ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/ലോക൦ മഹാമാരിയുടെ ഭീതിയിൽ
ലോക൦ മഹാമാരിയുടെ ഭീതിയിൽ
2019 ൻറെ അവസാനത്തോടെ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്താകമാനം വ്യാപിച്ചിരിക്കുകയാണ്.ഏഷ്യയിൽ പൊട്ടിപ്പുറപ്പെട്ട രോഗം ഏറ്റവും കൂടുതൽ ആക്രമിച്ചത് യൂറോപ്പിലാണ്. വൈറസ് ബാധ പിടിപ്പെട്ട് ലക്ഷക്കണക്കിനാളുകൾ മരണത്തിനു കീഴടങ്ങുബോൾ നോക്കി നിൽക്കാനെ നമുക്ക് സാധിക്കുന്നൊള്ളൂ. അതിനെതിരെ ഒരു വാക്സിൻ കണ്ടു പിടിച്ചിട്ടില്ല എന്നത് തന്നെയാണ് കാരണം .മാർച്ച് മാസം WHO കൊറോണയെ PANDEMIC ആയി പ്രഖ്യാപിച്ചു രാജ്യങ്ങളും ഭൂഖൺഡങ്ങളും കടന്ന് കൊറോണ സർവ്വവ്യാപിയി സംഹാര താൺഡവമാടുംമ്പോൾ ലോക രാജ്യങ്ങൾ പോലും അതിനു മുമ്പിൽ അടിയറവ് പറഞ്ഞു . അകലം പാലിക്കുക ,ശുചിത്വം പാലിക്കുക ,വായയും, മൂക്കും മറക്കുക എന്നിവ മാത്രമാണ് കൊറോണ പ്രതിരോധിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്നത്.അതുകൊണ്ട്തന്നെ രാജ്യങ്ങളെല്ലാം ര ലോക്ക്ഡൗൺ പ്രഖ്യാപിച്ചു, ജനങ്ങളെ അകത്തിരുത്തി,എങ്കിലും കൊറോണയെ വേണ്ടവിധം പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞില്ല.ക്ല അമേരിക്ക പോലുളള സമ്പന്ന രാജ്യങ്ങളിൽ മരണ നിരക്ക് ഉയ൪ന്നപ്പോഴും നമ്മുടെ മരണസംഖ്യ 3 എന്ന നിരക്കിൽ പിടിച്ചുനിൽക്കാൻ നമ്മുടെ കൊച്ചു കേരളത്തിനു സാധിച്ചു . കൊറോണയെ പ്രതിരോധിക്കുന്നതിൽ കേരളം കാണിച്ച മാതൃക ലോകശ്രദ്ധ പിടിച്ച് പറ്റി.മഹാ മാറിയ തുരത്താൻ നാം ജാഗ്രത പാലിക്കുക ,സാമൂഹിക അകലം പാലിക്കുക ,സർക്കാർ ഉത്തരവുകൾ അതേപടി അനുസരിക്കുക .നേരിടാം നമുക്ക് ഒത്തൊരുമിച്ച്
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |