കാട്ടു തീ പോലെ പകരുന്ന രോഗ മീ -
നൂറ്റാണ്ടിന്റെ മഹാമാരി....
കൊറോണ എന്നൊരു കീടം
കുലം മുടിക്കാനായി ഒരുങ്ങി -
നിന്നു
അണയ്ക്കാൻ ആകാതെ -
ആളി പടരുന്നു -
കത്തിയമരുന്ന ജീവിതങ്ങൾ
എത്രയോ കാലമായി നിദ്ര -
കൈ വിട്ടൊരു നഗരം -
ഉറങ്ങുന്നു ഈ പകലിലും
നിഴലുകൾ ഇല്ലാത്ത വീഥികളും
മൗനം ഉറങ്ങുന്ന തെരുവുകളും -
ആൾകൂട്ടം ഇല്ലാത്ത ആരവം -ഇല്ലാത്ത
വീഥി കൾ അങ്ങനെ നിശ്ചലമായി -
പാഠമാണെന്ന് മാനുഷ നീ -
ഓർക്ക അഹന്തയ്ക്കുള്ളൊരു ശിക്ഷയാണ്....
എങ്കിലും ജയിക്കണം ജയിച്ചു -മുന്നേറണം നല്ലൊരു -
പാഠത്തെ ഓർത്തുകൊണ്ട്...