"ജി.എൽ.പി.എസ് തിരുവാലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം ഉപതാൾ നിർമിച്ചു
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം ഉപതാൾ നിർമിച്ചു)
വരി 1: വരി 1:
{{PSchoolFrame/Pages}}
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ,വണ്ടൂർ ഉപജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് - ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തിരുവാലി.1906 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ രണ്ടു സ്കൂളുകൾ തിരുവാലിയിൽ ഉണ്ടായിരുന്നു. ഒന്ന് ഇന്നത്തെ എൽ. പി. സ്കൂളും മറ്റൊന്ന് പുതുക്കോട്ടുകുളത്തിന് സമീപം പെൺകുട്ടികൾക്കായുള്ള ഒരു സ്കൂളും. കാലാന്തരത്തിൽ ഈ വിദ്യാലയങ്ങൾ കൂട്ടിച്ചേർത്താണ് തിരുവാലി ബോർഡ് എലിമെൻററി സ്കൂൾ ഇന്നത്തെ എൽ.പി സ്ക്കൂൾ രൂപം കൊണ്ടത്.
 
നിലവിലുള്ള എൽ.പി സ്ക്കൂൾ കോമ്പൗണ്ടും അതിന് മുൻവശത്ത് ഇപ്പോൾ ഹൈസ്കൂൾ ഉൾപ്പെടെയുള്ള വിസ്തൃതമായ എട്ട് ഏക്കറോളം വരുന്ന കുറത്തിപ്പറമ്പെന്ന സ്ഥലവും തിരുവാലിയിലെ പ്രശസ്തമായ പന്നിക്കോട്ട് തറവാട്ടിൽ നിന്നും മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് സൗജന്യമായി നൽകിയതാണ്.
 
1951 അദ്ധ്യയന വർഷത്തിൽ തന്നെ സ്ക്കൂൾ ഒരു ഹയർ എലിമെൻററിയായി (യു.പി സ്ക്കൂൾ) അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1957- തിരുവാലി യു.പി സ്ക്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി തുടർന്ന് എൽ.പി വിഭാഗത്തെ ഹൈസ്കൂളിൽ നിന്ന് വേർപ്പെടുത്തി കൊണ്ട് തിരുവാലി ഗവൺമെന്റ് എൽ.പി സ്കൂൾ പ്രത്യേക സ്ഥാപനമായി മാറി.{{PSchoolFrame/Pages}}
254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286220" എന്ന താളിൽനിന്ന് ശേഖരിച്ചത്