" ഒരു കൊറോണ കാലത്ത് വീടിനകത്ത് പൂച്ച കുട്ടികൾ ആയ കാത്തു വും കിട്ടു വും കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ അണ്ണാൻ കൂട്ടുകാരനായ കിച്ചു അവിടെ എത്തി "
കിച്ചു : കാത്തു... കിട്ടു...
കാത്തു: കിച്ചു.. നീ അകത്തേക്കു വാ..
കിച്ചു : അകത്തേക്കു ഒന്നുംവരാൻ സമയമില്ല. നിങ്ങൾ കളിക്കാൻ പുറത്തേക്ക് വാ..
" ഇത് കേട്ടു കൊണ്ടിരിക്കുന്ന കാത്തു വിന്റെയും കിട്ടുവിന്റെയും അമ്മ എത്തി. "
അമ്മ : കിച്ചു വിനു അറിയില്ലേ ഇത് കൊറോണ കാലമാണന്ന്.അതുകൊണ്ട് വീടിനകത്ത് കളിക്കാൻ പറ്റുന്നകളികൾ കളിച്ചാൽ മതി.
കാത്തു: ഞാനും കിട്ടുവും വീടിനകത്താണ് കളിക്കുന്നത്
കിച്ചു : ഞാൻ നിങ്ങളുടെ കൂടെ കുറച്ചു നേരം കളിച്ചോട്ടെ..
കിട്ടു :അതിനെന്താ കിച്ചു ചേട്ടൻ കളിക്കാൻ വന്നോളൂ...
"ഇതു കേട്ട അമ്മ പറഞ്ഞു "
അമ്മ : ഇപ്പോൾ കൊറോണ സമയമല്ലേ... അതുകൊണ്ട് പുറത്ത് നിന്ന് കൈകൾ വൃത്തിയായി കഴുകിയതിന്നു ശേഷം കയറികോളൂ...
കിച്ചു : ശരി അമ്മേ..
"കിച്ചു കൈകൾരണ്ടും കഴുകിയതിന്നു ശേഷം അവർ മൂന്ന് പേരും സന്തോഷത്തോടെ വീടിനുള്ളിൽ കളിച്ചു "