ജി.എം.എൽ.പി.എസ്.കരിയന്നൂർ/ചരിത്രം (മൂലരൂപം കാണുക)
19:09, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് പരുതൂർ പഞ്ചായത്തിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കരിയന്നൂർ ഗ്രാമം.കൃഷിയും കാലിവളർത്തലും തൊഴിലാക്കി ജീവിക്കുന്ന ഒരു ജനസമൂഹത്തിന് അറിവിൻറെ വെളിച്ചം പകരുന്ന അതിനുവേണ്ടി ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ആദരണീയനായ ഗുരുനാഥൻ ശ്രീ അപ്പു മാസ്റ്റർ കരിയന്നൂർ ആനപ്പടി പ്രദേശത്തെ പള്ളിയാലിൽ ഒരു ചെറിയ ഓലപ്പുരയിൽ തുടങ്ങിവച്ച പാഠശാല പ്രകൃതിക്ഷോഭം മൂലം തകർന്നടിയുന്ന സാഹചര്യത്തിൽ മനുഷ്യസ്നേഹിയായ കുഞ്ഞുമുഹമ്മദ് മൊല്ല എന്ന മതാധ്യാപക തന്റെ കീഴിൽ പ്രവർത്തിക്കുന്ന മദ്രസ കെട്ടിടത്തിലേക്ക് മാറ്റുകയും കുറച്ചുകാലം അവിടെ പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് ശ്രീ അപ്പു മാസ്റ്റർ എന്ന ഭാസ്കരൻ മാസ്റ്റർ സർക്കാറിലേക്ക് ദാനമായി നൽകിയ നിറ പറമ്പ് എന്ന ഇപ്പോഴത്തെ സ്ഥലത്ത് സർക്കാർ വകയായി കെട്ടിടം നിർമ്മിക്കുകയും 1956 മുതൽ ഇപ്പോഴത്തെ നിലയിൽ കരിയന്നൂർ ഗവൺമെൻറ് മാപ്പിള ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .ഇന്ന് ഈ സ്ഥാപനം അതിൻറെ 65 ആം വയസ്സിൽ എത്തിനിൽക്കുന്നു. ഔദ്യോഗിക രൂപത്തിലും അല്ലാതെയുമായി ഏകദേശം മുക്കാൽ നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ആയിരങ്ങൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു കൊണ്ടുള്ള അതിൻറെ ജൈത്രയാത്ര തുടരുന്നു .കരിയന്നൂരിന്റെ പ്രകാശഗോപുരം ആയ ഈ കൊച്ചു കലാലയത്തെ ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് നയിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ് |