"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PVHSchoolFrame/Pages}}
  {{PVHSchoolFrame/Pages}}
'''പുതിയ കെട്ടിടനി‍ർമാണ പ്രവർത്തനം'''
പി.ടി.എ ,സ്കൂൾ വികസന സമിതി എന്നിവയുടെ ശ്രമഫലമായി സ്കൂളിന്റെ എൽ.പി ബ്ലോക്കിനു പിന്നിലായി 40 സെന്റ് സ്ഥലം ‍ വാങ്ങി. പി ടി എ, വികസന സമിതി ,ബഹു.എം എൽ എ എന്നിവരുടെ  നിരന്തരഇടപെടൽ വഴി സ‍ർക്കാറിന്റെ പ്രത്യേക അനുമതി സമ്പാദിച്ച് ത്രിതല പഞ്ചായത്തുകളുടെ ഫണ്ടോടെ ഈ പ്രവർത്തനം സാക്ഷാത്കരിക്കാൻ സാധിച്ചത്  എന്നും സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും.  കാട്ടിക്കുളം സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയായ നമ്മുടെ പ്രിയപ്പെട്ട എം.എൽ.എ ശ്രീ.ഒ.ആർ. കേളുവിന്റെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി സർക്കാരിന്റെ സ്പെഷ്യൽ ഫണ്ടിൽ നിന്നും  3 കോടി രൂപയും ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ നിന്ന് 2 കോടി രൂപയും നമുക്ക് അനുവദിക്കപ്പെട്ടു. സ്കൂളിനെ അന്താരാഷ്ട്ര തലത്തിലേക്ക്    ഉയർത്തുന്നതിന്റെ ഭാഗമായി വികസന ഫണ്ടിൽ നിന്നും  1 കോടി രൂപ എം.എൽ.എ യും അനുവദിച്ചു. ഇതു പ്രകാരമുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണ്.  കെട്ടിടനിർമാണം പൂർത്തിയാകുന്നതോടെ സ്കൂളിന്റെ സമസ്തമേഖലകളിലും  ഉയർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
ഗൃഹസന്ദർശനം -ഓൺലൈൻ ക്ലാസ് സപ്പോ‍ർട്ട്
സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ പെടുന്ന പട്ടിക വർഗവിഭാഗത്തിലെ 45% വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. എന്നാൽ ഇവരിൽ  പേർ  ഭൂരിഭാഗം കുട്ടികളം ക‍ൃത്യമായി ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നില്ല. ഇവരെ ക്ലാസ്സിലെത്തിക്കുന്നതിനും പ്രശ്നങ്ങൾ പഠിക്കുന്നതിനും രക്ഷാകർത്താക്കളെ ബോധവൽകരിക്കുന്നതിനുമായി വിവിധ പ്രദേശങ്ങളിലെ കോളനികൾ സന്ദർശിക്കുകയും രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.  അധ്യാപകർ വിവിധ ഗ്രൂപ്പുകളായി സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടേയും വീടുകൾ സന്ദർശിച്ചു.  ഇവരിൽ അ‍ർഹതപ്പെട്ടവരെ കണ്ടെത്തി അധ്യാപകർ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്തോടെ 25ഫോണുകൾ ഫോൺ ലൈബ്രറി സ്കീമിലൂടെ വിതരണം ചെയ്തു. 
'''വിദ്യാകിരണം പദ്ധതി'''
        ഗോത്രവിഭാഗം കുട്ടികളെ പൊതുധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ പഠനപ്രവർത്തനങ്ങളിൽ സജീവമാകാനുള്ള സർക്കാർ പദ്ധതി.  636  ലാപ്‍‍ടോപ്പുകൾ  ലഭിച്ചു. 596 എണ്ണം വിതരണം ചെയ്തു.
'''ഗോത്രസാരഥി'''
തിരുനെല്ലി,അപ്പപ്പാറ,ബാവലി,കാട്ടിക്കുളം,പാൽവെളിച്ചം,പനവല്ലി,ബേഗൂർ എന്നീ പ്രദേശങ്ങളിലെ കോളനികളിലെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.  യാത്രാസൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ട ഇന്നും ഈ ദുരിതപർവം  തുടരുന്നു.ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കുന്നതിനായി ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി.  23 ജീപ്പുകൾ 36 ട്രിപ്പുകളായി ഈ പദ്ധതിയുടെ കീഴിൽ സർവീസ് നടത്തുന്നു.1 മുതൽ 10 വരെ ക്ലാസ്സുകളിലെ 477കുട്ടികൾ ഇതിന്റെ ഗുണഭോക്താക്കളാണ്.29070 രൂപ ഈയിനത്തിൽ ഒരു ദിവസത്തേക്ക് ചെലവുവരുന്നുണ്ട്.
744

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1101865...1616377" എന്ന താളിൽനിന്ന് ശേഖരിച്ചത്