എസ്.എം.എച്ച്.എസ്.എസ് അറക്കുളം (മൂലരൂപം കാണുക)
13:37, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ അറക്കുളം ഉപജില്ലയിൽ | ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ അറക്കുളം ഉപജില്ലയിൽ അഭിമാനത്തോടെ തലയുയർത്തി നില്ക്കുന്ന ഒരു എയ്‍ഡഡ് സ്കൂളാണ് "സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ അറക്കുളം". ഇടുക്കി ജില്ലയിൽ അറക്കുളം ഗ്രാമപഞ്ചായത്തിൽ കുന്നുകളും മലനിരകളും കളകളാരവം പൊഴിച്ച് കിന്നാരം ചൊല്ലി ഒഴുകിയിറങ്ങുന്ന പുഴകളും പൂക്കളും നിറഞ്ഞു മനോഹരമായ അറക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിവിധ ദേശങ്ങളിൽ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കർഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തിൽ കരുതിവയ്ക്കാനാഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂർത്തീകരണമായിരുന്നു 1982- ൽ അറക്കുളം പുത്തൻപള്ളിയുടെ കീഴിൽഅനുവദിച്ചുകിട്ടിയ സെന്റ് മേരീസ് ഹൈസ്കൂൾ. സെന്റ മേരീസ് പുത്തൻപള്ളിയുടെ പാരീഷ്ഹാളിലായിരുന്നു തുടക്കം. 83 വിദ്യാർത്ഥികളും 5 അദ്ധ്യാപകരുമായി തുടങ്ങിയ ഹൈസ്കൂളിന്റെ പ്രഥമ മാനേജർ റവ. ഫാ. മൈക്കിൾകൊട്ടാരവും, ഹെഡ്മിസ്ട്രസ് റവ. സി. സിറിൾ എസ്. എച്ച് ഉം ആയിരുന്നു. 1985- ലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 100% വിജയത്തോടെ പുറത്തുവന്നപ്പോൾ ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളും പ്രാർത്ഥനകളും സഫലമായി. തുടർന്ന് ഇന്നുവരെ പാഠ്യേതര രംഗങ്ങളിലെല്ലാം തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനു കഴിഞ്ഞു. കായിക രംഗത്തു് ഉണ്ടായ വളർച്ച സംസ്ഥാന മത്സരവിജയം എത്താൻ സ്കൂളിനു ഇടയാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ കുട്ടികളുടെ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാനും സബ്ജില്ലാ, ജില്ലാതലങ്ങളിൽ തുടർച്ചയായി ഉന്നത വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കാരണമായി. പഠനരംഗത്തെ മികവ് ശ്ലാഘനീയം തന്നെ. ഈ നേട്ടങ്ങളുടെയെല്ലാം അംഗികാരമായി 1998-ൽ ഹയർസെക്കൻഡറി നിലവിൽവന്നു. രണ്ട് സയൻസ് ബാച്ചുകളും ഒരു ഹൂമാനിറ്റീസ് ബാച്ചും ഉൾപെടുന്ന ഹയർസെക്കൻഡറി വിഭാഗവും അഭിമാനിക്കത്തക്ക നേട്ടങ്ങൾ കൈവരിക്കുന്നു. | ||