ റൂമുകളും 3 ബാത്ത് റൂമുകളും ബാൽക്കണിയും ഉണ്ട്. ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗത്ത് എസ് പി സി റൂം പ്രവർത്തിക്കുന്നു. | |||
=== മൈതാനം === | |||
ഒരു ഏക്കറിൽ ഉള്ള വിശാലമായ കളിസ്ഥലം സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്നു. സ്കൂളിലെ മൂനു ബസുകൾ പാർക്ക് ചെയ്യുവാനുള്ള ബസ് ഷെഡ് ഇതിന്റെ പടിഞ്ഞാറുഭാഗത്ത് ആണ് . | |||
=== കിണർ === | |||
വിദ്യാലയത്തിലേക്ക് ആവശ്യമുള്ള ജലസ്രോതസ്സിനായി രണ്ടു കിണറുകൾ ഉണ്ട് . ഒന്ന് സ്കൂൾ കോമ്പൗണ്ടിലുംമറ്റൊന്ന് സ്കൂളിനു പുറത്ത് മെയിൻ റോഡ് സൈഡിലും ആണ് . ഇതിന്റെപരിസരം നെറ്റ് അടിച്ച് വലകെട്ടിസംരക്ഷിച്ചുവരുന്നു.സ്കൂളിന്റെ ഏറ്റവും മുകളിലെ തട്ടിൽ ആവശ്യത്തിന് വെള്ളം ശേഖരിക്കാവുന്ന ടാങ്കും ഉണ്ട്. | |||
=== കിച്ചൻ === | |||
മെയിൻ ബിൽഡിങ്ങിന് പിന്നിലായി ടൈൽ ഇട്ട് ഭംഗിയാക്കിയ കിച്ചൻ പ്രവർത്തിക്കുന്നു. ഇതിനു സമീപത്തായി ഒരു വർക്ക് ഏരിയയും ഉണ്ട് . | |||
=== ശുചി മുറി === | |||
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. ഇതിൽ ഗേൾസ് ഫ്രണ്ട്ലി ടൊയ്ലറ്റ് (11) ഗേൾസ് ടൊയ്ലറ്റ് (6) ബോയ്സ് ടൊയ്ലറ്റ് (9)ഇത്രയും എണ്ണം എച്ച് എസ് ,എച്ച് എസ് എസ് വിഭാഗത്തിൽ ആയി ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |