"സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ വള്ളിക്കോടു വില്ല്ലേജിൽ കൈപ്പട്ടൂരിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു വിദ്യാലയമാണിത്.കുന്നിന്റെ നെറുകയൽ സ്ഥാപിച്ച ഈ വിദ്യാലയം '''കുട്ടിക്കുന്നു സ്ക്കൂൾ''' എന്നറിയപ്പെട്ടിരുന്നു.1938 ൽ സ്ഥാപിച്ച ഈ വിദ്യാലയം കേരളത്തിലെ പ്രചീന വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ വള്ളിക്കോടു വില്ല്ലേജിൽ കൈപ്പട്ടൂരിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു വിദ്യാലയമാണിത്.കുന്നിന്റെ നെറുകയൽ സ്ഥാപിച്ച ഈ വിദ്യാലയം '''കുട്ടിക്കുന്നു സ്ക്കൂൾ''' എന്നറിയപ്പെട്ടിരുന്നു.1938 ൽ സ്ഥാപിച്ച ഈ വിദ്യാലയം കേരളത്തിലെ പ്രചീന വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
നാടിന്റെ സാമൂഹ്യവും സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് പരേതനായ തേരകത്ത് ചെറിയാൻ മുതലാളി 1938 ൽ സ്ഥാപിച്ച ഈ കലാലയം 1945 ൽ ഹൈസ്കൂളായി മാറി. 1938 ൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവാണ് സ്ക്കൂൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം നൽകിയത്. തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ പുത്തൻകാവിൽ മാർപീലക്സിനോസ് തിരുമേനി സ്ഥാപനത്തിനു തറക്കല്ലിട്ടു. .ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ് സ്ഥാപനത്തിന്റെ സമർപ്പണവും കൂദാശയും നിർവഹിച്ചത്.2005 മെയ് മാസത്തിൽ കീപ്പള്ളിൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലേക്ക് സ്ക്കൂൾ കൈമാറ്റം ചെയ്തു. ഇപ്പോൾ സ്ക്കൂൾ മാനേജരായ ശ്രീ. ജോൺസൺ കീപ്പള്ളിലുംകീപ്പള്ളിൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയും സ്ഥാപനത്തിന്റെ പുരോഗതിക്കും, ഐശ്വര്യത്തിനും വേണ്ടി ആത്മർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഒരു നാടിനെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുനയിക്കുക എന്ന ലക്ഷ്യത്തോടുകൂടി കൈപ്പട്ടൂർ തേരകത്ത് ചെറിയാൻ മുതലാളി 1938 ൽ പ്രകൃതിമനോഹാരിതകൊണ്ടു സമ്പന്നമായ  ഒരു കൊച്ചുകുന്നിൽ മുകളിൽ സ്ഥാപിച്ച സരസ്വതീവിദ്യാലയമാണ് സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ. സ്വാതന്ത്രലബ്ധിക്കു മുൻപ് വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം. കിലോമീറ്ററോളം നടന്ന് തുമ്പമണ്ണും പത്തനംതിട്ട യിലും  നടന്ന് പോയിപഠിക്കുന്ന അവസ്ഥയിലായിരുന്നു.ദയനീയസ്ഥിതിിൽ നിന്നും നാടിനെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി അന്നത്തെ കൊല്ലംജില്ലയിൽ  തേരകത്ത് ചെറിയാൻ മുതലാളി കൈപ്പട്ടൂർ ദേശത്ത്  ചന്ദനപ്പള്ളിക്കുസമീപം ഇംഗ്ലീഷ് മീഡിയം യു.പി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു.സ്ക്കൂളിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ,സി പി രാമസ്വാമിഅയ്യർ  1945 ൽ സ്ക്കൂളിനെ ഹൈസ്ക്കൂളാക്കി ഉയർത്തി. ഇന്ന് ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലാണ്.പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ചവിദ്യാഭ്യാസം നൽകുന്നതിൽ അന്നുമുതൽ  ഈ വിദ്യാലയം മുൻപന്തിയിലാണ്.
 
തേരകത്ത് മുതലാളിക്കു ശേഷം  അദ്ദേഹത്തിന്റെ പുത്രൻ ശ്രീ.സി. കെ. തേരകത്ത്  സ്ക്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. ഏകദേശം അരനൂറ്റാണ്ടുകാലത്തോളം അദ്ദേഹം  ഈ സ്ക്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. ഈ കാലയളവിൽ പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ മികച്ച നിലവാരം  പുലർത്താൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2003 ൽ ശ്രീ . സി കെ. തേരകത്ത് ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം 2 വർഷക്കാലം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .തമ്പാൻ സാർ  സ്ക്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു.
 
2005 കീപ്പള്ളിൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി സ്ക്കൂൾ ഏറ്റെടുത്തു പ്രവർത്തനം  ആരംഭിച്ചു. സ്ക്കൂളിന്റെ എല്ലാപ്രവർത്തനമികവിലും സ്ക്കൂൾ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും പ്രചോദനവും ഉണ്ട്.  2005 മുതൽ ശ്രീ . കെ.എം. ജോൺ ആയിരുന്നു മാനേജർ. അദ്ദേഹത്തിന്റെ കാലശേഷം  അദ്ദേഹത്തിന്റെ പുത്രൻ ശ്രീ. ജോൺസൺ കീപ്പള്ളിൽ  മാനേജർ സ്ഥാനം  ഏറ്റെടുത്തു . അദ്ദേഹത്തിന്റെ നേതൃത്വത്തിൽ  ഈ സ്ക്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനത്തിലും ജില്ലയിലും സംസ്ഥാനത്തും മികവുറ്റ വിദ്യാലയമായി മാറിയിരിക്കുന്നു. ശ്രീ. രാജേന്ദ്രൻ ഉണ്ണിത്താൻസാറാണ് 2016 മുതൽഈ സ്ക്കൂളിന്റെ പ്രധാന അദ്ധ്യാപകൻ . 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. യു.പി, ഹൈസ്ക്കൂൾ ക്ലാസ്സുകളിലായി 23 ഡിവിഷനുകളിൽ 726കുട്ടികൾ ഇവിടെ പഠിക്കുന്നു. 2019-20 SSLC പരീക്ഷയിൽ 100 % വിജയവും 43 കുട്ടികൾക്ക് എല്ലാ വിഷയത്തിനും A plus  നേടാനും കഴിഞ്ഞിട്ടുണ്ട് . കലാകായിക മേളയിലും ശാസ്ത്രമേളയിലും സംസ്ഥാനതലത്തിൽ അംഗീകാരങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട് . സ്കൂളിന്റെ എല്ലാ  നേട്ടങ്ങൾക്കും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും ആത്മാർത്ഥമായ സഹകരണം ലഭിക്കുന്നുണ്ട്.ഇപ്രകാരം നാടിനും സമൂഹത്തിനും പ്രകാശം ചൊരിഞ്ഞുകൊണ്ട് എൺപതുവർഷത്തിലേറെയായി സരസ്വതീക്ഷേത്രം  നാൾക്കുനാൾ ശോഭിച്ചുനിൽക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ഈ സ്ക്കൂളിൽ 16000 ൽ പരം പുസ്തകങ്ങളും LCD പ്രൊജറ്ററും ഉള്ള ഒരു മൾട്ടിമീഡിയ ലൈബ്രറിയും, ആധുനിക രീതിയിലുള്ള ഒരു ലാബോറട്ടറിയും, ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉള്ള കമ്പ്യൂട്ടർ ലാബും ഉണ്ട്.
സ്കൂൾ മാനേജർ ശ്രീ ജോൺസൺ കീപ്പള്ളിൽ ഏകദേശം 25 ലക്ഷത്തോളം രുപാമുടക്കി ഹൈസ്കൂളിലെ 13 ഡിവിഷനുകൾക്ക് സ്മാർട്ട് ക്ലാസ്സ് സൗകര്യം ഉറപ്പിക്കുന്നതിനു വേണ്ടി 7ക്ലാസ്സ് മുറികൾ ക്രമീകരിച്ചു ഈ ക്ലാസ്സ്മുറികളിൽ കൈറ്റിൻെ്റ സഹായത്തോടെ പ്രൊജക്ടറുകൾ ,ലാപ്പടോപ്പുകൾ തുടങ്ങിയവ സ്ഥാപിച്ചു. ഇതുമൂലം ഹൈസ്കുൾ ക്ലാസ്സുകൾക്ക് സ്മാർട്ട് ക്ല്സിൻെ്റ പ്രായോജനം ലഭിക്കുന്നു. തറ ടയൽ ചെയ്ത മുറികൾ കൃത്യമായി ക്രമീകരിച്ചു തന്നതിനാൽ ഹൈസ്കൂൾ ക്ലാസ്സുകളുടെ ഒന്നാംഘട്ടസ്മാർട്ട് റൂം ക്രമീകരണം വീജയകരമായി പുർത്തിയാക്കാൻ സാധിച്ചു.
 
യുപി ക്ലാസ്സുകൾക്കും ഭാവിയിൽ ഇത്തരമൊരു സഹായം കൈറ്റിൽ നിന്നും ഉണ്ടാകാം എന്ന് മുൻകൂട്ടി കണ്ടുകൊണ്ട് ഒരു പഴയകെട്ടിടത്തെ പൂർണ്ണമായും പുതുക്കി. 20ലക്ഷം രുപമുടക്കി ആ കെട്ടിടത്തിൻെ്റ ഒാടുകളെല്ലാം മാറ്റി അലൂമിനിനം ഷീറ്റിട്ട് സീലിങ് ചെയ്ത് തററ്റെൽ ഇട്ട് ഫാൻ,ലൈറ്റ് ഇവക്രമികരിച്ച് 7യുപി ക്ലാസുകൾക്ക് സുരാക്ഷി തത്ത്വത്തോടു കൂടി പ്രവർത്തിക്കുവാനാവര്യമായ ക്രമീകരണങ്ങൾ ചെയ്തു. അതോടൊപ്പം പെൺ കുട്ടികൾക്ക് 6 ടോയ് ലറ്റ്കളും 20 യൂറിനലുകളും അടങ്ങിയ എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ടോയ് ലറ്റ് സമുച്ചയം തന്നെ 5 ലക്ഷം രുപ ചെലവിൽ രുപപ്പെടുത്താൻ കഴിഞ്ഞു
 
കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനും അവ വിതരണം ചെയ്യുന്നതിന്നും വളരെ നല്ല രീതിയിൽ അടുക്കള ക്രമികരിച്ചു.എകദേശം 5 ലക്ഷം രുപമുടക്കി 3 മുറികളോടു കുടി സാധനങ്ങൾ പാചകം ചെയ്യുന്നതിനും പാചകം ചെയ്ത സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനായി പാചകപ്പുര നിർമ്മിച്ചു. സ്കുൾ പരിസരങ്ങളിൽ അസൗകര്യപ്രദമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുകയും സ്കുൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. സുരക്ഷിതവും വൃത്തിയും, വെടിപ്പുമുള്ള ഒരു വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും മാനേജ്മെൻ്റിൻെ്റ ഭാഗത്ത് നിന്നും നൽകുന്നുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ഫിലിം ക്ലബ്<br/>
*ഫിലിം ക്ലബ്<br/>
വരി 138: വരി 148:


*പത്തനംതിട്ടയിൽ നിന്ന് 10 കി. മി അകലെയായി ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.         
*പത്തനംതിട്ടയിൽ നിന്ന് 10 കി. മി അകലെയായി ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.         
|}
<!--visbot  verified-chils->-->
 
<!--visbot  verified-chils->
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062541" എന്ന താളിൽനിന്ന് ശേഖരിച്ചത്