നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്/അക്ഷരവൃക്ഷം/ ലോക് ഡൗൺ അനുഭവങ്ങൾ
ലോക് ഡൗൺ അനുഭവങ്ങൾ
മാർച്ച് 23ന് തുടങ്ങിയ ലോക്ഡൗൺ കാരണം പരീക്ഷയെഴുതാൻ കഴിഞ്ഞില്ലെങ്കിലും അവധിക്കാലമാണല്ലോ വരാൻ പോകുന്നത് എന്ന സന്തോഷം മനസ്സിലുണ്ടായിരുന്നു. കോവിഡ് - 19 എന്ന പകർച്ചവ്യാധിയാണ് ലോക്ഡൗണിന് കാരണമെന്ന് മനസ്സിലായി. എല്ലാവരും അവരവരുടെ വീടുകളിൽ കഴിയുന്നതാണ് ലോക്ഡൗൺ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അച്ഛനമ്മമാരോടും സഹോദരങ്ങളോടും കൂടെ കളിച്ചു രസിക്കാൻ ഒത്തിരി സമയം കിട്ടി. എന്നാലും സ്കൂളും കൂട്ടുകാരും ടീച്ചറും ഇടയ്ക്കിടെ മനസ്സിലേക്ക് ഓടിയെത്തുന്നു. ഓട് കൊണ്ട് ചെടിച്ചട്ടിയുണ്ടാക്കുവാനും ഓലകൊണ്ട് പന്ത് ഉണ്ടാക്കുവാനും പഠിച്ചു. ഓലകൊണ്ട് ഞങ്ങൾ തന്നെയുണ്ടാക്കിയ ഷെഡിലാണ് അധിക സമയവും കളി.ഇടയ്ക്ക് ഊഞ്ഞാലാടും, ക്യാരംസ് കളിക്കും.ഇത് രണ്ടും ഞങ്ങ തന്നെയുണ്ടാക്കിയതാ. വൈകുന്നേരം ആടിനെ തീറ്റുന്നിടത്തായിരിക്കും ഞങ്ങൾ .അവിടെ പേരയ്ക്കയും ചിലുമ്പിപുളിയും ഇഷ്ടം പോലെയുണ്ട്. ഇടയ്ക്ക് മയിലുകൾ വരുന്നുണ്ട്. അവയ്ക്കിപ്പോൾ പഴയ പോലെ മനുഷ്യരെ പേടിയില്ലയെന്നു തോന്നുന്നു.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |