"എം ആർ ആർ എം എച്ച് എസ് ചാവക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ചരിത്രം)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}കുന്നംകുളം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ചർച്ച് മിഷൻ സൊസൈറ്റിയുടെ ഒരു മിഷിനറി ആയിരുന്ന എഫ്.ബവർ എന്ന ഇംഗ്ലീഷുകാരൻ 1887 നോട് അടുപ്പിച്ചു കൂട്ടുങ്ങലിൽ സ്ഥാപിച്ച മിഷൻ സ്കൂൾ എന്നവിദ്യാലയമാണ് ഇന്നത്തെ എം ആർ ആർ എം ഹൈസ്കൂൾ. ചർച്ച മിഷൻ സൊസൈറ്റി 1941 ൽ സ്കൂളിന്റെ മാനേജ്‌മന്റ്, അന്നത്തെ ഹെഡ്‍മാസ്റ്റർ ആയിരുന്ന ശ്രീ സി കെ ജോൺ മാസ്റ്ററുടെ നേതൃത്വത്തിൽ സ്റ്റാഫിന് വിട്ടുകൊടുത്തു . അക്കാലത്തു വിവേകോദയം സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഗവണ്മെന്റ്ൽ നിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല . അപ്പോഴാണ് ചാവക്കാട്ടെ വ്യവസായ പ്രമുഖനും ധനാഢ്യനും ഉദാരമതിയുമായ ശ്രീ എം ആർ രാമൻ 1942 ഇൽ അകാലമരണം പ്രാപിച്ചത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകൻ ശ്രീ എം വി ഉണ്ണീരി അവർകൾ 1943 മുതൽ പൊതുജനങ്ങളുടെ നന്മക്കായി " വിവേകോദയം സ്കൂൾ" ഏറ്റെടുത്തു '''"എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ"''' എന്ന പേരിൽ നടത്തുവാൻ തുടങ്ങി .
 
അധികം താമസിയാതെ തന്നെ എട്ടാംതരം വരെയുള്ള ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഇതിനെ ഉയർത്തുവാൻ മാനേജ്മെന്റിന് കഴിഞ്ഞു.അതുകൊണ്ടും സംതൃപ്തമാവാതെ മാനേജർ ചെയ്ത നിരന്തര പരിശ്രമത്തിന്റെ ഫലമായി 1964 ൽ ജൂൺ മാസത്തിൽ ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . അങ്ങിനെ നാട്ടുകാരുടെയും മാനേജ്‍മെന്റിന്റെയും ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെട്ടു. 2005 വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2013-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1369989" എന്ന താളിൽനിന്ന് ശേഖരിച്ചത്