ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/കണ്ണിമാങ്ങ
കണ്ണിമാങ്ങ
വൃശ്ചിക കാററ് സർവ ശക്തിയുമെടുത്ത് വീശിയപ്പോൾ അവൾ ചെമ്പിച്ച തലമുടി വാരിക്കെട്ടി...ദാഹം അവളുടെ തൊണ്ടയെ വിണ്ടു കീറി, ഹൃദയത്തെ കുത്തി .ഹൃദയത്തിൽ നിന്നു പുറത്തേക്ക് വീണ അവളുടെ ഓർമ്മകൾ കണ്ണീരായി മാറി.. അവളുടെ കണ്ണുകൾ എന്തോ പരതുന്നുണ്ട്. കാലം തെറ്റി പൂത്ത മാവ്..കണ്ണിമാങ്ങകൾ ധാരാളമുണ്ട്. ദാഹവും വിശപ്പും കൊണ്ട് അവൾ സ്വയം മറന്നു.താഴെ കിടന്നിരുന്ന എല്ലാ കണ്ണിമാങ്ങകളും നിമിഷങ്ങൾക്കകം അകത്താക്കി. ഓർമ്മകൾ പിന്നോക്കം പോയി. എത്ര സന്തോഷത്തോടെ അച്ഛനുമമ്മയോടൊപ്പം നട്ടതായിരുന്നു. കഴിഞ്ഞ പേമാരിയിലും അതിനെത്തുടർന്നുണ്ടായ പ്രളയവും..എല്ലാം തകർത്തു... ഇനി ആദ്യം മുതൽ തുടങ്ങണം... താങ്ങായ് പ്രകൃതി മാത്രം...
|