"ചെറിയഴീക്കൽ ജി.എൽ.പി.എസ്സ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കരുനാഗപ്പള്ളി താലൂക്ക് തീരദേശ ഗ്രാമമായ ആലപ്പാട് പഞ്ചായത്തിലെ വാർഡ് പത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1952 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്ത് ചെറിയഴീക്കൽ ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള മൈലാടുംകുന്ന് എന്ന സ്ഥലത്താണ് പ്രവർത്തിച്ചിരുന്നത്. രൂക്ഷമായ കടലാക്രമണം കാരണം അവിടെ പ്രവർത്തിക്കാൻ കഴിയാതെ വന്നപ്പോൾ തെട്ടടുത്തുള്ള ഒരു തീയറ്ററിലും തുടർന്ന് ചെറിയഴീക്കൽ ഗവ. ഹൈസ്കൂളിലും ഈ വിദ്യാലയം പ്രവർത്തിച്ചു. 1970 ഓട് കൂടിയാണ് ഇന്നു കാണുന്ന സ്ഥലത്ത് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
 
ചെറിയഴീക്കൽ ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക പുരോഗതിയിൽ നെടുനായകത്തം വഹിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ നാനാ തുറകളിൽ പ്രശസ്തരായ അനേകം മഹത് വ്യക്തികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് കൊടുത്തത് ഈ വിദ്യാലയമാണ്. ഡോക്ടർ വേലുക്കുട്ടി അരയൻ , ഡോക്ടർ കുമുദേശൻ തുടങ്ങിയവർ ഈ വിദ്യാലയ മുത്തശ്ശിയുടെ സന്തതികളാണെന്നത് ഇതിന്റെ മഹത്വത്തെ ശതഗുണീഭവിപ്പിക്കുന്നു.
 
2004 ഡിസംബർ 26 ന് ഉണ്ടായ സുനാമി ദുതന്തത്തിനു മുമ്പ് വരെ വിദ്യാർത്ഥികളാൽ സമൃദ്ധമായ ഒരു വിദ്യാലയമായിരുന്നു ഇത്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 350 ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു കാലഘട്ടം ഇതിനുണ്ടായിരുന്നു. എന്നാൽ സുനാമി ദുരന്തത്തിനു ശേഷം ഈ പ്രദേശത്തുനിന്നും ആളുകളെ മറ്റു പഞ്ചായത്തുകളിലേക്ക് പുനരധിവസിപ്പിക്കാൻ തുടങ്ങിയതോടെ ഈ വിദ്യാലയത്തിന്റെ ശനിദശ ആരംഭിച്ചു.
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302497" എന്ന താളിൽനിന്ന് ശേഖരിച്ചത്