നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/പുത്തൻപുലരിയ്ക്കായ്....
പുത്തൻപുലരിയ്ക്കായ്....
കടകളടച്ചു പടകൾ ശമിച്ചു വടിയെടുത്തടി- തുടങ്ങിയേമാൻമാരും കലിയുഗത്തിൽ കലമ്പലില്ലാതെ ജീവിക്കാനൊക്കുമോ - മാനവർക്ക് മറഞ്ഞിരുന്നെയ്യുമീ- കൊറോണയെനേരിടാൻ മുഖാവരണവും കയ്യുറയും കവചമാക്കി നീങ്ങിടാം .... ദേശാടനക്കിളി കണക്കെ കൂടണഞ്ഞി തേട്ടനും കൃഷിയ്ക്കായൊരുങ്ങി ഇന്നെന്നമ്മയുമച്ഛനും മണ്ണപ്പവും ചുട്ട് കൊണ്ട് കൂടെയീ ഞാനും പഴമയും കളിചിരി യു - മൊക്കെയും തിരിച്ചെത്തി സ്വർഗമായി വീടുകൾ പുത്തൻപുലരിയ്ക്കായ്നാടിൻ നന്മയ്ക്കായ് അകലം പാലിച്ചിടാം അകലം പാലിച്ചിടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |