കൂട്ടുകാരെ, എന്നെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഞാനാണ് ശുചിത്വം എന്നെ ഞാൻ നിങ്ങൾക്ക് ഒന്ന് പരിചയപ്പെടുത്തട്ടെ നമ്മുടെ ഈ കൊച്ചു കേരളം ഇത്ര സുന്ദരിയാവാൻ കാരണം ഈ ഞാനാണ്. ഞാൻ എവിടെയെല്ലാം ഉണ്ടോ അവിടെ നിന്നും അസുഖങ്ങളും പകർച്ചവ്യാധികളും ഓടി രക്ഷപ്പെടും കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും എന്നെ സംരക്ഷിക്കാൻ ഇഷ്ടമാണ്. അതുപോലെ ഇന്ന് ലോകം മുഴുവൻ എന്നെ ആശ്രയിക്കുന്നു. ഞാൻ ഇന്ന് ഇന്ത്യയുടെ തന്നെ അഭിമാനം ആണ് ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന വൈറസിനെ തടഞ്ഞുനിർത്താൻ ഞാനാണ് മുഖ്യപങ്ക് വഹിക്കുന്നത് ദിവസേന കുളിക്കുക, കൈ കഴുകുക, നഖം മുറിക്കുക, എപ്പോഴും ഇതുപോലെ വൃത്തിയായി നടക്കുന്നതിലൂടെ ഞാൻ നിങ്ങളുടെ കൂട്ടുകാരൻ ആവും. ഇപ്പോൾ കൂട്ടുകാർക്ക് എന്നെ മനസ്സിലായി കാണുമല്ലോ ശുചിത്വം ശീലമാക്കൂ ആരോഗ്യത്തെ സംരക്ഷിക്കൂ ഇതാവണം നമ്മുടെ ചിന്തകൾ.