വരു സോദരങ്ങളെ ,ഒന്നായി നിന്നുകൊ -
ണ്ടീ മഹാവ്യാധിയെ തുരത്തീടിടാം
വിരലുകൾ കോർക്കാതെ അകലങ്ങൾ പാലിച്ചു
മനസ്സുകൾ ഒന്നായി ചേർത്തീടിടാം
അകലങ്ങൾപാലിച്ചു സമൂഹത്തിലൊട്ടാകെ
ഐക്യമായി ഒന്നിച്ചു നിന്നീടിടാം
ആൾകൂട്ടം ഒഴിവാക്കി യാത്രകൾ ഒഴിവാക്കി
കുടുംബത്തിനൊപ്പമായ് ഒത്തുചേരാം
ഇടയ്ക്കിടെ കയ്യുകൾ സോപ്പിട്ടു കഴുകാം
മുഖാവരണത്താൽ മുഖംമറയ്ക്കാം
പ്രതിരോധം എന്നൊരു ദിവ്യഷധത്താ-
ലി ഭൂലോക മാരിയെ അകറ്റീടിടാം
പരിസരശുചിത്വവും വ്യക്തിശുചിത്വവും
ഒന്നായി പാലിച്ചു മുന്നേറിടാം
അംഗബലത്തോടെ ഐക്യമായി നിന്നിടാം
നാടിനെ കാത്തിടാം ഒന്നായി നാം
പൊയ്പോകും പൊയ്പോകും ഈ കാലവും വേഗം
തളരാതെ ഒന്നായി നേരിടാം നാം
ആശങ്ക കൈവിട്ടു മുൻപോട്ടു പോയിടാം
ജാഗ്രതയാൽ അതിജീവിച്ചിടാം