തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഈ അവധിക്കാലം രോഗപ്രതിരോധത്തിലൂടെ

ഈ അവധിക്കാലം രോഗപ്രതിരോധത്തിലൂടെ
  എന്റെ ഈ അവധിക്കാലം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല.ഏറെ സങ്കടത്തോടെയാണ് ഞാൻ വീട്ടിലിരിക്കുന്നത്.ഒരു ഭാഗത്ത് കൊറോണ എന്ന മഹാമാരി, ഒരു ഭാഗത്ത് പെട്ടെന്ന് കൂട്ടുകാരെ പിരിഞ്ഞതു കൊണ്ടുളള സങ്കടം.ഈ വർഷം വേഗത്തിൽ കടന്നുപോയതുപോലെ.കൂട്ടുകാരൊന്നിച്ച് കളിച്ച് തിമിർത്ത് മതിയായിരുന്നില്ല.കൊറോണ എന്ന മാരി ഇത്ര ഭീമാകാരമാണെന്ന് ആദ്യം കരുതിയില്ല.പിന്നെ ടീവിയിലും പത്രത്തിലും കൊറോണയെക്കുറിച്ചുളള വാർത്ത തന്നെ.രാജ്യം സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു.ഇതു   കാരണം പല ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകാം .എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് വീട്ടിൽതന്നെയിരുന്ന് കൊറോണയെ അകറ്റുകയാണ് വേണ്ടത്. എല്ലാവരുടേയും മാർഗനിർദേശങ്ങൾ പാലിച്ച് നമുക്കേവർക്കും വീട്ടിലിരുന്ന് കൊറോണയെ നേരിടാം. അകന്നിരിക്കാം അകറ്റി നിർത്താം ഈ കൊറോണയെ. ഈ അവധിക്കാലം നമുക്ക്  രോഗപ്രതിരോധത്തിലൂടെ ചെലവഴിക്കാം.
അനയ് നാഥ് സി
4 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം