കോവിഡ് ഇത്തിരിയെയുള്ളു, നീ
എങ്കിലും നീയെത്ര നീചൻ..
കൈ കാലുമില്ല, മുഖം പോലുമില്ല..
രൂപമോ.. കുഞ്ഞുകളിപന്തുപോലെ ...
കഷ്ടമല്ലെയിത് ഞങ്ങളെല്ലാം..
ഇഷ്ടം ഇല്ലെങ്കിലും വെറുതെ മടുത്തുപോയ്..
ആഘോഷമില്ലാ.. വിരുന്നുമില്ലാ..
കൂട്ടുചേർന്ന് ഉള്ള കളിയുമില്ല..
ബുദ്ധിയില്ലാത്ത നീ.. തന്നുവല്ലോ..
ഒരുപാട് ജീവിത നല്ല പാഠം
എല്ലാരുമൊന്നിച്ച് നേരിടും..
കോവിഡെ, നിന്നെ തുരത്തും.. തുടച്ചു മാറ്റും..
ഒരു നല്ല നാൾ വന്നു ചേരും..
ലോകമാകെ പ്രകാശം
പരകും..
കൈകോർത്ത് ഞങ്ങൾ വഴി നടക്കും
ദുഃഖങ്ങളെല്ലാം അകന്നുപോവും..