മഹാമാരി

നിനച്ചിരിക്കാത്ത നേരത്തു നീ വന്നു..... ഞങ്ങളെയെല്ലാം ഒറ്റപ്പെടുത്തി.......
 പാടത്തും പറമ്പിലും പട്ടം പറത്തേണ്ട ഞങ്ങളെ വീട്ടിൽ തളച്ചിട്ടില്ലേ നീ..
 ശുദ്ധ വായു ശ്വസിച്ചു നടക്കേണ്ട ഞങ്ങളെ മാസ്ക് ധരിപ്പിച്ചു നടത്തിയില്ലേ.......

 ആഘോഷങ്ങളെല്ലാം ആരവങ്ങളില്ലാതെ നടത്താൻ പഠിപ്പിച്ചു നീ.... ശുചിത്വ പാഠങ്ങൾ പഠിച്ചു ഞങ്ങൾ......
 മനുഷ്യർ തൻ പ്രവൃത്തിയിലെ പിഴവ് കൊണ്ടോ.....
 അമ്മയാം ഭൂമിയുടെ കോപം കൊണ്ടോ...
 എന്തേ നീ വന്നു....
 ഭയപ്പെടുത്തി ഒറ്റപ്പെടുത്തി ദുഃഖത്തിലാഴ്ത്തി ഞങ്ങളെ....
 അതോ നന്മതൻ പാഠം പഠിപ്പിക്കാനോ..?
 എന്നു നീ ഞങ്ങളെ വിട്ടു പോകും.....?
 അതിനായി ഞങ്ങൾ കാത്തിരിപ്പൂ....
 ആ നല്ലനാളിനായ് കാത്തിരിപ്പൂ.........


 

ശ്രിയ. എൻ
3 C DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത