ജീവിക്കാൻ ദൈവം നമുക്ക്
നല്ല പ്രകൃതി തന്നു.
ആ പ്രകൃതിയോടൊപ്പം അലിഞ്ഞു ചേർന്നു പണ്ടുള്ളവർ
മരങ്ങൾ നട്ടുവളർത്തിയും
വയലുകളിൽ സ്വർണം വിളയിച്ചം
ഞങ്ങളെ ഊട്ടി വളർത്തി
ഞങ്ങളെ സംരക്ഷിച്ചു
നല്ല പരിസരമുണ്ടാക്കിയവർ
എങ്ങോ പോയ് മറഞ്ഞു.
ഇന്നിതാ മനുഷ്യർ പരിസ്ഥിതിയെ നശിപ്പിക്കുന്നു
വയലുകൾ നികത്തി
ഫ്ലാറ്റുകൾ കെട്ടിപ്പൊക്കുന്നു
പ്ലാസ്റ്റിക്ക് വലിച്ചെറിയുന്നു
പ്രകൃതിയെ ദുഷിപ്പിക്കുന്നു
അറിയുന്നില്ലേ മനുഷ്യാ
നീ ചെയ്ത പ്രവൃത്തി കൊണ്ട്
പ്രകൃതിയുടെ കരച്ചിൽ
രോഗങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ
നമ്മളതനുഭവിക്കുന്നു .