"ജി.എച്ച്.എസ്. ചെറിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
}}
}}
==ചരിത്രം==
==ചരിത്രം==
'''1954''' ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും 1981 ൽ യു.പി.സ്കൂളായും 2014 ൽ ഹൈ സ്കൂളായും ഉയർത്തപ്പെട്ട വിദ്യാലയമാണ് ചെറിയൂർ ഗവ ഹൈസ്കൂൾ . പരിയാരം ഗ്രാമ പഞ്ചായത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് സമ്പന്നമായ പൂർവ്വ കാല ചരിത്രമുണ്ട്. കാർഷിക ഗ്രാമമായ ചെറിയൂരിൽ നിവസിച്ച കാർഷിക സമൂഹത്തിന്റെ പിൻബലത്തിലാണ് വിദ്യാലയവും പൊതു സമൂഹവും നിലനിന്നിരുന്നത്.
'''1954''' ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും 1981 ൽ യു.പി.സ്കൂളായും 2014 ൽ ഹൈ സ്കൂളായും ഉയർത്തപ്പെട്ട വിദ്യാലയമാണ് ചെറിയൂർ ഗവ ഹൈസ്കൂൾ .read more
1940 ന് മുൻപ് തന്നെ കെ.എം. ഒതേനൻ മാസ്റ്റർ പ്രധാനാധ്യാപകനായി ചെറിയൂർ ഗ്രാമത്തിൽ ഒരു എലിമെന്ററി സ്കൂൾ പ്രവർത്തിച്ചിരുന്നതായി പഴമക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലവർഷം 1116 ലെ വെള്ളപ്പൊക്കത്തിൽ അന്നത്തെ സ്കൂൾ കെട്ടിടം നശിച്ചതും ഒതേനൻ മാസ്റ്ററുടെ മരണവും ടി.ടി.ഗോവിന്ദൻ മാസ്റ്ററെ മോറാഴ സംഭവത്തിന്റെ പേരിൽ പ്രതി ചേർക്കപ്പെട്ടതും സ്കൂളിന്റെ പതനത്തിന് കാരണമായി. പിന്നീട് പുല്ലായി ക്കൊടി നമ്പി നമ്പാർ ,പുന്നക്കട കുഞ്ഞമ്പു, രാമർ കുറുപ്പ്, ടി.പി.കുഞ്ഞമ്പു എന്നിവരുടെ വീട്ടുകളിൽ പഠിക്കാൻ സൗകര്യമുണ്ടായിരുന്നു. ക്രമേണ ഈ സൗകര്യവും ഇല്ലാതായി.
1954 ൽ ആണ് ഇപ്പോഴത്തെ സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. പി.ടി.ഭാസ്കരപ്പണിക്കർ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരിക്കെ മുല്ലപള്ളി ഇല്ലം അനുവദിച്ച 15 സെന്റ് സ്ഥലത്താണ് സ്കൂൾ തുടങ്ങിയത്.പി.വി.ഗോവിന്ദൻ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ 1957 ൽ അഞ്ചാം തരം വരെയുള്ള ഗവ.എൽ പി.സ്കൂളായും 1981 ൽ യു.പി.സ്കൂളായും ഉയർത്തുമ്പോൾ ആവശ്യത്തിനുള്ള ക്ലാസ് മുറികൾ ഇല്ലായിരുന്നു. ഇത് പരിഹരിക്കുന്നതിന് നാട്ടുകാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു. ഒരു പഴയ ആല വില കൊടുത്തു വാങ്ങി. അതിന്റെ ഓടും മരവും ഉപയോഗിച്ചാണ് ക്ലാസ് മുറികൾ നിർമ്മിച്ചത്. കുറ്റിക്കോൽ മുഹമ്മദ് മസ്റ്ററാണ് അന്നത്തെ ഹെഡ്മാസ്റ്റർ
പി.വി.ദാമോദരൻ നമ്പാർ സെക്രട്ടറിയും ശിവദാസൻ നമ്പൂതിരി പ്രസിഡണ്ടുമായ കമ്മറ്റിയാണ് ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
2012 ജൂൺ മുതൽ പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിച്ചു വരുന്നു 2014 ൽ ആർ.എം.എസ്.എ. പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈ സ്കൂളായി ഉയർത്തി. ജെയിംസ് മാത്യു എം.എൽ എ അനുവദിച്ച 10 ലക്ഷം രൂപയും നാട്ടുകാരുടെ സംഭാവന 3 ലക്ഷവും ചേർത്ത് സ്കൂൾ ബസ് എന്ന സ്വപ്നം സാക്ഷാൽകരിച്ചു.
ഇന്ന് സ്കൂളിന് 3 ഏക്കർ സ്ഥലവും അതിൽ വിശാലമായ കളിസ്ഥലവും ഉണ്ട് .ആർ.എം.എസ്.എ. ജില്ലാ പഞ്ചായത്ത് എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ഇരുനില കെട്ടിടത്തിലാണ് ഭൂരിഭാഗം ക്ലാസുകളും നടത്തുന്നത്.




197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1288150" എന്ന താളിൽനിന്ന് ശേഖരിച്ചത്