തന്നട ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന കൊറോണ വൈറസ്

കോവിഡ് 19 എന്ന കൊറോണ വൈറസ്
                ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. അത്തരം  ഒരു വൈറസാണ്  കൊറോണ. കൊറോണ വൈറസ് പരത്തുന്ന ഒരു പകർച്ച വ്യാധിയാണ്  കോവിഡ്  19. ഇപ്പോൾ ലോകരാജ്യങ്ങൾ മുഴുവൻ കോവിഡ്19 ഭീക്ഷണിയുടെ പിടിയിലാണ്.       ഈ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. 2019 ഡിസംബർ ആദ്യമാണ് കോവിഡ്19 ഉദ്ഭവിക്കുന്നത്.  രോഗിയുമായുള്ള സ്പർശനവും സമ്പർക്കവുമാണ് രോഗം പകരാൻ  ഇടയാക്കുന്നത്.  മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രമായാണ് ഈ രോഗം പടരുക. ഭയപ്പെടാതെ ജാഗ്രതയോടെ മുൻകരുതലുകൾ എടുക്കുക മാത്രമാണ് രോഗം പടർത്തിരിക്കാനുള്ള പ്രധാന മാർഗം.  ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക , മാസ്ക് ഉപയോഗിക്കുക ,സാമൂഹിക അകലം പാലിക്കുക , വ്യക്ത്തി ശുചിത്വം പാലിക്കുക എന്നീ മുൻകരുതലുകൾ നമ്മൾ ശീലമാക്കണം. അകലാതെ  അകന്നു നിന്ന് നമുക്കീ മഹാമാരിയെ ചെറുത് തോല്പിക്കാം...!!
അസ്വദ് കെ
3 എ തന്നട ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം