ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/രത്നവ്യാപാരി
രത്നവ്യാപാരി
വൈശാലി എന്ന ഗ്രാമത്തിലെ രത്നവ്യാപാരി ആയിരുന്നു വിഷ്ണു ശർമൻ. ഒരിക്കലും അയൽ ഗ്രാമത്തിൽ നിന്നും കുറച്ചു രത്നങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അവിടുത്തെ ഗ്രാമത്തലവൻ അദ്ദേഹത്തെ ക്ഷണിച്ചു .വളരെ ഭയാനകമായ ഒരു കാടു കടന്നുവേണം ആ ഗ്രാമത്തിൽ എത്തിച്ചേരുവാൻ. ഈ ഗ്രാമത്തിൽ നിന്നും പുലർച്ചെ 5 മണിയോടുകൂടി പുറപ്പെട്ടാൽ അവിടെ അടുത്ത ദിവസം പുലർച്ചെ രണ്ട് മണിക്ക് എത്തിച്ചേരുവാൻ കഴിയും . തൻറെ സഹായിയായ ദാമുവിനെയും യാത്രയ്ക്ക് കൂട്ടായി കൊണ്ടു പോകാൻ തീരുമാനിച്ചു. തൻറെ തോൾ സഞ്ചിയിൽ കുറച്ച് വജ്രവും മറ്റൊരു ഭാണ്ഡത്തിൽ രത്നങ്ങളും സ്വർണവും സൂക്ഷിച്ചു. ദാമുവിൻറെ കയ്യിൽ രാത്രിക്ക് ആവശ്യമായ ഭക്ഷണവും ഏൽപ്പിച്ചു. അവർ യാത്ര പുറപ്പെട്ടു. നേരം ഇരുട്ടി തുടങ്ങിയപ്പോൾ അവർക്ക് നല്ല ക്ഷീണം തോന്നി. ഒരു മരച്ചുവട്ടിൽഅവർ ഇരുന്നു .അറിയാതെ ഉറങ്ങിപ്പോയി .പെട്ടന്ന് എന്തോ ശബ്ദം കേട്ട് അവർ ഞെട്ടിയുണർന്നു നോക്കി . ഒരു വിറക് കഷണംആണ് കണ്ടത് .അവർ വീണ്ടും യാത്ര പുറപ്പെട്ടു. നേരം വളരെ വൈകി . യാത്രാ വേഗത്തിലാക്കി .വനത്തിലെ നിഗൂഢമായ ഇരുട്ടിൽ അവർ പേടിച്ചുവിറച്ച് യാത്രചെയ്തു. ചുറ്റും ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ .അവർ വിറയ്ക്കാൻ തുടങ്ങി. അതാ കുറേ കൊള്ളക്കാർ. അവർ അവരുടെ പൊന്നും പണവും കവർന്നു .അവരെ മർദ്ദിച്ചവശനാക്കി .അതിനുശേഷം കൊള്ളക്കാർ കടന്നുകളഞ്ഞു. നേരം പുലർന്നു. അവർ ഗ്രാമത്തലവനോട് നടന്ന കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. ഗ്രാമത്തലവൻ അവരെ അന്വേഷിച്ചു കണ്ടുപിടിച്ചു കൊള്ളക്കാരുടെ കയ്യിൽ നിന്ന് പണവും സ്വർണവും വിഷ്ണുശർമ യെ ഏൽപ്പിച്ചു .ഗ്രാമത്തലവനോട് നന്ദി പറഞ്ഞു അവർ യാത്രയായി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |