മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു. ക്ലാസ് മുറികൾ എല്ലാം വൈദുതീകരിച്ചതും കാറ്റും വെളിച്ചവും ഉറപ്പാക്കുന്നവയും ആണ് .ക്ലാസ്റൂമുകൾ ടൈലിട്ടു വൃത്തിയാക്കിയതും മനോഹരമായി പെയിന്റ് ചെയ്തവയും ആണ് .

കുട്ടികളുടെ കായിക വളർച്ചയും ആരോഗ്യവും ഉറപ്പാക്കാൻ സഹായകമാകുന്ന വിവിധ കായിക ഉപകരണങ്ങളും അതിവിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

മനോഹരമായ ഒരു പൂന്തോട്ടം മാതാവിന്റെ ഗ്രോട്ടോയ്‌ക്ക്‌ ചുറ്റുമായി നിർമിച്ചിരിക്കുന്നു.സ്കൂൾ മുറ്റത്തെ തണൽ മരങ്ങൾക്കു ചുറ്റുമായി തറകെട്ടി ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നു.

മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന IT ലാബ് നിലവിലുണ്ട്.പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ഹൈസ്കൂൾ ക്ലാസ്സുകളും ഹൈടെക് ആയി മാറി. UP ക്ലാസ്സുകൾക്ക് ആവശ്യമായ ലാപ്ടോപ്കളും പ്രോജെക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു.

കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കാനുതകുന്ന രീതിയിൽ സുസജ്ജമായ  ലൈബ്രറി. ഏകദേശം  ആറായിരത്തോളം ബുക്കുകൾ ഇവിടെ ഉണ്ട്.കൂടാതെ ക്ലാസ് ലൈബ്രറികളും നിലവിലുണ്ട്.

കുട്ടികളെ ശാസ്ത്രകുതുകികൾ ആക്കി മാറ്റാൻ പര്യാപ്തമായ പരീക്ഷണങ്ങൾക്കു വേണ്ടി സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നു.സോഷ്യൽ സയൻസ് ,കണക്ക് തുടങ്ങിയവ പഠിപ്പിക്കാനാവശ്യമായ പഠനോപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.

കുട്ടികളുടെ കലാവാസനയും പാഴ്വസ്തുക്കളും മറ്റും ഉപയോഗിച്ച് വിവിധ വസ്തുക്കൾ നിർമിക്കാനുള്ള കഴിവും ഇവിടെ പരിപോഷിപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാണ് .

പെൺകുട്ടികൾക്ക് വേണ്ടി ശുചിത്വമുള്ള  ടോയ്ലറ്റ് സൗകര്യങ്ങൾ നിലവിലുണ്ട്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അവശ്യ സൗകര്യങ്ങളോടു കൂടിയ അടുക്കള ,ഭക്ഷണ ശാല ഇവ നിലവിലുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം