"എം.ഐ.എം.എൽ.പി.എസ് ആറളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1974 ൽ വിദ്യാർത്ഥികളുടെ കുറവ് കാരണം യു. പി വിഭാഗം നഷ്ടമായി.ആ കാലഘട്ടങ്ങളിലൊക്കെ സ്ഥിരമായ കമ്മിറ്റി ആയിരുന്നില്ല.പകരം ഒരു വ്യക്തിയുടെ മാനേജിങ് ആയിരുന്നു. അന്നത്തെ മാനേജർ ശ്രീ.സി സി മമ്മത് ഹാജി എന്നവരായിരുന്നു.എന്നാൽ 1986 _ൽ സ്കൂൾ പ്രവർത്തനങ്ങൾക്കും നിത്യ ഹാജർ മുതലായ കാര്യങ്ങൾക്കും പഠനകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനും മറ്റുമായി ഒരു കമ്മിറ്റി രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റിക്ക് മാനേജ്മെൻറ് കൈമാറുകയും ചെയ്തു. നിലവിലുള്ള കമ്മിറ്റിയുടെ പേര് "തഖ് വിയ്യത്തുൽ ഇസ്ലാം സംഘം ആറളം"എന്നാണ്.കമ്മിറ്റിക്ക് സർക്കാർ അംഗീകരിച്ച ഭരണഘടനയുണ്ട്.ഭരണഘടന പ്രകാരം പുതിയ കമ്മിറ്റി ജനറൽ സെക്രട്ടറി ആണ് സ്കൂൾ മാനേജർ ഭരണഘടന പ്രകാരം പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് വരെ മാനേജർക്ക് തുടരാം. ഡിപ്പാർട്ടമെൻറ്റ് അനുശാസിക്കുന്നവിധം സ്കൂൾ നടത്തിപ്പിനും പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനും മറ്റും കമ്മിറ്റി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.കുട്ടികളുടെ നിത്യ ഹാജർ,പഠനം, യൂണിഫോം വിതരണം, ഉച്ച ഭക്ഷണം മറ്റ് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ അധ്യാപകരെ സഹായിക്കുന്നതിനും താൽപര്യപ്പെടുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ആകെ 240 വിദ്യാർത്ഥികൾ പഠിക്കുന്നു. ഓരോ ക്ലാസും 2 ഡിവിഷൻ വീതം 7 സഹ അധ്യാപകരും 2 അറബി അധ്യാപകരും ഒരു പ്രധാനാധ്യാപകനും ജോലി ചെയ്യുന്നു. 1983 മുതൽ ഈ നിലയിലാണ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്.
1,926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273204" എന്ന താളിൽനിന്ന് ശേഖരിച്ചത്