"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
#
 
== ഗവ.ഗേൾസ് ഹയർ സെക്കൻററി സ്കൂൾ ബി.പി അങ്ങാടി, ബി.പി അങ്ങാടി പി.ഒ, 676102, സ്കൂൾ കോഡ് 11142 ==
'''2004 ൽ ആണ് ഹയർ സെക്കന്ററി വിഭാഗം ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും, രണ്ട് കോമേഴ്സ് ബാച്ചും, ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമായി തുടങ്ങിയ ഹയർ സെക്കൻററി വിഭാഗത്തിൽ ഇന്ന്  രണ്ട് സയൻസ് ബാച്ചും, മൂന്ന് കോമേഴ്സ് ബാച്ചും, ഒരു ഹ്യൂമാനിറ്റീസ് ബാച്ചുമാണുള്ളത്. പാഠ്യേതര പ്രവർത്തനങ്ങൾക്കായി എൻ എസ് എസ് യൂണിറ്റും, ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് & അഡോളസൻറ് കൌൺസിലിംഗ് സെല്ലിന് കീഴിലുള്ള സൗഹൃദ ക്ലബ്,  കരിയർ ഗൈഡൻസ് സെല്ലുകളും ഹയർ സെക്കൻററി വിഭാഗത്തിൽ പ്രവർത്തിക്കുന്നു.'''
 
== എൻ.എസ്.എസ് ==
 
* '''സ്മാർട്ട് ഫോൺ വിതരണം'''
 
ബി.പി അങ്ങാടി. ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർത്ഥിനികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. NSS പ്രാർത്ഥന ഗീതത്തോടെ ചടങ്ങുകൾ ആരംഭിച്ചു. PTAപ്രസിഡൻ്റ് C Hബഷീർ പരിപാടി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മിനി കുമാരി ആർ അധ്യക്ഷത വഹിച്ചു.VHSE പ്രിൻസിപ്പൽ സാം ഡാനിയേൽ,HM ഹരികുമാർ സി, V V അബ്ദു റൗഫ്, NSS പ്രോഗ്രാം ഓഫീസർ ഷീന മണപ്പറമ്പിൽ, ശബരീഷ് ആളത്തിൽ, ഡോക്ടർ ഷെജീർ, ഷീജ പാങ്ങാട്ട്, നന്ദിനി ന ല്ലാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു NSS വളണ്ടിയർ ജലീഷനന്ദി പ്രകാശിപ്പിച്ചു
[[പ്രമാണം:19020 61.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|സ്മാർട്ട്ഫോൺ വിതരണം]]
 
* '''ഓണം 2020'''
 
'ഓണം 2020' എന്ന പേരിൽ ഓണാഘോഷ പരിപാടികൾ ഓൺലൈനിൽ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സി.എച്ച് ബഷീർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിൻസിപ്പൽ മിനി കുമാരി , പ്രധാന അധ്യാപകൻ ഹരികുമാർ , വി.എച്ച്, എസ്. ഇ പ്രിൻസിപ്പൽ സാം ഡാനിയൽ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷീന മണപ്പറമ്പിൽ , റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹയർ സെക്കന്ററി അധ്യാപകരായ മുനീം തേറമ്പിൽ , സ്റ്റാഫ് സെക്രട്ടറി മഞ്ജീര എന്നിവർ അവതാരകരായ പരിപാടിയിൽ ഹയർസെക്കൻഡറി വിദ്യാർത്ഥിനികളുടെ ഒപ്പം പഴമയുടെ സുഗന്ധം പേറുന്ന ഓണപാട്ടുമായ മാണിയം പള്ളി പത്മാവതിയമ്മയും ഓണപാട്ടുകൾ അന്യംനിന്നു പോയിട്ടില്ലന്ന് ഓർമിപ്പിക്കുന്നു
 
കൂടാതെ ഈ കൊറോണ ഓണക്കാലത്ത് അയൽവക്കത്ത് പട്ടിണി ഉണ്ടാകാതിരിക്കാൻ എൻ.എസ് എസ് വളണ്ടിയർമാർ അവരവരുടെ വീടിനടുത്തുള്ള പാവപെട്ടവർക്ക് ഓണകിറ്റ് സംഭാവന ചെയ്തു. ഓണം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ഓണ ചൊല്ലുകൾ ഇന്നത്തെ തലമുറയിലേക്ക് പകർന്നു കൊടുക്കുകയും ചെയ്തു.
 
* '''തയ്യൽ മെഷീനുകൾ വിതരണം'''
 
          ഹയർ സെക്കന്ററി NSS വിദ്യാർത്ഥിനികളുടെ കൂട്ടായ്മയിലാണ് തയ്യൽ മെഷീനുകൾ വിതരണം നടത്തിയത്. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികാസം എന്ന തത്വം പ്രാവർത്തികമാക്കുകയാണ് നാഷണൽ സർവീസ് സ്കീമിലെ വളണ്ടിയർമാർ. ലീഡർ ആദിത്യ നേതൃത്വം നൽകിയ പരിപാടിയിൽ PTA പ്രസിഡന്റ് സമീർ പൂക്കയിൽ.. പ്രിൻസിപൽ മിനികുമാരി പ്രോഗ്രാം ഓഫീസർ ഷീന എം.പി, റിയാസ്, ഷീജ, ഷീന നാട്ടുകല്ലിങ്ങൽ, സുമേഷ് , എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് സമീർ പൂക്കയിൽ തയ്യൽ മെഷിനുകൾ കൈമാറി.
[[പ്രമാണം:19020 62.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|തയ്യൽമെഷീൻ വിതരണം]]
 
* '''യുദ്ധവിരുദ്ധ റാലി'''
 
ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക്  ലോകം പോകുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകസമാധാനം അനിവാര്യമാണെന്ന സന്ദേശമുയർത്തിപ്പിടിച്ച് ,ബി പി അങ്ങാടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ , ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് വളണ്ടിയർമാർ യുദ്ധവിരുദ്ധ റാലി നടത്തി .
 
സ്കൂൾ പ്രിൻസിപ്പാൾ മിനി കുമാരി. ആർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
 
പ്രോഗ്രാം ഓഫീസർ ഷീന. എം പി, റിയാസ്, അബ്ദുൽ മുനീം , അബൂബക്കർ, ഷീജ പാങ്ങാട്ട്, നിഷ,സൗമ്യ, ഡാർളി ജോസ് ,വളണ്ടിയർ ലീഡർമാരായ റിൻഷി, മാളവിക, ഫാദിയ ജലിൽ റിയഎന്നിവർ നേതൃത്വം നൽകി.
 
യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു .
[[പ്രമാണം:19020 64.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|യുദ്ധവിരുദ്ധറാലി]]
 
* '''ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറി.'''
 
സ്കൂളിലെ ഡിജിറ്റൽ ക്ലാസുകൾ ലഭ്യമാകാത്ത കുട്ടികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി. ഹയർ സെക്കൻ്ററി അധ്യാപകരുടെ സ്പോൺസർഷിപ്പോടെയാണ് ഫോണുകൾ ലഭ്യമാക്കിയത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷീന എം പി ഫോണുകൾ പി ടി എ പ്രസിഡൻ്റ് സമീർ പൂക്കയിലിന് കൈമാറി. വി എച്ച് എസ് സി പ്രിൻസിപ്പൽ സാം ഡാനിയേൽ, ഹെഡ്മിസ്ട്രസ് ഗീതാകുമാരി, അധ്യാപകരായ റിയാസ്, ശബരീഷ്, പ്രദീപ് കുമാർ, വിജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
[[പ്രമാണം:19020 63.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|സ്മാർട്ട്ഫോൺ വിതരണം]]
* '''ഓർമ്മ മരം നടൽ'''
 
പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണക്കായി ബി.പി അങ്ങാടി ഗവ.ഹയ സെക്കൻഡറി സ്കൂളിൽ ഓർമ്മ മരം നട്ടുപിടിപ്പിച്ചു. ഇന്നലെ സ്കൂളിലെ NSS വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ മിനികുമാരി ടീച്ചർ, Hm ഹരികുമാർ സർ എന്നിവർ ചേർന്ന് ഓർമ്മ മരo നടീൽ കർമ്മം നിർവഹിച്ചു. NSS ന്റെ state കോർഡിനേറ്റർ മണികണ്ഠൻ, പ്രോഗ്രാം ഓഫീസർ ഷീന എം.പി, ശ്രീദേവി, മഞ്ജീര , ഷീജ, ഷീന നാട്ടുകല്ലിങ്ങൽ, ശ്രീലത തുടങ്ങിയ അധ്യാപകരും പരിപാടിയിൽ സംബന്ധിച്ചു.
[[പ്രമാണം:19020 66.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ഓർമ്മമരം നടൽ]]
 
* '''"വീണ്ടുംവിദ്യാലയത്തിലേക്ക് "'''
 
എന്ന കാമ്പയ്നിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കി. ജനുവരി ഒന്നിന് ഹയർസെക്കൻഡറി , പത്താം ക്ലാസ്സ് എന്നിവയിലെ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിചേരുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ NSS വളണ്ടിയേഴ്സ് ഏറ്റെടുത്തത്. പി ടി എ പ്രസിഡന്റ് ശ്രീ സി.എച്ച്. ബഷീർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി മിനികുമാരി ടീച്ചർ, NSS പ്രോഗ്രാം ഓഫീസർ ഷീന ടീച്ചർ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. കൂടാതെ സാമൂഹ്യ വിരുദ്ധർ ബാക്കി വെച്ച NSS വാഴകൃഷിയിലെ ഒരു വാഴക്കുല വിളവെടുക്കുവാനുo സാധിച്ചു.
[[പ്രമാണം:19020 67.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ക്ലീനിങ്ങ്]]
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1144384...1745991" എന്ന താളിൽനിന്ന് ശേഖരിച്ചത്