തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട് | |
---|---|
വിലാസം | |
തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങനാട്
പി.ഓ.പെരിങ്ങനാട് പിൻകോഡ്= 691551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 05 - ജൂൺ - 1896 |
വിവരങ്ങൾ | |
ഫോൺ | 04734230921 |
ഇമെയിൽ | tmghssperinganadu@gmail.com |
വെബ്‍സൈറ്റ് | http://tmghssperinganad.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38088 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുധ |
പ്രധാന അദ്ധ്യാപകൻ | രാഹുലാ ദേവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലയോര ജില്ലയായ പത്തനംതിട്ടയുടെ ഹൃദയ ഭാഗമായ അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ പെരിങ്ങനാട് സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് തൃച്ചേന്ദമംഗലം ഗവ.ഹയർസെക്കണ്ടറി സ്കൂൾ.അടൂരിൽ നിന്ന് 5 കിലോമീറ്റർ പടിഞ്ഞാറോട്ട് വന്നാൽ ശാന്തസുന്ദരമായ പെരിങ്ങനാട് ഗ്രാമം. ഭക്തിയും കലയും സമന്വയിപ്പിക്കുന്ന ശാലീനതയുടെ പ്രതീകം.മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രം. ക്ഷേത്രത്തിൽ നിന്നുള്ള നമ:ശിവായ ജപം എല്ലാ മനസുകളിലും ഭക്തിയുടെ നിറമാല ചാർത്തുന്നു.ക്ഷേത്രത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന സ്കൂൾ... കുരുന്നു മനസ്സുകൾക്ക് അറിവിന്റെ നെയ്തിരിനാളം തെളിയിക്കുന്ന സരസ്വതീക്ഷേത്രം.1896-ൽ സ്ഥാപിച്ച ആയിരകണക്കിന് കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ നിസ്സീമ മായി നടക്കുന്നു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതൽ പിന്നോക്ക സമുദായത്തിലെ കുട്ടികൾ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സരസ്വതി ക്ഷേത്രം1896 ൽ അന്ന് കൊല്ലം ജില്ലയിലായിരുന്ന പെരിങ്ങനാട് ആരംഭിച്ചതായി പറയപ്പെടുന്നു.പുത്തൻവീട് എന്നു പേരുകേട്ട തറവാടാണ് സ്കൂൾ തുടങ്ങാനാവശ്യമായ സ്ഥലം ആദ്യം നൽകിയത്. കൂടുതൽ അറിയാം
ഭൗതിക സാഹചര്യം
ആദ്യകാലത്ത് സ്ഥല പരിമിതി മൂലം ഈ വിദ്യാലയം ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകൾ ഷിഫ്റ്റ് സമ്പ്രദായമായിട്ടാണ് നടത്തിയിരുന്നത്. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്‌കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളും നിസ്സീമമായി നടക്കുന്നു.കുട്ടികളെല്ലാം സജീവമായി പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്.
- കൂടുതൽ അറിയാം
പ്രശസ്തരായ നാട്ടുകാർ
ശ്രീ .ഈ.വി.കൃഷ്ണപിള്ള - ഹാസ്യ സാഹിത്യകാരൻ , ശ്രീ .അടൂർ ഭാസി - പ്രശസ്ത സിനിമാ ഹാസ്യനടൻ,ശ്രീ .അടൂർ ഗോപാലകൃഷ്ണൻ - പ്രശസ്ത സിനിമാ സംവിധായകൻ,ശ്രീമതി.അടൂർ ഭവാനി,ശ്രീമതി.അടൂർ പങ്കജം
അധ്യാപകർ
പഠന നിലവാരത്തിൽ സ്കൂൾ മുൻപന്തിയിലാണ്.അദ്ധ്യാപകരുടെ ആത്മാർത്ഥമായ സഹകരണവും കഠിനാധ്വാനവും കുട്ടികൾക്ക് ഉന്മേഷവും പ്രോത്സാഹനവും നൽകുന്നു. കൂടുതൽ അറിയാം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. കൂടുതൽ അറിയാം
1932 - 51
|
1980 - 88 ശ്രീ കൃഷ്ണക്കുറുപ്പ്
2002-2005 ശ്രീ ശശികുമാർ- |
ശ്രീ ബാലഗോപലൻ | ശ്രീമതി തങ്കമ്മാബീവി | ശ്രീമതി ഇ രമണി|
-2011-2013|ജയശ്രീ.ഡി.നായർ|- 2013-2015|രാജൻതോമസ്|- 2015-|വി.വി.ഓമന=|} |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അടൂർ നഗരത്തിൽ നിന്നു 3.കിലോമീറ്റർ പടിഞ്ഞാറു മാറി ഇ.വി. റോഡിൽ നിന്നും പെരിങ്ങനാടു അമ്പലത്തിലേക്കു തിരിയുന്നിടത്തു സ്ഥിതിചെയ്യുന്നു.
എന്റെ ഗ്രാമം
തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/എന്റെ ഗ്രാമം ( "പത്തനംതിട്ടയിലെ പ്രകൃതി രമണീയമായ മലയോരഗ്രാമമാണ് എന്റെ ഗ്രമമായ പെരിങ്ങനാട്. അടുരിൽനിന്നും 5 കിലൊമീറ്റർ പടിഞ്ഞാറോട്ടു വന്നാൽ ശാന്തസുന്ദരമായ പെരീങ്ങനാട് ഗ്രാമം ഭക്തിയും കലയും സമന്വയിക്കുന്ന ശാലീനതയുടെ പ്രതീകം.മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹദേവക്ഷേത്രം; ഭക്തസഹസ്രങ്ങൾ നാനഭാഗത്തുനിന്നും അവിടേക്കു് ഒഴികിയെത്തുന്നു ക്ഷേത്രത്തിൽ നിന്നുള്ള നമ;ശിവായ മന്ത്രങ്ങൾ എല്ലാമനസ്സുകളേയും ഭക്തിയുടെ നിറമാല ചാർത്തുന്നു. ക്ഷേത്രത്തോടൂ ചേർന്നുനിൽക്കുന്ന ത്രിച്ചേന്ദമംഗലം ഗവണ്മെന്റ്ഹയർ സെക്കണ്ടറി സ്കൂൾ.
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം