ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/ഭയവും ഭക്തിയും
ഭയവും ഭക്തിയും
കാട്ടിൽ വിറക് വെട്ടാൻ പോയതായിരുന്നു മാതേവൻ പെട്ടന്ന് മാതേവന്റെ മുന്നിൽ ഒരു സിംഹം. എങ്ങനെയൊക്കെയോ അയാൾ ഒരു മരത്തിൽ വലിഞ്ഞു കയറി രക്ഷപ്പെട്ടു. സിംഹം മരത്തിനു താഴെ തന്നെ നിൽപ്പുണ്ട് മാതേവൻ മുട്ടിപ്പായി പ്രാർത്ഥിച്ചു. ദൈവമേ സിംഹം മരത്തിനു താഴെ നിന്നു പോയാൽ ഒരു പോത്തിനെ നേർച്ച തരാം. ഭാഗ്യം കുറച്ചു കഴിഞ്ഞപ്പോൾ സിംഹം മരത്തിനു താഴെ നിന്ന് മെല്ലെ മെല്ലെ നടന്നു നീങ്ങി. അല്പം കഴിഞ്ഞ് മാതേവൻ മരത്തിൽ നിന്നും താഴേക്കിറങ്ങി. അതോടെ ഭയം മാറി അപ്പോൾ മാതേവൻ ആലോചിച്ചു. എന്തിനാ ദൈവത്തിനൊരു പോത്ത്! ഒരു ആട് ആയാലും മതിയല്ലോ. അല്പം കൂടി കഴിഞ്ഞപ്പോൾ മാതേവന് ഭയം ശരിക്കും വിട്ടുമാറി. അദ്ദേഹം സ്വയം പറഞ്ഞു ദൈവത്തിന് അല്ലേ ഒരു കോഴിയെ കൊടുത്താലും മതി. ഭയത്തിൽ നിന്നുള്ള ഭക്തിയുടെ അവസ്ഥ മാതേവൻ ആയാലും നമുക്ക് ആയാലും ഇങ്ങനെയൊക്കെ തന്നെയായിരിക്കും ഭയം അകലുമ്പോൾ ഭക്തിയും അകലും. എന്നാൽ ഭക്തിയിൽ നിന്നാണ് ഭയം ഉണ്ടായതെങ്കിലോ? അത് നിലനിൽക്കും കാരണം അതിൽ നിന്നുള്ള ഭയം ധാർമിക ഭയമാണ്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |