ഐടി സംബന്ധമായ എല്ലാ പ്രവർത്തനങ്ങളിലും ക്ലാസ്സുകളിലും എല്ലാ അംഗങ്ങളും മുടങ്ങാതെ പങ്കെടുക്കുന്നു.സ്കൂളിലെ ഓരോ ദിനാചരണങ്ങളും ഭംഗിയായി ഡോക്യുമെന്റ് ചെയ്യുന്നതിനായി കുട്ടികൾക്ക് ക്യാമറ ട്രെയിനിങ് സംഘടിപ്പിച്ചു.ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ രീതിയിൽ എഡിറ്റിംഗ് നടത്തി റിപ്പോർട്ട് തയ്യാറാക്കാനും ഡോക്യുമെന്ററി ആയി പ്രദർശിപ്പിക്കാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശ്രദ്ധിച്ചു വരുന്നു. കുട്ടി റേഡിയോയും ഇവിടെ സജീവമായി പ്രവർത്തിക്കുന്നുണ്ട്.