ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/നേരിടാം കരുതലോടെ

നേരിടാം കരുതലോടെ

കൊറോണയെന്നൊരു വ്യാഥി പടർന്നു
പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
പ്രാണനെടുക്കാൻ വന്നൊരു വ്യാഥി
ജാഗ്രതയോകരുതിയിരിക്കാം
ജനമതു നമ്മൾ പാലിക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം
വ്യക്തതയോടെ അറിഞ്ഞീടേണം
തണുത്ത വെള്ളം പാടെ അകറ്റാൻ
തടുത്തിടാമി മാരക വ്യാഥിയെ
പൊതുവഴിമദ്ധ്യേ തുപ്പു ക യ രു ത്
അഥവാ തുമ്മാൻ വന്നെന്നാകിൽ
അതിനൊരു തുണിയുടെ കൂട്ടുപിടിക്കാം
വീടിനു വെളിയിൽ പോകുന്നേരം
വൃത്തികണക്കെ നടന്നീടേണം
കെട്ടിപ്പുണരുകയരുതേ നമ്മൾ
പുഞ്ചിരി കൊണ്ട് പുതുക്കാം ബന്ധം
ചെറുപുഞ്ചിരി കൊണ്ട് പുതുക്കാം ബന്ധം
കൈ കഴുകുന്നത് ശീലമാക്കാം
കണക്കിനണുക്കളെ ദൂരെ അകറ്റാം
മുക്കും വായും മൂടി നടക്കാം
പലിക്കാതെ നടന്നാലെന്നാൽ
ആറടി മണ്ണിൽ നിവർന്നു കിടക്കാം .

പ്രജിത എച്ച് ആർ
7 A ഡി വി യൂ പി എസ് തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത