വൈറസ് വൈറസ് വൈറസ്
കൊറോണയെന്ന വൈറസ്
ചൈനയിലെ വുഹാനിൽ നിന്നും
പൊട്ടിപുറപ്പെട്ട വൈറസ്
ലോകരാജ്യങ്ങളെ ആകമാനം
ഭീതിയിലാഴ്ത്തിയ വൈറസ്
വമ്പൻ രാജ്യങ്ങളെപ്പോലും
മുട്ട് മടക്കിയ വൈറസ്
ധനികനും ദരിദ്രനും ഒരുപോലെ
മുട്ടുമടക്കിയ വൈറസ്
എല്ലാവരെയും അടങ്ങിയിരിക്കാൻ
പഠിപ്പിച്ചൊരു വൈറസ്
ദൈവത്തോട് കൂടുതലടുക്കാൻ
കാരണമായൊരു വൈറസ്
എല്ലാവരും തുല്യരെന്ന്
പഠിപ്പിച്ച വൈറസ്.