"ഇരിങ്ങത്ത് യു.പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:


== [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]] ==
== [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]] ==
തുറയൂർ ഗ്രാമപഞ്ചായത്ത് 4 വാർഡിൽ ഇരിങ്ങത്ത് ദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പയ്യോളി പേരാമ്പ്ര റോഡിൽ പയ്യോളിയിൽ നിന്ന് 8 കി.മീ കിഴക്ക് സ്ഥിതി ചെയ്യുന്നു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ഭൂദാനപ്രസ്ഥാനനായകൻ ശ്രീ.വിനോബഭാവെ, കേരളഗാന്ധി എന്നറിയപ്പെടുന്ന ശ്രീ.കെ കേളപ്പൻ എന്നീ മഹാരഥന്മാരുടെ പാദസ്പർശമേൽക്കാൻ പുണ്യം ചെയ്ത ഇരിങ്ങത്ത് ദേശത്തെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് ഇന്ന് ഇരിങ്ങത്ത് യു.പി സ്കൂൾ എന്നറിയപ്പെടുന്ന സ്ഥാപനം. സ്കൂളിൽ നിന്ന് നോക്കിയാൽ കാണുന്ന അകലത്തിൽ പാക്കനാർപുരം എന്ന വിനോബജിക്ക് ദാനമായി ലഭിച്ച കുന്ന് സ്ഥിതി ചെയ്യുന്നു.ഗാന്ധിസദൻ എന്ന പേരിൽ പത്ത് വർഷം മുമ്പ് വരെ ഇവിടെ ഹരിജനങ്ങളുടെ കുട്ടികൾക്കായുള്ള ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നു. ഈ ഹോസ്റ്റലിൽ താമസിച്ച് വളരെയധികം കുട്ടികൾ ഇരിങ്ങത്ത് യു.പി സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയുട്ടുണ്ട്.
ഇരിങ്ങത്ത് യു.പി സ്കൂളിന് നൂറിൽ കൂടുതൽ വർഷത്തെ പഴക്കമുണ്ടെന്നു കരുതുന്നു. ചോയികണ്ടി ചോയി ഗുരുക്കൾ എന്ന ആൾ കുടിപ്പള്ളിക്കൂടമായി തുടങ്ങിയതാണ് ഇപ്പോൾ ഇരിങ്ങത്ത് യു.പി സ്കൂൾ എന്നറിയപ്പെടുന്ന ഈ സ്ഥാപനം എന്ന് പഴമക്കാർ പറയുന്നു.സ്ഥാപിത വർഷം ഏതെന്ന് കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല.
ലഭ്യമായ ഏറ്റവും പഴക്കമുള്ള രേഖ ശ്രീ.എം കേളപ്പൻ എന്ന ആളുടെ സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റ് ആണ്.1919 ലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ.കേളപ്പക്കുറുപ്പ് ഒപ്പുവച്ച വടകര റേഞ്ച് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ഓഫ് സ്കൂൾ മേലൊപ്പ് വെച്ച് നൽകിയ ഈ സർട്ടിഫിക്കറ്റിൻ്റെ നമ്പർ 138091 എന്ന് കാണുന്നു. ഈ സർട്ടിഫിക്കറ്റിൽ ഇരിങ്ങത്ത് ഹിന്ദു ബോയ്സ് സ്കൂളിൽ 1913 ൽ ഒന്നാം ക്ലാസിൽ ശ്രീ.എം കേളപ്പൻ പഠിച്ചതായും 1919ൽ 5 ൽ നിന്ന് പാസ്സായതായും രേഖപ്പെടുത്തിയിട്ടുണ്ട്.ഇദ്ദേഹം പിന്നീട് ഈ സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയുണ്ടായി.
1939 മുതൽക്കുള്ള അധ്യാപകരുടെ ശമ്പള വിതരണ പട്ടികകളാണ് മറ്റു ലഭ്യമായ രേഖകൾ.ഈ പട്ടികകൾ പ്രകാരം പ്രധാനധ്യാപകരായിരുന്നവർ ഇവരാണ്.
1939. ശ്രീ സി.പി ഗോവിന്ദക്കുറുപ്പ്
1941. ശ്രീ ഇ.ഗോപാലൻ നമ്പ്യാർ
1942.ശ്രീ പി.കെ നാരായണൻ നമ്പ്യാർ
1944.ശ്രീ.പി ചാത്തുക്കുറുപ്പ്
1951. ശ്രീ സി കൃഷ്ണവാരിയർ
1956.ശ്രീ എൻ.പി നാരായണൻ നായർ
1975.ശ്രീ ടി പാച്ചർ
1982. ശ്രീ ടി.ശങ്കരൻ നായർ
1994.ശ്രീമതി കെ.ടി പത്മിനി
1996. മുതൽ ഇപ്പോഴത്തെ പ്രധാനാധ്യാപകൻ വി.അച്ചുതവാരിയർ
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മേലടി സബ്ജില്ലയിൽ വളരെ മുന്നിലാണ് ഈ വിദ്യാലയം.
<span class="em_N en_N"></span>




27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1315401" എന്ന താളിൽനിന്ന് ശേഖരിച്ചത്