ഞങ്ങ ൾ ക്കൊരമ്മയുണ്ട്
കാറ്റും തരും
മഴയും തരും
നിറയെ പൂക്കളും തരുന്നൊരമ്മ.....
ഞങ്ങൾക്കൊരമ്മയുണ്ട്
ആടി രസിക്കാൻ മരങ്ങൾതരും
നനഞ്ഞു രസിക്കാൻ കുളവും തരും
ഞങ്ങളെ കാത്തിടുന്നൊരമ്മ....
ഞ ങ്ങൾ കൊരമ്മയുണ്ട്
കൺകുളിരുന്ന കാഴ്ച തരും
വയറു നിറയെ ഭക്ഷണം തരും
കിടപ്പാനിടവും തരും ന്നൊരമ്മ....
ഞ ങ്ങൾ ക്കൊരമ്മയുണ്ട്
തണലേകുന്നമ്മ
പുണ്യമുള്ളോരമ്മ
പ്രകൃതിയെന്നമ്മ....