കോറോണ നാടു വാണീടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
ജഗ് ഫുഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞികുടിപോലും കുഴപ്പമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാഡയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്ന തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കോറോണ തളർന്ന് വീഴും
നന്നായി നല്ല ജയം വരിക്കും