"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
|-
|-
|style="background-color:#A1C2CF; " | '''ലേഖനം '''
|style="background-color:#A1C2CF; " | '''ലേഖനം '''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----
|}
== <font size=10><center>'''തുറക്കാം അറിവിന്റെ വാതായനങ്ങൾ'''</center></font size>==
<center><gallery>
15048bava.jpg|'''ഡോ .ബാവ കെ പാലുകുന്ന് '''  '''(എച് എസ് എസ് ടി    മലയാളം  )‍‍'''
</gallery></center>
<font size=4>
പ്രശസ്ത മാനേജ്മെന്റ് വിദഗ്ധനായ ശിവ്ഖേരയുടെ ചിന്തോദ്ദീപകമായ ഒരു നിരീക്ഷണമുണ്ട്.' ബഹിരാകാശ പേടകത്തിൽ കത്തിയെരിയുന്ന ഊർജ്ജത്തിന്റെ എൺപതു ശതമാനവും വിനിയോഗിക്കുന്നത്, ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിലെത്തിക്കാൻ വേണ്ടി മാത്രമാണ്. അതിനു നിശ്ചയിക്കപ്പെട്ട കാലമത്രയും ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നതിനും, ദൗത്യം വിജകരമായി പൂർത്തീകരിക്കുന്നതിനും ആവശ്യമായി വരുന്നത് അവശേഷിക്കുന്ന ഇരുപത് ശതമാനം മാത്രം' ! കുട്ടികളുടെ സ്ഥിതിയും ഇതുപോലെത്തന്നെയാണ്. അവരെ ശരിയായ ജീവിത പന്ഥാവിലെത്തിക്കുക എന്നത് അൽപം ശ്രമകരമായേക്കാം. അതു സാധ്യമായാൽ പിന്നീടവർ അത്ഭുതങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും! കുട്ടികളെ സംബന്ധിച്ച രക്ഷിതാക്കളുടെ സ്വപ്നങ്ങളും, പ്രതീക്ഷയും യാഥാർത്ഥ്യമായിത്തീരുന്നത് അവർ ജീവിതത്തിൽ വിജയശ്രീലാളിതരാ യിത്തീരുമ്പോഴാണെന്നതിൽ പക്ഷാന്തരമുണ്ടാവില്ല. അതിനവരെ പ്രാപ്തരാക്കുക എന്നതാണു പ്രധാനം. പഴയതുപോലെ അവർ ആരുടെയും വരുതിയിലല്ലെന്നുള്ളതാണ് ഇവിടെ കുഴക്കുന്ന പ്രശ്നം! രക്ഷിതാക്കൾക്കും, അധ്യാപകർക്കും അവരിൽ ചെലുത്താൻ കഴിയുന്നതിലേറെ സ്വാധീനം മാധ്യമങ്ങൾക്കും, സമസംഘങ്ങൾക്കും ഇപ്പോഴുണ്ട്. ജീവിതവിജയ മന്ത്രങ്ങളെക്കുറിച്ചാലോചിക്കുമ്പോൾ നാമാദ്യമെത്തിച്ചേരുന്നതും, ആർജിക്കേണ്ടതുമായ ഗുണങ്ങളിലൊന്ന് വായനാശീലമാണ്. കുട്ടികളുടെയെന്നല്ല, ഏതൊരു വ്യക്തിയുടെയും വിജയത്തിന് ഒഴിവാക്കാനാവാത്ത മാർഗ ണിത്.നല്ല വായനക്കു പകരം വയ്ക്കാൻ മറ്റൊന്നുണ്ടാവുമെന്നു തോന്നുന്നില്ല. അതിൽ നിന്നു ലഭിക്കുന്ന നേട്ടങ്ങളാവട്ടെ, മറ്റൊന്നു കൊണ്ടും സിദ്ധിക്കുകയുമില്ല. വായന നമ്മുടെ വ്യക്തിത്വ വികാസത്തെ എങ്ങനെ സഹായിക്കുമെന്നല്ലേ? ഉത്തരം ലളിതമാണ്.ശാരീരിക വളർച്ചയ്ക്കും, ആരോഗ്യത്തിനും പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യമാണല്ലോ. വായനയും അങ്ങനെത്തന്നെ. നമ്മുടെ മാനസിക വികാസവും, മൂല്യങ്ങളുടെ സ്വാംശീകരണവും വായന ത്വരിതപ്പെടുത്തുന്നു. അനുകരണീയമായ വ്യക്തിത്വത്തിന് ഉടമകളാവണം എന്നാഗ്രഹിക്കുന്നവർക്ക് അനുപേക്ഷണീയമായ ഗുണമാണ് വായന എന്നു ചുരുക്കം. വൈജ്ഞാനികമായ പുരോഗതി, സാംസ്കാരികമായ ഉന്നതി, സാമൂഹികമായ അവബോധം, ഉയർന്ന ചിന്താശേഷി,സൗന്ദര്യബോധത്തിന്റെയും ഭാവനയുടെയും വികാസം എന്നിങ്ങനെ വായനയിലൂടെ വളർത്തിയെടുക്കാവുന്നതും, സമ്പന്നമാക്കാവുന്നതുമായ നിരവധി ഗുണങ്ങളുണ്ട്. പെയ്യുന്ന മഴയുടെ തോതനുസരിച്ച് ഭൂമിയിലുണ്ടാവുന്ന മാറ്റങ്ങൾ പോലെയാണ് വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണവും ,ഗുണവും വ്യക്തിയിലുണ്ടാക്കുന്ന പരിവർത്തനങ്ങൾ. ഒട്ടും മഴ ലഭിച്ചില്ലെങ്കിൽ എല്ലാം വരണ്ടുണങ്ങി ഭൂതലം മരുഭൂമിയായി മാറാൻ അധികകാലം വേണ്ടി വരില്ല. ഒന്നും വായിക്കാത്തവരുടെ സ്ഥിതിയും വിഭിന്നമല്ല.മഴ നല്ല തോതിൽ ലഭിക്കുമ്പോൾ ജലം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നു. ഭൗമാന്തർഭാഗത്തെ ജലം ഉറവകളായി കിണറുകളെയും, നദികളെയും സമ്പുഷ്ടമാക്കുന്നു. ഇതു പോലെ നല്ല വായനാശീലത്തിന് ഉടമകളാവുന്നവർക്ക് അതുവഴി ലഭിക്കുന്ന അസംഖ്യം അറിവുകളും, അനുഭൂതിയും സ്വാംശീകരിക്കാനും ഉചിതമായ മാർഗങ്ങളിലൂടെ അവ പ്രകാശിപ്പിക്കാനും സാധിക്കുന്നു .മനുഷ്യ ചരിത്രത്തിലെ പല മഹാമനീഷികളുടെയും ജീവിതവിജയത്തിനു പിന്നിൽ അവർ വായിച്ച അമൂല്യ ഗ്രന്ഥങ്ങളുടെ സ്വാധീനമായിരുന്നു എന്നു തിരിച്ചറിയേണ്ടതുണ്ട്. 'കൈയിൽ ഉടവാളും, കീശയിൽ ഹോമറിന്റെ ഗ്രന്ഥവുമുണ്ടെങ്കിൽ ഞാൻ ലോകം കീഴടക്കുമെന്ന് ' അലക്സാണ്ടർ പറഞ്ഞത് വെറുതെയല്ല. വായന ഒരാളുടെ ഭാഷാ ശേഷിയുടെയും, ഭാവനയുടെയും വികാസത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. ഭാഷയിലെ പദങ്ങൾ നാം കണ്ടു മുട്ടാറുള്ള മനുഷ്യരെപ്പോലെയാണെന്നു പറയാം.ഒരു വിവാഹച്ചടങ്ങിൽ പോയി നോക്കൂ .. അവിടെ കാണുന്ന കുറച്ചു പേർ നമ്മുടെ അടുത്ത സുഹൃത്തുക്കളായിരിക്കും. കുറെ പേർ നമ്മുടെ സുഹൃത്തുക്കളൊന്നുമല്ലെങ്കിലും, പരിചിതരായിരിക്കും. ഇനി മറ്റു ചിലരോ? തികച്ചും അപരിചിതർ ! നമ്മൾ വായിക്കുമ്പോൾ കൺമുമ്പിലൂടെ കടന്നുപോകുന്ന പദങ്ങളും ഇങ്ങനെയൊക്കെത്തന്നെയാണ്. നല്ല വായനയിലൂടെ അപരിചിതരെ പരിചിതരാക്കാനും, പരിചിതരെ സുഹൃത്തുക്കളാക്കാനും നമുക്കു കഴിയുന്നു. നമ്മുടെ എഴുത്തിലും പ്രഭാഷണത്തിലും, എന്തിന്, സൗഹൃദ സംഭാഷണങ്ങളിൽ വരെ അതു തെളിഞ്ഞു നിൽക്കും.ഏതൊരു കൂട്ടായ്മയിലും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ നല്ല ഭാഷ നമ്മെ സഹായിക്കും.ചെറിയ സൗഹൃദ സദസ്സുകളിൽ പോലും നൂതനവും പ്രസക്തവുമായ വിവരങ്ങൾ ആധികാരികതയോടെ പങ്കുവയ്ക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ?, ആ ഗുണം അത്തരക്കാർ സ്വായത്തമാക്കുന്നത് പരന്ന വായനയിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണെന്നോർക്കുക. വായിക്കുന്ന ഒരു മനുഷ്യന് ലഭിക്കുന്ന അനുഭൂതിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അയാൾ നമ്മുടെ കാലത്തു തന്നെയാണ് ജീവിക്കുന്നതെന്നും, നമ്മുടെ സുഹൃത്താണെന്നുമൊക്കെ നമ്മൾ പറഞ്ഞേക്കും. പക്ഷേ, മറ്റുള്ളവർ കാണാത്ത ഒരു ലോകത്തിലൂടെയാണ് അയാൾ നിത്യവും സഞ്ചരിക്കുന്നത്! ഒരേ സമയം ആഫ്രിക്കയിലും, അമേരിക്കയിലും, കൊച്ചു കേരളത്തിലെ നാട്ടിൻപുറങ്ങളിലും അയാൾ യാത്ര ചെയ്യുന്നു .. അതിരാണിപ്പാടവും, ഖസാക്കും, മാൽഗുഡിയും, മക്കൊണ്ടോയും അയാളുടെ കളിമുറ്റങ്ങളാണ്! ഹോമറും ,ടോൾസ്റ്റോയിയും, കുമാരനാശാനും അയാളുടെ സുഹൃത്തുക്കളാണ്! അവർ സൃഷ്ടിച്ച ഭാവനാ പ്രപഞ്ചമത്രയും സ്വന്തം ഗ്രാമത്തിലെ ഊടുവഴികൾ പോലെ അയാൾക്കു സുപരിചിതങ്ങളാണ് ! ബഷീറിയൻ ശൈലി കടമെടുത്തു പറഞ്ഞാൽ ഇത്തിരിപ്പുടിയോളം പോന്ന ഈ ജീവിതത്തിൽ നമ്മൾ അടുത്തറിയുന്ന ജീവിതങ്ങളേക്കാൾ ,പതിന്മടങ്ങു ജീവിതങ്ങളാണ് അയാൾ കണ്ടറിഞ്ഞത്! വായനയെക്കുറിച്ചു പറയുമ്പോൾ ചിലർ ഉന്നയിക്കാറുള്ള സംശയം ഇതാണ് : കഥ ,നോവൽ തുടങ്ങിയ സർഗാത്മക രചനകൾ നാമെന്തിനു വായിക്കണം? ശാസ്ത്ര സാങ്കേതിക കൃതികളും, ചരിത്രഗ്രന്ഥങ്ങളുമൊക്കെ വായിക്കുന്നതിനല്ലേ, ഊന്നൽ നൽകേണ്ടത്?.. ഒറ്റവാക്കിൽ പറഞ്ഞാൽ അല്ലെന്നു തന്നെയാണ് ഉത്തരം. വായനയിൽ വൈജ്ഞാനിക ഗ്രന്ഥങ്ങൾക്കു നൽകേണ്ട സ്ഥാനംപോലെ പ്രധാനമാണ് സർഗാത്മക രചനകൾക്കുള്ള സ്ഥാനവും. ശാസ്ത്ര സാങ്കേതിക ഗ്രന്ഥങ്ങൾ അറിവിന്റെ വികാസത്തിനും, യുക്തിചിന്തയുടെ വളർച്ചയ്ക്കും കൂടിയേ തീരൂ.എന്തിനെയും കാര്യകാരണസഹിതം പരിശോധിക്കാനും, സൂക്ഷ്മമായി വിലയിരുത്തി സ്വന്തമായ നിരീക്ഷണങ്ങൾ രൂപപ്പെടുത്താനുമുള്ള ശേഷി അത്തരം കൃതികളുടെ വായനയിലൂടെ ഒരാൾക്കു ലഭിക്കുന്നു. പക്ഷേ, ബൗദ്ധികമായി ഉയർന്ന നിലവാരം പുലർത്തുന്നു എന്നതുകൊണ്ടു മാത്രം ഒരാൾക്കു നല്ല മനുഷ്യനായിത്തീരാൻ കഴിയുമോ? ആധുനിക ഇന്ത്യ ജന്മം നൽകിയ ദാർശനികനും, വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ വാക്കുകളിൽ ഇതിനുള്ള മറുപടിയുണ്ട് : 'മനുഷ്യൻ ആകാശത്തിൽ പറവകളെപ്പോലെ പറക്കാൻ പഠിച്ചു. സമുദ്രത്തിൽ മത്സ്യങ്ങളെപ്പോലെ ഊളിയിട്ടു നീന്താൻ പഠിച്ചു.. എങ്കിലും ഭൂമിയിൽ മനുഷ്യനായി ജീവിക്കാൻ മാത്രം അവൻ പഠിച്ചില്ല' . ഇതല്ലേ, വാസ്തവം? ഹൃദയത്തെ അവഗണിച്ച് തലച്ചോറിനെ മാത്രം ലക്ഷ്യം വയ്ക്കുന്ന പുരോഗതി കൊണ്ട് നമുക്കന്തു നേട്ടം? വ്യക്തിയുടെ വൈജ്ഞാനിക മണ്ഡലത്തിന്റെ പോഷണത്തിനു നൽകുന്ന അതേ പ്രാധാന്യം വൈകാരികമണ്ഡലത്തിന്റെ വികാസത്തിനും നൽകിയേ തീരൂ. സഹജീവികളെ തിരിച്ചറിയുന്ന , മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്ന ശാസ്ത്രസാങ്കേതിക വിദഗ്ധർക്ക് ഒരിക്കലും അണുബോംബിനു പിന്നാലെ പോകാനാവില്ല. പ്രകൃതിയെയും മനുഷ്യനെയും തൃണവദ്ഗണിക്കുന്ന വികസന തന്ത്രങ്ങൾക്ക് കൂട്ടുനിൽക്കാനാവില്ല. നമ്മുടെ വിദ്യാഭ്യാസ മേഖലയെത്തന്നെ ഇത്തരമൊരു മാനവിക ബോധത്തിന്റെ അടിത്തറയിൽ പുന:സൃഷ്ടിക്കാൻ കഴിയേണ്ടതുണ്ട്. മാനവിക ബോധവും, സൗന്ദര്യബോധവും ആഴത്തിൽ വേരോടാൻ പാകത്തിൽ കുട്ടികളുടെ വായനയെ രൂപപ്പെടുത്തേണ്ടതുമുണ്ട്. താരാശങ്കർ ബാനർജിയുടെ ' ആരോഗ്യ നികേതനം ' വായിക്കുന്ന ഡോക്ടറും, ബഷീറിന്റെ ഭൂമിയുടെ അവകാശികൾ മുന്നോട്ടുവയ്ക്കുന്ന പാരിസ്ഥിതിക സമീപനം തിരിച്ചറിയാൻ കഴിയുന്ന ആർക്കിടെക്ടും മറ്റുള്ളവരിൽ നിന്നു വ്യത്യസ്തരായിരിക്കുമെന്നു തീർച്ച.ഈ ആശയത്തിന് അടിവരയിടുന്ന സൈമൺ ലീസിന്റെ വാക്കുകൾ നോക്കുക: 'തുല്യ യോഗ്യതയുള്ള രണ്ടു ഡോക്ടർമാരിൽ ആരുടെ ഉപദേശമാണ് സ്വീകരിക്കേണ്ടത് , എന്ന പ്രശ്നം വരുമ്പോൾ ഞാനതിൽ ചെഖോവിനെ വായിച്ചയാളുടേതാണു സ്വീകരിക്കുക'. വായനയുടെ പ്രയോജന പരതയും ,സൗന്ദര്യപരമായ മാനങ്ങളും അന്വേഷിക്കുമ്പോൾ തന്നെ ഈ രംഗത്തു വരുന്ന പരിവർത്തനങ്ങളും നാം തിരിച്ചറിയേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ വികാസത്തോടെ രംഗപ്രവേശം ചെയ്ത ടെലിവിഷൻ പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളും ,ഇന്റർനെറ്റ് വിപ്ലവത്തിന്റെ സന്തതികളായ സാമൂഹിക മാധ്യമങ്ങളും സാധാരണക്കാരുടെ വായനാശീലത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. തിരക്കുപിടിച്ച ലോകത്ത് വായിക്കാനേ, സമയം കിട്ടുന്നില്ലെന്നു പരിതപിക്കുന്നവരാണു പലരും .അപ്പോഴും പത്രമാസികകളുടെയും, പുസ്തകങ്ങളുടെയും പ്രസാധനരംഗത്ത് വൻതോതിൽ വർധനവുണ്ടാകുന്നു എന്ന യാഥാർത്ഥ്യവും നമ്മുടെ മുന്നിലുണ്ട്. വാസ്തവത്തിൽ വിവരസാങ്കേതിക മേഖലയിലുണ്ടായ കുതിച്ചു ചാട്ടം പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും ലഭ്യതയും വായനയും വർധിപ്പിക്കാനും സഹായകമായിട്ടുണ്ട്. വിപണിയിൽ ലഭ്യമല്ലാത്ത പഴയ ഗ്രന്ഥങ്ങളും രേഖകളുമടക്കം ലോകത്തിലെ ഏതു ഭാഷയിലും അച്ചടിക്കപ്പെട്ട കൃതികൾ സോഫ്റ്റ് കോപ്പിയായി അതു നമ്മുടെ കൺമുമ്പിലെത്തിക്കുന്നു.പരമ്പരാഗത വായനയിൽ നിന്ന് ഇ - വായനയിലേക്കുള്ള ഈ മാറ്റം ക്രിയാത്മകമായി പ്രയോജനപ്പെടുത്താനുള്ള പരിശീലനമാണ് പുതുതലമുറയ്ക്കു നൽകേണ്ടത്. ഗ്രന്ഥശാലയിൽ പുസ്തകം തേടിയെത്തുന്ന കുട്ടികളുടെ പ്രായവും, അഭിരുചിയും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായവ തിരഞ്ഞെടുത്തു നൽകുന്ന ലൈബ്രേറിയന്റെ സാന്നിധ്യം ഇ - ലോകത്തില്ല. വിവേചനാ പൂർവമായ സ്വയം തിരഞ്ഞെടുപ്പ് അവിടെ പ്രധാനമാണ്. ഇന്റർനെറ്റിൽ ലഭ്യമാകുന്ന ആയിരക്കണക്കിന് വായനാ സാമഗ്രികളിൽ നിന്ന് കതിരും പതിരും വേർതിരിച്ചെടുക്കുക പലപ്പോഴും ശ്രമകരമായിരിക്കും. ഇ - വായനയ്ക്ക് നിരവധി ഗുണങ്ങളും സൗകര്യങ്ങളുമുണ്ടെങ്കിലും അവ അച്ചടിച്ച പുസ്തകങ്ങൾക്കു പകരമാവില്ലെന്ന നിരീക്ഷണത്തിലും കഴമ്പുണ്ട്. ആകർഷകമായ കെട്ടിലും മട്ടിലും നമ്മുടെ മടിയിലിരിക്കുന്ന പുതുപുത്തൻപുസ്തകങ്ങൾ നൽകുന്ന അനുഭൂതി ഒന്നു വേറെ തന്നെയാണല്ലോ. വിദ്യാർഥികളുടെ വായനാശീലത്തെ പരിപോഷിപ്പിക്കാൻ എന്തു ചെയ്യാനാവുമെന്ന ആലോചനകൂടി ഈ ചർച്ചയുടെ ഭാഗമാകേണ്ടതുണ്ട്. സ്കൂൾ ഗ്രന്ഥശാലകളെ ഇത്തരമൊരു ലക്ഷ്യത്തിനനുസൃതമായി സജ്ജീകരിക്കുകയാണ് ഈ രംഗത്തെ ആദ്യപടി. സ്കൂളിലെ ലൈബ്രറി ഹാളിന്റെ സ്ഥാനം, ഇരിപ്പിടങ്ങൾ, പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും ക്രമീകരണം എന്നിവ പ്രാധാന്യമർഹിക്കുന്നു. വേണ്ടത്ര വെളിച്ചമോ,വായുസഞ്ചാരമോ ഇല്ലാത്ത മുറികളിൽ പേരിനു മാത്രമായി നിലനിർത്തേണ്ട ഒന്നല്ല, സ്കൂൾ ഗ്രന്ഥശാലകൾ. വിദ്യാർഥികളെ എളുപ്പം ആകർഷിക്കുന്നതും, ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതുമാവണം അവ.സർഗാത്മക രചനകൾ, വൈജ്ഞാനിക കൃതികൾ, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിങ്ങനെ ഓരോ വിഭാഗത്തിലുമുള്ള പുസ്തകങ്ങൾ തരം തിരിച്ച് ശാസ്ത്രീയമായ രീതിയിൽ ക്രമീകരിക്കണം. ലൈബ്രറി സയൻസ് ബിരുദധാരികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം. മലയാളത്തിലെയും, ഇംഗ്ലീഷിലെയും മികച്ച ആനുകാലികങ്ങൾ, ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ എന്നിവ എളുപ്പം ലഭ്യമാകുന്ന വിധം ക്രമീകരിക്കണം. തൊഴിൽ മത്സര പരീക്ഷകളുടെ തയ്യാറെടുപ്പിനു സഹായകമായ പ്രസിദ്ധീകരണങ്ങൾ പരിശോധിക്കാനും, കുറിപ്പെടുക്കാനും പ്രത്യേകസംവിധാനം വേണം. പ്രധാന ജേർണലുകളുടെ പഴയ ലക്കങ്ങൾ ബൈൻഡ് ചെയ്ത് സൂക്ഷിക്കുകയും ആവശ്യക്കാർക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് പ്രയോജനപ്രദമാവും. സ്കൂൾ ഗ്രന്ഥശാലകൾ എഴുത്തിനോടും, എഴുത്തുകാരോടും ആഭിമുഖ്യവും, ആദരവും വളർത്തുന്ന ഇടങ്ങളാവേണ്ടതുണ്ട്. സാഹിത്യകാരൻമാരുടെ ഛായാചിത്രങ്ങൾ, മഹദ്വചനങ്ങൾ എന്നിവ അവിടെ പ്രദർശിപ്പിക്കുന്നത് വായനയിൽ താൽപര്യം ജനിപ്പിക്കും. സ്കൂൾ ലൈബ്രറി കേന്ദ്രീകരിച്ച് രൂപം നൽകാവുന്ന വായനാ ക്ലബ്ബുകൾക്ക് വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കാനാവും. പുസ്തകച്ചർച്ചകൾ എഴുത്തുകാരുമായുള്ള മുഖാമുഖം, ആസ്വാദനക്കുറിപ്പു മത്സരം, സാഹിത്യ ക്വിസ്, രചനാശിൽപശാലകൾ, ദിനാചരണങ്ങൾ എന്നിവ വലിയ സാമ്പത്തികച്ചെലവോ, സമയനഷ്ടമോ കൂടാതെ തന്നെ ആവിഷ്കരിക്കാവുന്നതേയുള്ളൂ. വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പും, ആസ്വാദനക്കുറിപ്പും തയ്യാറാക്കാൻ വിദ്യാർഥികൾക്കു നിർദേശം നൽകണം.വായനാദിനം, ബഷീർ ദിനം മുതലായവയോടനുബന്ധിച്ച് നടത്താവുന്ന ആസ്വാദനക്കുറിപ്പു മത്സരവും, പ്രശ്നോത്തരിയും മുഴുവൻ വിദ്യാർഥികൾക്കും
പ്രചോദനമേകുന്ന വിധം ആവിഷ്ക്കരിക്കാവുന്നതേയുള്ളൂ. അധ്യയന വർഷാരംഭം മുതൽ അവസാനം വരെ ഓരോ കുട്ടിയും വായിക്കുന്ന കൃതികളുടെ ആസ്വാദനക്കുറിപ്പുകൾ മുൻനിർത്തി മികച്ച വായനക്കാർക്ക് പ്രത്യേക പുരസ്കാരമേർപ്പെടുത്താവുന്നതാണ്. വിദ്യാർഥികൾക്കാവശ്യമായ പുസ്തകങ്ങളുടെ ലഭ്യതക്കുറവ് ഒരു പ്രശ്നമായിക്കാണേണ്ടതില്ല. വിദ്യാലയങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലായതിനാൽ അവയുടെ വാർഷിക പദ്ധതി തയ്യാറാക്കുന്ന വേളയിൽ ഫണ്ട് വകയിരുത്തുന്നതിനായി അപേക്ഷ നൽകാം.കുട്ടികളും ,അധ്യാപകരും അവരുടെ പിറന്നാൾ സമ്മാനമായി സ്കൂൾ ഗ്രന്ഥശാലയിലേക്ക് ഒരു പുസ്തകം സമ്മാനമായി നൽകുന്ന പദ്ധതി ചില വിദ്യാലയങ്ങളിൽ നിലവിലുണ്ട്. ആയിരം കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയത്തിൽ ഇതു പ്രാവർത്തികമാക്കി മാറ്റിയാൽ ,രണ്ടോ മൂന്നോ വർഷത്തിനകം തന്നെ ലക്ഷ്യം കൈവരിക്കാനാകും. സ്കൂൾ അസംബ്ലിയിൽ വച്ച് പുസ്തകം പ്രധാനാധ്യാപകനു കൈമാറുമ്പോൾ സഹപാഠികൾ നൽകുന്ന കൈയടിയും, പ്രോത്സാഹനവും ഓരോ വിദ്യാർഥിക്കും ലഭിക്കുന്ന അവിസ്മരണീയമായ അനുഭവങ്ങളിലൊന്നായി മാറുകയും ചെയ്യും. ഒരു സന്ദേശം വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം കൈമാറാനുള്ള അവസരമാണല്ലോ സ്കൂൾ അസംബ്ലികൾ വഴിലഭികുന്നത്. വിദ്യാർഥികൾക്കു പ്രചോദനമേകുന്ന ഒരു കൃതി ചുരുങ്ങിയ വാക്കുകളിൽ അസംബ്ലിയിൽ പരിചയപ്പെടുത്താം. പുസ്തകത്തിലെ ശ്രദ്ധേയമായ ഒരു ഭാഗം വായിച്ചവതരിപ്പിക്കുകയുമാവാം. ഇത്തരം പ്രവർത്തനങ്ങളൾ പൂർണമായും കുട്ടികളുടെ പങ്കാളിത്തത്തോടെയാവണം നടപ്പിൽ വരുത്തേണ്ടത്. സ്കൂൾ ഗ്രന്ഥശാലകളുടെ പ്രധാന പ്രായോജകർ വിദ്യാർഥികൾ തന്നെയാണെന്നു പറയുമ്പോഴും, അവ രക്ഷിതാക്കൾക്കോ, പൊതു സമൂഹത്തിനോ അപ്രാപ്യമായ ഇടങ്ങളായി കാണേണ്ടതില്ല. വയനാട്ടിലെ ഒരു സർക്കാർ വിദ്യാലയത്തിൽ ആഴ്ചയിലൊരു ദിവസം അമ്മമാർക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം നൽകുന്ന പദ്ധതി നിലവിലുണ്ട്. കഴിഞ്ഞ വർഷം ഈ മേഖലയിൽ ഒരു ചുവടു കൂടി മുന്നോട്ടു പോയി ,രക്ഷിതാക്കളുടെ കവിതാസമാഹാരവും അവർ പുറത്തിറക്കുകയുണ്ടായി. ഇതു പോലുള്ള വൈവിധ്യമാർന്ന പദ്ധതികൾ ഓരോ വിദ്യാലയത്തിന്റെയും സാഹചര്യവും പശ്ചാത്തലവും പരിഗണിച്ച് നടപ്പിൽ വരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം മൂല്യബോധവും,സംസ്കാരവും കൈമുതലാക്കിയ ഒരു തലമുറയുടെ സൃഷ്ടിയാണെങ്കിൽ വായനയുടെ പ്രാധാന്യത്തെ നമുക്കൊരിക്കലും കുറച്ചു കാണിക്കാൻ സാധിക്കില്ലെന്നു തീർച്ച


== <font size=10><center>'''അമരവാണിയുടെ അസ്തിത്വം.'''</center></font size>==
== <font size=10><center>'''അമരവാണിയുടെ അസ്തിത്വം.'''</center></font size>==
3,408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323313" എന്ന താളിൽനിന്ന് ശേഖരിച്ചത്