നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
(നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രോഗ പ്രതിരോധം - മാർഗങ്ങൾ
ഏത് ഒരു ആരോഗ്യ പ്രശ്നവും ഉടലെടുക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങൾ തമ്മിലുളള പ്രവർത്തന ഫലമാ യാണ് . രോഗ ഹേതു , വ്യക്തി , ജീവിത സാഹചര്യം എന്നിവയാണ് അവ. രോഗിയുടെ ശരീരത്തിൽ നിന്നും വിസർജിക്കപ്പെടുന്ന രോഗാണുക്കളെ നമ്മുടെ പരിസരത്ത് നിലനിൽക്കാൻ ഇടയക്കാത്ത വിധത്തിൽ നശിപ്പിക്കുകയാണ് സാoക്രമിക രോഗങ്ങളെ ഒഴിവാക്കാനുള്ള ഒരു മാർഗ്ഗം. അണുനശീകരണം വഴി വായു , വെള്ളം, ഭക്ഷണ പാനീയങ്ങൾ മുതലായവ സംരക്ഷിതമാക്കി തീർക്കാവുന്നതാണ്. പരിസര ശുചിത്വം ഉറപ്പ് വരുത്തുകയാണ് രോഗസംക്രമണത്തിന് എതിരേയുള്ള മറ്റൊരു പ്രധാന നടപടി. പരിസരശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വവും പ്രാധാന്യം അർഹിക്കുന്നു പരിസരമലിനീകരണത്തിന് ഇടയാക്കാത്ത വിധം രൂപകൽപ്പന ചെയ്ത് നിർമ്മിച്ച സാനിറ്ററി കക്കുസുകളുടെ ഉപയോഗം ജലമലിനീകരണം ഒഴിവാക്കും . വെള്ളം ശരിയായി തിളപ്പിച്ചാൽ രോഗാണുക്കളെ നശിപ്പിക്കാൻ കഴിയും. ഗ്രാമപ്രദേശങ്ങളിൽ കിണറുകളുടെ വെള്ളമാണ് ഉപയോഗിക്കുന്നത്. അതിനാൽ കിണറുകളുടെ നിർമ്മാണവും സംരക്ഷണവും പ്രാധാന്യം അർഹിക്കുന്നു. ചുരുക്കി പറഞ്ഞാൽ സാനിറ്ററി കക്കുസുകളുടെയും കിണറുകളുടെയും ഉപയോഗം നിരവധി സാംക്രമികരോഗങ്ങൾ ഒഴിവാക്കാൻ സാധിക്കും. കുടിവെള്ളത്തിന്റെ കാര്യത്തിൽ എന്ന പോലെ ഭക്ഷണ പാനിയങ്ങളുടെ കാര്യത്തിലും ശുചിത്വം പാലിക്കേണ്ടതാണ്. ദക്ഷണവും മറ്റും വൃത്തിയായ സാഹചര്യങ്ങളിൽ വേണം പാകം ചെയ്യാനും സൂക്ഷിക്കാനും . പാകം ചെയ്ത ഉടനെ ചൂടോടെ ഉപയോഗിച്ചാൽ ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന രോഗ സംക്രമണം ഒഴിവാക്കാവുന്നതാണ്. ഇങ്ങനെയുള്ള ശുചിത്വം നാം പാലിക്കുകയാണെങ്കിൽ ഒരു പരിധി വരെ രോഗത്തെ പ്രതിരോധിക്കാൻ കഴിയും
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |