ഉത്സവമില്ല, പെരുന്നാളില്ല,
ആഘോഷമില്ല, അലങ്കാരമില്ല,
ജാതിയില്ല ,മതമില്ല ,രാഷ്ട്രീയമില്ല
മനുഷ്യർ മാത്രം നിലനിൽപ്പിനുറപ്പില്ലാതെ
ക്രൂരത പലതും കാട്ടി പണ്ടു തകർത്തെറിഞ്ഞു
സഹജീവികളെ നാം
നമ്മുടെ ജീവനടിസ്ഥാനമാകും നദികളെ ജീവച്ഛവങ്ങളാക്കി
ഭൂമിതൻ ശ്വാസകോശങ്ങളെരിച്ചു നാം സംഹാരനടനമാടി
കർമ്മഫലം തന്നീശ്വര നിന്ന് അനുഭവിച്ചീടുന്നു നിർദോഷികളും .
പണമാണെല്ലാം പവറാണെല്ലാമെന്നു പറഞ്ഞവർ
കെഞ്ചിട്ടുന്നു;
ജാതിമതാദികൾ അറിയിച്ചീടും ചേലകൾ
ചുറ്റി നടന്നീടുന്നവർ ഭീമൻ വീപ്പക്കുള്ളിൽ കയറി
ഇതു പ്രകൃതിതൻ സമ്മാനം
അനുഭവിക്കൂ മനുജാ
അതിജീവിക്കൂ നീ
പ്രതിജ്ഞയെടുക്കും നീ ഇന്ന് -
പ്രകൃതിതൻ സേവകനാകുമെന്ന്
എന്നാൽ രോഗദുരിതാദികൾ കലയവനികയിൽ മറയുന്ന നാൾ
നമ്മിലെ മൂർഖൻ ഫണമുയർത്തും
പണത്തിനു പിന്നിലെ ഓട്ടത്തിനിടയിൽ നാം -
തകർക്കും പല വനങ്ങളും മലകളും ..
മലകൾ തകർത്തു നാം കൂട്ടുന്ന കല്ലുകൾ
കല്ലറകളായി മാറിടുന്നു.
കവർന്നെടുത്തു പുതു തലമുറ തന്നുടെ
പ്രാണവായു പോലുമിന്നുനാം
സമയമേറെ കഴിഞ്ഞു വെങ്കിലുമറുതി വരുത്തിടാം
നമ്മൾ തൻ ക്രൂരകൃത്യങ്ങൾ
ഒത്തൊരുമിച്ചു മുന്നേറാം നമുക്കറുതിവരുത്തിടാം ഈ മഹാമാരിയെ