"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്കാദമിക പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:24, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022അക്കാദമിക പ്രവർത്തങ്ങളിൽ ഉള്ളടക്കം ചേർത്തു
(അക്കാദമിക പ്രവർത്തനങ്ങൾ ഉള്ളടക്കം സൃഷ്ടിച്ചു) |
(അക്കാദമിക പ്രവർത്തങ്ങളിൽ ഉള്ളടക്കം ചേർത്തു) |
||
വരി 1: | വരി 1: | ||
പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനുമായി ഓരോ അധ്യയന വർഷത്തിലും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ഇതിന് വേണ്ടി വിദഗ്ദ്ധരായ ഒരു അധ്യാപകക്കൂട്ടം ഇവിടെയുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന ഒരു മാനേജ്മെൻറും നല്ല രീതിയിൽ പ്രവർത്തിക്കുന്ന പി.ടി.എ., എം.ടി.എ സമിതികളും സ്കൂളിനുണ്ട്. | പഠന നിലവാരം ഉയർത്തുന്നതിനും നിലനിർത്തുന്നതിനുമായി ഓരോ അധ്യയന വർഷത്തിലും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ഇതിന് വേണ്ടി വിദഗ്ദ്ധരായ ഒരു അധ്യാപകക്കൂട്ടം ഇവിടെയുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന ഒരു മാനേജ്മെൻറും നല്ല രീതിയിൽ പ്രവർത്തിക്കുന്ന പി.ടി.എ., എം.ടി.എ സമിതികളും സ്കൂളിനുണ്ട്. | ||
ഓരോ വർഷവും വാർഷികാസൂത്രണം നടത്തി സ്കൂൾ കലണ്ടർ തയ്യാറാക്കുകയും. അതിനനുസരിച്ച് ടൈം ടേബിൾ നിർമ്മിച്ച് പാഠഭാഗങ്ങൾ മുന്നോട്ട് പോവുകയും ചെയ്യുന്നു. നിരന്തര മൂല്യ നിർണ്ണയം നടത്തി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതോടൊപ്പം യഥാ സമയങ്ങളിൽ ടേം മൂല്യ നിർണ്ണയവും നടത്തുന്നു. | |||
പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് ഭാഷയിൽ മികവ് കൈവരിക്കുന്നതിനായി പ്രത്യേക കോച്ചിങ് നടത്തുന്നുണ്ട്. എൽ.എസ്.എസ്., യു.എസ്.എസ് പരിശീലനം നല്കി കുട്ടികളെ സ്കോളർഷിപ് നേടാൻ പ്രാപ്തരാക്കുന്നതോടൊപ്പം പിന്നാക്ക പഠിതാക്കൾക്കും പരിശീലനം നല്കുന്നുണ്ട്. ഒഴിവ് സമയങ്ങൾ പ്രയോജനപ്പെടുത്തി പൊതുവിജ്ഞാന പരിശീലനവും നല്കുന്നുണ്ട്. | |||
ഓരോ ദിവസവും തുടങ്ങുന്നത് അന്നത്തെ പരിപാടികളുടെ ഒരു പ്ലാനിംഗ് നടത്തിക്കൊണ്ടാണ്. മോണിങ് എസ്.ആർ.ജി യിലൂടെ നടത്തിയ പ്ലാനുകൾ അന്ന് നടപ്പാക്കുകയും വൈകുന്നേരം അന്നേ ദിവസത്തെ പ്രവർത്തനങ്ങളുടെ ഒരു പിൻ നോട്ടം നടത്തുകയും ചെയ്യുന്നു. അക്കാദമിക കാര്യങ്ങൾ കുറ്റമറ്റതാക്കാൻ ഇത് വളരെയേറെ സഹായകമായിട്ടുണ്ട്. | |||
മലയാൽ ഭാഷാ മികവിനായി ശ്രദ്ധ, മലയാളത്തിളക്കം തുടങ്ങിയ പദ്ധതികൾ വിജയകരമായി നടത്തുന്നുണ്ട്. ഗണിതം, ഇംഗ്ളീഷ് എന്നിവയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പഠനവീട് പദ്ധതി നടപ്പാക്കി. |