ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/നശിക്കുന്ന പച്ചപ്പ്

നശിക്കുന്ന പച്ചപ്പ്

"മരത്തിൽ നിന്നു കടലാസുണ്ടാക്കുവാൻ ശാസ്ത്രത്തിനു കഴിയും.പക്ഷെ, കടലാസിൽ നിന്ന് മരമുണ്ടാക്കാൻ അതിനാവില്ല"പ്രമുഖ ചിന്തകനായ ബർട്രന്റ് റസലിന്റെ ഈ വാക്കുകൾ പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുമ്പോൾ മറന്നു പോകാതിരിക്കേണ്ടതാണ്.ഓർമ്മിപ്പിക്കുന്നത് പ്രകൃതി വിഭവങ്ങൾ ക്രമാതീതമായി ചൂഷണം ചെയ്യുന്നതിലൂടെ കുറഞ്ഞു കുറഞ്ഞു വരികയാണ് അതിന് ശരിയായ വസ്തു പകരം വെക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. മഴയായും കുളിരായും മരുന്നായും തൊട്ടിലായും ഊന്നു വടിയായും ശവകട്ടിലായും നമ്മോടൊപ്പമെത്തുന്ന ഒന്നാണ് മരം. വനം കനിയുന്ന ഏററവും വലിയ ധനമാണിത്. ഒരു മരത്തെ ഇല്ലാതാക്കുമ്പോൾ മറ്റൊരു ജീവനെനട്ടു വളർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. വനനശീകരണം വന്യമൃഗങ്ങളുടെ നാശത്തിനും വഴിതെളിക്കുന്നു. ക്രമാതീതമായ വനനശീകരണം പ്രകൃതിയുടെ സന്തുലനാവസ്ഥയെയും ബാധിക്കുന്നു. ഇന്നത്തെ വേനൽചൂട് നമുക്ക് സഹിക്കാൻ കഴിയുന്നതിലധികമാണ്.കാരണം പച്ചപ്പിന്റെ കുറവാണ്. അവശേഷിക്കുന്ന ഇത്തിരി പച്ചപ്പിനെ കൂടി സംരക്ഷിക്കാനായി നമുക്ക് ശ്രമിക്കാം.ഒരു നല്ല നാളേക്കായ്...ഇത്തിരി ശുദ്ധ വായുവും... ശുദ്ധ ജലവും ...പച്ചപ്പും...

നവമി. പി.എം
8 H ഡി.എച്ച്.ഒ.എച്ച്.എസ്.എസ്. പൂക്കരത്തറ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം