പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ ഉണ്ടാക്കിയ കണ്ണീർ
കൊറോണ ഉണ്ടാക്കിയ കണ്ണീർ
അന്നൊരു ദിവസം സ്കൂളിൽ സ്പോർട്സ് ആയിരുന്നു .ഓട്ട മത്സരവും തവളച്ചാട്ടവും ഒക്കെ ഞങ്ങൾ ഉത്സാഹത്തോടെ കളിക്കുകയാണ് .ഉത്സവ ആഘോഷങ്ങൾ പോലെയായിരുന്നു ഞങ്ങൾക്ക് .പിന്നെ ചില കുട്ടികൾ വന്നു പറഞ്ഞു. "സ്കൂൾ പൂട്ടിയെടാ,സ്കൂൾ പൂട്ടിയെടാ". ഞങ്ങൾ അതൊന്നും കാര്യമാക്കി എടുത്തില്ല .വീണ്ടും കളി തുടങ്ങി .പിന്നീട് ടീച്ചറോട് ചോദിച്ചു "ടീച്ചറെ സ്കൂൾ അടച്ചോ".ടീച്ചർ പറഞ്ഞു ഗവൺമെൻറ് അങ്ങനെ പറയുന്നുണ്ട്. ചിലപ്പോൾ അടയ്ക്കാൻ സാധ്യതയുണ്ട്" . പിന്നെ ഞാൻ വിചാരിച്ചു .അങ്ങനെയൊന്നും സംഭവിക്കില്ല .വീണ്ടും കളി തുടങ്ങി.പിന്നീടാണ് സ്കൂൾ അടച്ച വിവരവുമായി ടീച്ചർ വന്നത് .ടീച്ചർ പറഞ്ഞു . "ലോകത്ത് കോവിഡ് എന്ന മഹാമാരി പിടിപെട്ടിട്ടുണ്ട്". അത് ചൈനയിൽ അല്ലേ ടീച്ചർ പിന്നെന്തിനാണ് നമ്മളുടെ സ്കൂൾ അടയ്ക്കുന്നത്. കുട്ടികൾ ചോദിച്ചു."ശരിയാണ് പക്ഷേ അത് നമ്മുടെ നാട്ടിലും എത്തിയിട്ടുണ്ട് .അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം .നിങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുകയും വേണം. കൈകൾ നന്നായി സോപ്പ് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം. ഓണം ശരീരം ശുദ്ധിയായി സൂക്ഷിക്കുക. അല്ലെങ്കിൽ കോവിഡ് വ്യാപിക്കും" .ടീച്ചർ പറഞ്ഞു തീർന്നില്ല സ്കൂൾപെട്ടെന്ന് അടയ്ക്കുന്നത് ആലോചിച്ച് എൻറെ കണ്ണ് നനഞ്ഞു.
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ |