"അനന്തോത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,208 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
വരി 64: വരി 64:
മാനേജർ ശ്രീ. കെ.പി.ജയരാജൻ
മാനേജർ ശ്രീ. കെ.പി.ജയരാജൻ
ഹെഡ് മാസ്റ്റർ. ശ്രീ. ഹരിലാൽ.പി.പി.  
ഹെഡ് മാസ്റ്റർ. ശ്രീ. ഹരിലാൽ.പി.പി.  
ഒന്നര നൂറ്റാണ്ട് മുമ്പ് 1877 ൽ ശ്രീ കല്ലി അമ്പു ഗുരുക്കൾ   അനന്തോത്ത് എന്ന പറമ്പിൽ  ഒരു പള്ളിക്കൂടം സ്ഥാപിച്ചു. പ്രദേശത്തെ സാധാരണക്കാരായ ജനസമൂഹത്തിന് അക്ഷരങ്ങളുടെ വെള്ളിവെളിച്ചം പകർന്നു നൽകുക എന്ന മഹത്തായ ലക്ഷ്യം  മാത്രം മുന്നിൽകണ്ട  ആ ഗുരുശ്രേഷ്ഠന് അപ്പോൾ 19 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. 1880 ൽ ഈ വിദ്യാലയത്തിന്  ഗവൺമെൻറിൻറെ അംഗീകാരം ലഭിച്ചു. മൂപ്പത്തിമൂന്നാമത്തെ വയസ്സിൽ കല്ലിൽ അമ്പു ഗുരുക്കൾ അകാലചരമം പ്രാപിച്ചു. തുടർന്ന് അദ്ദേഹത്തിൻറെ ജേഷ്ഠ സഹോദരപുത്രൻമാരായ  ശ്രീ കൊല്ലൻറ്റ വിട വേലാണ്ടി ചോയി ഗുരുക്കളുടെയും  ശ്രീ.കുനിയിൽ പൊലപ്പാടി ഗുരുക്കളുടെയും മാനേജ്മെൻറ്റിൽ സ്ഥാപനം നടത്തിപ്പോന്നു. ഇവർ രണ്ടുപേരും ഇവിടത്തെ അധ്യാപകരായി ഏറെക്കാലം സേവനമനുഷ്ഠിച്ചു.  ശ്രീ മന്ദൻ ഗുരുക്കൾ രോഗാതുരനായ കാലത്താണ് വിദ്യാലയം കരുവോത്ത് പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. അദ്ദേഹം തൻറെ പേരിൽ ഉള്ള അവകാശം സഹോദരനായ ശ്രീ. കെ. പി. രാമോട്ടി മാസ്റ്റർക്ക് കൈമാറി. ശ്രീ ചോയി ഗുരുക്കളും രാമോട്ടി മാസ്റ്ററും ഏറെക്കാലം വിദ്യാലയം നടത്തി കൊണ്ടുപോയി. ശ്രീ ചോയി ഗുരുക്കളുടെ കാലശേഷം അദ്ദേഹത്തിൻറെ മകൻ വേലാണ്ടി കുഞ്ഞിരാമൻ പേരിൽ നൽകി. ശ്രീ .കുഞ്ഞിരാമൻ അന്ന് മൈനർ ആയിരുന്നതിനാൽ അമ്മാവനായ വടക്കയിൽ വേലാണ്ടി കുഞ്ഞമ്പുവിൻറെ  പേരിൽ അവകാശം മാറ്റി നൽകി. ഈ കാലഘട്ടത്തിൽ ശ്രീ രാമോട്ടി  മാസ്റ്റർ ജഗന്നാഥ ക്ഷേത്രത്തിലെ സെക്രട്ടറി ഉദ്യോഗം വഹിക്കേണ്ടി വന്നതിനാൽ തൻറെ പേരിലുള്ള ഉള്ള അവകാശം മരുമകനായ കെ പി അനന്തൻ പേരിൽ നൽകി. ശ്രീ ശ്രീ കുഞ്ഞിരാമന് പ്രായപൂർത്തിയായപ്പോൾ മാനേജ്മെൻറ് അവകാശം തിരികെ ലഭിക്കുകയും ചെയ്തു. സ്കൂളിൽ പ്രവർത്തി ചെയ്യാത്തവർ മാനേജ്മെൻറ് പദവി അലങ്കരിക്കുന്നത് ഭൂഷണമല്ലെന്ന് തോന്നൽ ശ്രീ കുഞ്ഞിരാമൻ അദ്ദേഹത്തിൻറെ അവകാശം ശ്രീ .കെ. പി അനന്തന് കൈമാറുകയും ചെയ്തു. അങ്ങനെ ശ്രീ .കെ. പി അനന്തൻ വിദ്യാലയത്തിൻറെ ഏക മാനേജർ ആയി. 1951ൽ ശ്രീ. അനന്തൻ മാസ്റ്ററുടെ വിയോഗത്തിന് ശേഷം  അദ്ദേഹത്തിൻറെ വിധവ കെ. പി നാരായണി മേനേജർ ആയി ചുമതലയേറ്റു. അവരുടെ മരണത്തെതുടർന്ന് ഇപ്പോൾ സഹോദരൻ ശ്രീ .കെ. പി ജയരാജൻ വിദ്യാലയത്തിൻറെ മാനേജർ ആയി ചുമതല വഹിക്കുന്നു.
       ഈ വിദ്യാലയത്തിലെ ചരിത്രം  പ്രദേശത്തിൻറെ ചരിത്രമാണ്.. മൺമറഞ്ഞു പോയതും നിലനിൽക്കുന്നതുമായ തലമുറകളുടെ ചരിത്രമാണ്...
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂർ ഹാൾ.. 1
സ്കൂർ ഹാൾ.. 1
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281780" എന്ന താളിൽനിന്ന് ശേഖരിച്ചത്