"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:
===വായനദിനം 2021 ജൂൺ 19===
===വായനദിനം 2021 ജൂൺ 19===
പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാവാരം ആഘോഷിച്ചു.
പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാവാരം ആഘോഷിച്ചു.
===ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനം===
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തിയത്. ശ്രീ സതീഷ് പി.കെ (സർക്കിൾ ഇൻസ്പെക്ടർ ഓഫ് എക്സൈസ് ആൻഡ് ആൻറി നാർക്കോട്ടിക് സ്ക്വാഡ് പാലക്കാട് )
ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് വഴിനടത്തി.
ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിൻറെ ദോഷഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ലഹരിപദാർത്ഥങ്ങളിൽ നിന്നെല്ലാം മുക്തമായ യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകിക്കൊണ്ട് ക്ലാസിന് പര്യവസാനം കുറിച്ചു .
ക്ലാസ് തലത്തിൽ പോസ്റ്റർ രചന , പ്രസംഗം, പ്ലക്ക് കാർഡ് നിർമ്മാണം , വീഡിയ പ്രസന്റേഷൻ, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയിച്ച കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
===ജൂലൈ 5 ബഷീർ ചരമ ദിനം===
ജൂലൈ 5 ബഷീർ ദിനാഘോഷം വിപുലമായ പരിപാടികളോടെ നമ്മുടെ വിദ്യാലയം ആഘോഷിച്ചു. അധ്യാപകനും എഴുത്തു കാരനുമായ ശ്രീ ടി പി പൗലോസ് മാഷ് പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ബഷീർ എന്ന സാഹിത്യകാരന്റെ ജീവിതരേഖ വിവരിച്ചു നൽകുകയും, ബഷീർ കൃതികളുടെ വീഡിയോ അവതരണവും വിദ്യാർഥികൾക്കായി ഒരുക്കി. തുടർന്ന് വിദ്യാർത്ഥികളോട് അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്താനും ആവശ്യപ്പെട്ടു. "വീട്ടിലൊരു ലൈബ്രറി" എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിനായി അദ്ദേഹത്തിൻറെ പുസ്തകശേഖരം (വീട്ടിലെ ലൈബ്രറി)
പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വിജ്ഞാനപ്രദവും മാതൃകാപരവുമായ ഈ ക്ലാസോടുകൂടി ബഷീർ ദിനാഘോഷം പര്യവസാനിച്ചു.
===CPTA===
ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസിലെ സി പി ടി എ യോഗം വാട്സ്ആപ്പ് ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്.സി.പി.ടി.എ യോഗത്തിൽ  സ്വാഗതം, അധ്യക്ഷ സ്ഥാനം നിർവഹിച്ചത് ക്ലാസ് അധ്യാപകരാണ്.
സ്കൂൾ എച്ച്.എം. ശ്രീ  വേണുഗോപാൽ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ശ്രീ മാധവൻ അവർകൾ എന്നിവരാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.
വിക്ടേഴ്സ് ക്ലാസ് ചർച്ച, വാട്സാപ്പ് ഓൺലൈൻ ക്ലാസ് , കുട്ടികളുടെ പഠന പുരോഗതി നിലവാരം എന്നിവ , രക്ഷിതാക്കളുടെ സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവയായിരുന്നു സി.പി.ടി.എ യിൽ പ്രധാന അജണ്ട.
കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ അധ്യായനം നഷ്ടപ്പെടാത്ത രീതിയിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് വിദ്യാലയം നടത്തിവരുന്നത് എന്നതിനെക്കുറിച്ചും ഓൺലൈൻ ക്ലാസ് കൂടുതൽ മെച്ചപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും എച്ച്.എം വിശദീകരിച്ചു .
നല്ല രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നുണ്ടെന്നും കുട്ടികൾക്ക് വേണ്ട പിന്തുണ നൽകുന്നുണ്ടെന്നും പി.ടി.എ പ്രസിഡന്റ് പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ കുട്ടികളുടെ ഫലപ്രദമാകും വിധം മുന്നോട്ട് പോകുന്നുണ്ടെന്നും സ്വയം വിലയിരുത്തൽ നടത്തണം എന്ന് എല്ലാ രക്ഷിതാക്കളും അഭിപ്രായം പറഞ്ഞു. തുടർന്ന് രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ നിർദേശങ്ങൾ പരിഗണിച്ച് സ്വയം വിലയിരുത്തൽ നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും ഓൺലൈൻ മികവാർന്ന രീതിയിൽ തുടർന്ന് കൊണ്ടുപോകുന്നതിനും ക്ലാസ്  സമയങ്ങളിൽ പൂർണ്ണ പങ്കാളിത്തം വേണമെന്നും ക്ലാസ് അധ്യാപകർ മറുപടി പ്രസംഗത്തിൽ വിശദമാക്കി.
മീറ്റിങ്ങിൽ പങ്കെടുത്ത രക്ഷിതാക്കൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പരിപാടികൾക്ക് പര്യവസാനം കുറിച്ചു.75 ശതമാനം രക്ഷിതാക്കൾ സി.പി.ടി.എ യോഗത്തിൽ പങ്കെടുത്തു.
===ജൂലൈ 21 ചാന്ദ്രദിനം===
ചാന്ദ്ര ദിനത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓൺലൈൻ വഴിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ വ്യക്തികളെക്കുറിച്ചും ആദ്യ ചന്ദ്രയാത്ര പേടകത്തെക്കുറിച്ചും പരിചയപ്പെടുത്തി. ചന്ദ്രൻറെ പ്രത്യേകതകളെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.തുടർന്ന് ചാന്ദ്രദിന ക്വിസ്, പോസ്റ്റർ, ചാന്ദ്രദിനപതിപ്പ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ക്ലാസ് അടിസ്ഥാനത്തിൽ വിജയികളെ കണ്ടെത്തി ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
===ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം===
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ഓൺലൈൻ വഴിയാണ് ആഘോഷിച്ചത് ഓൺലൈൻ അസംബ്ലി വഴി കുട്ടികളെ ഉൾപ്പെടുത്തി പ്രാർത്ഥന, , പതാക , എന്നിവ . തുടർന്ന്  എച്ച് എം, മാനേജ്മെൻറ് അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, വാർഡ് മെമ്പർ എന്നിവർ സ്വാതന്ത്ര്യദിനത്തെ കുറിച്ച് പ്രസംഗിക്കുകയും നാളത്തെ നല്ല പൗരന്മാരായി വളർന്നു നാടിന് അഭിമാനമാകാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ പ്രസംഗം, ദേശഭക്തിഗാനം എന്നിവ ഓൺലൈൻവഴി അവതരിപ്പിച്ചു.
വിജ്ഞാനപ്രദവും സർഗ്ഗാത്മകത ഉണർത്തുന്നതുമായ പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാന മത്സരങ്ങൾ ആയി സംഘടിപ്പിക്കുകയും ചെയ്തു. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.
===ഓണാഘോഷം===
ചിങ്ങം പിറന്നു കഴിഞ്ഞാൽ പിന്നെ മലയാളികൾ ഓണത്തിനുള്ള കാത്തിരിപ്പാണ്.
ഐശ്വര്യത്തിൻറെയും സമ്പൽ സമൃദ്ധിയുടേയും ആഘോഷമാണ് ഓണം.മലയാളിയുടെ ഒത്തൊരുമ സ്ഥിതികരിക്കുന്ന  ഒരു നാടിൻറെ മുഴുവൻ ഉത്സവമാണ് ഓണം. ഈ വർഷത്തെ ഓണം കൊറോണ വൈറസ് എന്ന മഹാമാരിയുടെ നടുവിലാണ്. അതുകൊണ്ടുതന്നെ ഓണത്തിന് അല്പം നിറപ്പകിട്ട് കുറവായിരിക്കും എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന ചൊല്ല് നമുക്കോർക്കാം. മലയാളികളുടെ ദേശീയോത്സവമാണ് ഓണം എന്ന ആശയം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനുവേണ്ടി വിദ്യാലയത്തിൽ  വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുക്കുകയും ചെയ്തു.
===ശാസ്ത്രരംഗം===
ശാസ്ത്രരംഗം പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടെയും പിന്നിലുള്ള രഹസ്യമാണ് ശാസ്ത്രലോകം. കുട്ടികളിൽ ശാസ്ത്രീയ മനോഭാവം, യുക്തിചിന്ത എന്നിവ വളർത്തിയെടുക്കുക, കപട ശാസ്ത്രങ്ങൾക്കതിരെ പ്രചാരണം നടത്താനുള്ള ബോധം വളർത്തിയെടുക്കുക, ശാസ്ത്ര രഹസ്യങ്ങൾ മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻ നിർത്തി നമ്മുടെ വിദ്യാലയം ശാസ്ത്രരംഗം പദ്ധതിക്ക് രൂപം നൽകി.
28/08/21 ശനിയാഴ്ച 6 30 ന് ശ്രീ.സുരേഷ് എഴുവന്തല  ഓൺലൈൻ വഴിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം കുട്ടികൾക്കായി രസകരമായ ഒരു ശാസ്ത്രപരീക്ഷണം നൽകിക്കൊണ്ട് ക്ലാസ് ആരംഭിച്ചു. ശാസ്ത്രബോധം, ശാസ്ത്രാഭിരുചി, ഗവേഷണ മനോഭാവം എന്നിവയിലൂന്നിയ  പരീക്ഷണ പ്രാധാന്യമുള്ള നല്ലൊരു ക്ലാസ് ആയിരുന്നു. തുടർ പ്രവർത്തനമായി വിവിധ ശാസ്ത്രപരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവയുടെ നിഗമനങ്ങൾ കണ്ടെത്തുവാൻ ആവശ്യപ്പെട്ടു. ശാസ്ത്ര ലക്ഷ്യങ്ങൾ പൂർണമായും കുട്ടികളിലെത്തിക്കാൻ സഹായകമായ നല്ലൊരു ക്ലാസ്സ്
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1357421" എന്ന താളിൽനിന്ന് ശേഖരിച്ചത്